• HOME
  • »
  • NEWS
  • »
  • india
  • »
  • FROM WHOM THE JUDGE WHO GAVE DECISION ON AYODHYA FACED DANGER TO HIS

അയോധ്യ വിധി പറഞ്ഞ ജഡ്ജിക്ക് ഇത്രയധികം ഭീഷണിക്കത്തുകൾ അയച്ചത് ആരാണ്?

അയോധ്യ

അയോധ്യ

  • Last Updated :
  • Share this:
    അനിൽ റായ്, ന്യൂസ്18 ഹിന്ദി

    ഒരു ദിവസം 30-35 കത്തുകളാണ് വന്നത്. എല്ലാത്തിലും നിറഞ്ഞുനിൽക്കുന്നത് ഒന്നേയുള്ളു- വധഭീഷണി. ആരാണെന്നോ എവിടെനിന്നാണെന്നോ വ്യക്തമല്ലാത്തതാണ് ഭൂരിഭാഗം കത്തുകളും. ചില കത്തുകൾ അന്യരാജ്യങ്ങളിൽനിന്നാണ് വന്നിരുന്നത്. പറഞ്ഞുവരുന്നത് അയോധ്യ കേസിൽ വിധി പറഞ്ഞ നാളുകളിൽ ജില്ലാ ജഡ്ജി നേരിട്ട അവസ്ഥയെക്കുറിച്ചാണ്.

    അയോധ്യ തർക്കഭൂമിയിലെ ആരാധനാലയം പൂട്ടാൻ വിധിച്ച ജില്ലാ ജഡ്ജി കെ.എം പാണ്ഡേയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ഏവരും അറിയേണ്ടതാണ്. എം.കെ പാണ്ഡേയുടെ വിധിപ്രസ്താവം ലക്ഷകണക്കിന് ആളുകളുടെ ജീവിതത്തെ ബാധിച്ചതുപോലെ അദ്ദേഹത്തിന്‍റെ ജീവിതത്തിലും കാര്യമായ മാറ്റമുണ്ടാക്കി. സ്വാതന്ത്ര്യാനന്തരകാലം മുതൽക്കേയുള്ള വിഷയമാണ് അയോധ്യ തർക്കം. സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്തെ മതസൌഹാർദ്ദം തകർത്ത ഒന്നാണ് ഈ തർക്കം. ജില്ലാ പൊലീസ് സൂപ്രണ്ടിന്‍റെ റിപ്പോർട്ട് പരിഗണിച്ച് ഫൈസാബാദ് ജില്ലാ കോടതി ജഡ്ജിയായ കെ.എം പാണ്ഡേ പുറപ്പെടുവിച്ച വിധി ആ നാട്ടിൽ മാത്രമല്ല, ലോകത്താകമാനമുള്ള ഹിന്ദുക്കളുടെയും മുസ്ലീംങ്ങളുടെയും ജീവിതം മാറ്റിമറിച്ചു. ഈ വിധിയുടെ പ്രത്യാഘാതം ജഡ്ജിയുടെ ജീവിതത്തിലുമുണ്ടായി. ദിവസേന 30ൽ ഏറെ ഭീഷണിക്കത്തുകളാണ് അദ്ദേഹത്തിന് വന്നുകൊണ്ടിരുന്നത്.

    ALSO READ- ശബരിമലയിലെ അവസ്ഥയ്ക്ക് കാരണം ഇടത് സർക്കാർ; ബിജെപി സംഘം ഗവർണറെ കണ്ടു

    വിധി പുറപ്പെടുവിച്ച് ഒരു ആഴ്ചയ്ക്കകമാണ് ഭീഷണിക്കത്തുകൾ വരാൻ തുടങ്ങിയതെന്ന് എം.കെ പാണ്ഡേയുടെ സഹപ്രവർത്തകനായിരുന്നു ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സി.ഡി റായി പറയുന്നു. ദിവസവും 30-35 കത്തുകളാണ് വന്നത്. അഫ്ഗാനിസ്ഥാൻ, സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് പോലും കത്തുകൾ വരാൻ തുടങ്ങി. ആ സമയത്ത് അദ്ദേഹത്തിന്‍റെ സുരക്ഷയെക്കുറിച്ച് അധികൃതർക്ക് കടുത്ത ആശങ്കയുണ്ടായിരുന്നു. ജില്ലാ കളക്ടർക്കും എസ്.പിക്കും മാത്രമല്ല, ഉത്തർപ്രദേശിലെ ആഭ്യന്തരവകുപ്പ് പോലും എം.കെ പാണ്ഡേയുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു.

    ഇതേത്തുടർന്ന് സർക്കാർ ചട്ടങ്ങൾ ഭേദഗതി ചെയ്തു കൂടുതൽ സുരക്ഷ അദ്ദേഹത്തിനായി ഒരുക്കി. സുരക്ഷിതമായ ഔദ്യോഗിക വാഹനവും അദ്ദേഹത്തിനായി സർക്കാർ നൽകി. വീട്ടിൽനിന്ന് കോടതിയിലേക്കും തിരിച്ചും അംഗരക്ഷകരുടെ അകമ്പടിയോടെയായിരുന്നു എം.കെ പാണ്ഡേയുടെ യാത്ര. അക്കാലത്ത് ജില്ലാ കോടതി പരിസരത്ത് കണ്ട അപരിചിതരായ ആളുകളെ പോലീസ് പിടികൂടി വിശദമായി ചോദ്യം ചെയ്യുന്നത് പതിവായിരുന്നു. ആദ്യത്തെ ആറു മാസം പിന്നിടുമ്പോഴേക്കും കത്തുകളുടെ എണ്ണം കുറച്ചുവന്നു. ഏകദേശം ഒരു വർഷമായപ്പോൾ കത്തുകൾ വരാതെയായി. എന്നാൽ അപ്പോഴും എം.കെ പാണ്ഡേയുടെ സുരക്ഷ പിൻവലിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല.
    First published:
    )}