HOME » NEWS » India » FULFILLED THE DREAM OF SARDAR PATEL BY ABOLISHING ARTICLE 370 SAYS UNION MINISTER AMIT SHAH TO IPS OFFICERS

ആർട്ടിക്കിൾ 370 എടുത്തുമാറ്റിയപ്പോൾ സഫലമായത് സർദാർ പട്ടേലിന്‍റെ സ്വപ്നം; IPS ഓഫീസർമാരോട് അമിത് ഷാ

സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ ഐപിഎസ് പ്രൊബേഷണേഴ്സിന്‍റെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

news18
Updated: August 24, 2019, 6:21 PM IST
ആർട്ടിക്കിൾ 370 എടുത്തുമാറ്റിയപ്പോൾ സഫലമായത് സർദാർ പട്ടേലിന്‍റെ സ്വപ്നം; IPS ഓഫീസർമാരോട് അമിത് ഷാ
അമിത് ഷാ
  • News18
  • Last Updated: August 24, 2019, 6:21 PM IST
  • Share this:
ഹൈദരാബാദ്: ആർട്ടിക്കിൾ 370 എടുത്തുമാറ്റി ജമ്മു കശ്മീരിനെ കൂടി സമന്വയിപ്പിച്ചതിലൂടെ സർദാർ വല്ലഭായ് പട്ടേലിന്‍റെ സ്വപ്നമാണ് സഫലമായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പാർലമെന്‍റ് ആർട്ടിക്കിൾ 370 അവസാനിപ്പിച്ചതിലൂടെ ജമ്മു ആൻഡ് കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യഘടകമായി മാറ്റിയിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിൽ ഐപിഎസ് പ്രൊബേഷണേഴ്സിന്‍റെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

"ആർട്ടിക്കിൾ 370 ഇല്ലാതായതോടെ ജമ്മു ആൻഡ് കശ്മീർ ഇന്ത്യൻ യൂണിയനുമായി പൂർണമായി ലയിച്ചിരിക്കുകയാണ്" - അമിത് ഷാ പറഞ്ഞു. സർദാർ പട്ടേലിന്‍റെ നേതൃത്വത്തിൽ നടന്ന പൊലീസ് നടപടിക്കു ശേഷമാണ് ഹൈദരാബാദ് ഇന്ത്യയുടെ ഭാഗമായി മാറിയതെന്ന് ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തരമന്ത്രിയായ സ‍ർദാർ വല്ലഭായ് പട്ടേലിന് ആദരമർപ്പിച്ച് സംസാരിക്കവേ അമിത് ഷാ പറഞ്ഞു.

ശ്രീനഗറിലെത്തിയ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ മടക്കി അയച്ചു

ഇന്ത്യ മഹാരാജ്യത്തെ സാമ്പത്തികശക്തിയാക്കാനുള്ള മോദിയുടെ സ്വപ്നത്തെക്കുറിച്ച് പറഞ്ഞ അമിത് ഷാ രാജ്യത്തെ നിയമവും ക്രമസമാധാനവും കാത്തുപാലിക്കാൻ തയ്യാറാകണമെന്ന് ഐ പി എസ് പ്രൊബേഷറിമാരോട് പറഞ്ഞു. തീവ്രവാദവും മയക്കുമരുന്നും അയൽ രാജ്യങ്ങളുടെ ഗൂഢാലോചനയും ആണ് രാജ്യത്തിന്‍റെ പുതിയ വെല്ലുവിളികളെന്നും അമിത് ഷാ പറഞ്ഞു.

15 സ്ത്രീകൾ ഉൾപ്പെടെ 103 ഐ പി എസ് പ്രൊബേഷണേഴ്സ് ആണ് പരിശീലനം പൂർത്തിയാക്കിയത്.

First published: August 24, 2019, 5:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories