• HOME
  • »
  • NEWS
  • »
  • india
  • »
  • Narendra Modi | വെറുമൊരു വാക്കല്ല മാ.....നൂറാം ജൻമദിനത്തിൽ അമ്മയെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Narendra Modi | വെറുമൊരു വാക്കല്ല മാ.....നൂറാം ജൻമദിനത്തിൽ അമ്മയെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അമ്മയുടെ പാദപൂജ നടത്തുന്നതിന്റെയും അനുഗ്രഹം വാങ്ങുന്നതിന്റെയും ചിത്രങ്ങളും മോദി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്

PM-Modi_Mother

PM-Modi_Mother

  • Share this:
    അമ്മയുടെ നൂറാം ജന്മദിനം (100th birthday) ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (narendra modi) ഗുജറാത്തിലെ ഗാന്ധിനഗറിലെത്തി. ശനിയാഴ്ച പുലർച്ചെയാണ് ഗാന്ധിനഗറിലുള്ള വസതിയിൽ എത്തി മോദി അമ്മയെ സന്ദർശിച്ചത്. പ്രായം അമ്മയുടെ ശാരീരിക ആരോഗ്യത്തെ ബാധിച്ചിരിക്കാമെന്നും, എന്നാൽ മാനസികമായി അമ്മ എന്നത്തേയും പോലെ തന്നെ ഉന്മേഷവതിയാണെന്നും, അമ്മ ഹിരാബയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അമ്മയുടെ പാദപൂജ നടത്തുന്നതിന്റെയും അനുഗ്രഹം വാങ്ങുന്നതിന്റെയും ചിത്രങ്ങളും മോദി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. 1923 ജൂൺ 18നാണ് ഹീരാബെൻ മോദി ജനിച്ചത്. അമ്മയുടെ പ്രചോദനാത്മകമായ ജീവിതത്തെ കുറിച്ച് അദ്ദേഹം വിശദമായ ഒരു ബ്ലോഗും എഴുതിയിട്ടുണ്ട്.

    അമ്മയ്‌ക്കൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ ചില ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു. അമ്മയുടെ ചെറിയ ശ്രമങ്ങൾ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചത് എങ്ങനെയാണെന്നും അദ്ദേഹം ഒരു ഉദാഹരണത്തിലൂടെ വിശദീകരിച്ചു. '' മഴക്കാലത്ത് ഞങ്ങളുടെ വീട് ചോർന്നൊലിക്കുമായിരുന്നു. ചോർച്ച ഒഴിവാക്കാൻ വെള്ളം വീഴുന്ന ഭാഗത്ത് അമ്മ ബക്കറ്റുകളും മറ്റ് പാത്രങ്ങളും വെയ്ക്കും. ഈ പ്രതികൂല സാഹചര്യത്തിലും അമ്മ സഹിഷ്ണുതയുടെ പ്രതീകമായിരുന്നു. ഇതൊന്നുമല്ല ആശ്ചര്യപ്പെടുത്തുന്ന കാര്യം. അടുത്ത കുറച്ച് ദിവസത്തേക്ക് കൂടി അമ്മ ഈ വെള്ളം ഉപയോഗിക്കും എന്നതാണ്. ജലസംരക്ഷണത്തിന് ഇതിലും വലിയ ഉദാഹരണം വേറെന്താണുള്ളത്,'' അദ്ദേഹം ബ്ലോഗിൽ കുറിച്ചു.

    ശുചീകരണ യജ്ഞത്തിനായുള്ള അദ്ദേഹത്തിന്റെ നീക്കങ്ങളും അമ്മയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ്. ''ഈ പ്രായത്തിലും അമ്മയുടെ ശുചിത്വം നമുക്ക് കാണാവുന്നതാണ്. ഗാന്ധിനഗറിൽ പോയി ഞാൻ അമ്മയെ കാണുമ്പോഴെല്ലാം അമ്മ കൈ കൊണ്ട് മധുരപലഹാരങ്ങൾ എനിക്ക് വായിൽ വെച്ച് തരാറുണ്ട്. അത് കഴിച്ചുകഴിഞ്ഞാൽ, ഒരു കൊച്ചുകുട്ടിയോടെന്ന പോലെ അമ്മ ഒരു തൂവാല എടുത്ത് എന്റെ മുഖം തുടച്ചുതരാറുണ്ട്. അമ്മയുടെ സാരിയിൽ എപ്പോഴും ഒരു ചെറിയ തൂവാല വെച്ചിട്ടുണ്ടാകും,'' മോദി എഴുതി.

    Also Read- സത്യപ്രതിജ്ഞ മുതല്‍ ഡെന്മാര്‍ക്ക് സന്ദര്‍ശനം വരെ; നരേന്ദ്രമോദിയുടെ 8 വര്‍ഷത്തെ വിദേശ നയതന്ത്ര ബന്ധങ്ങള്‍

    ജന്മദിനത്തിൽ ഗാന്ധിനഗറിലെ ഒരു റോഡിന് പ്രധാനമന്ത്രി മോദിയുടെ അമ്മയുടെ പേര് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അമ്മയുടെ പേര് എക്കാലവും അറിയപ്പെടാനും വരും തലമുറയ്ക്ക് സേവനങ്ങളുടെ പാഠങ്ങൾ പഠിക്കാനുമായാണ് ഈ തീരുമാനം.

    ''പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബയ്ക്ക് 100 വയസ്സ് തികയുകയാണ്. സംസ്ഥാന തലസ്ഥാനത്തെ ജനങ്ങളുടെ ആവശ്യവും വികാരവും കണക്കിലെടുത്താണ് റെയ്സൻ പെട്രോൾ പമ്പിൽ നിന്നുമുള്ള 80 മീറ്റർ റോഡിന് ' പൂജ്യ ഹിരാബ മാർഗ്' (pujya hiraba marg) എന്ന പേര് നൽകാൻ തീരുമാനിച്ചത്'', ഗാന്ധിനഗർ മേയർ ഹിതേഷ് മക്വാന പറഞ്ഞു. ഹീരാബയുടെ പേര് എക്കാലവും അറിയപ്പെടാനും വരും തലമുറയ്ക്ക് പരിത്യാഗം, പ്രായശ്ചിത്വം, സേവനം, സത്യസന്ധത എന്നീ പാഠങ്ങൾ പഠിക്കാനുമാണ് 80 മീറ്റർ റോഡിന്റെ പേര് മാറ്റാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
    Published by:Anuraj GR
    First published: