ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി ജെ പി അധ്യക്ഷൻ അമിത്ഷാക്കും ക്ലീന്‍ചിറ്റ് നല്‍കിയതിൽ തെരഞ്ഞെടുപ്പ് കമ്മീഷനംഗം അശോക് ലവാസയുടെ വിയോജിപ്പ് പരസ്യപ്പെടുത്തില്ല. വിയോജിപ്പ് പരസ്യപ്പെടുത്തണമെന്ന ലവാസയുടെ ആവശ്യം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ തള്ളി. മുൻ കമ്മീഷണർമാരുടെ അഭിപ്രായം പരിഗണിച്ചാണ് നടപടി.
വിയോജനക്കുറിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയെന്ന് ലവാസ പറഞ്ഞിരുന്നു. നിരവധി തവണ ഈ ആവശ്യം ഉന്നയിച്ച് കത്തുകള്‍ അയച്ചിരുന്നുവെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സുപ്രീംകോടതി ഇടപെടല്‍ ഉണ്ടാകുന്നത് വരെ ചട്ടലംഘനപരാതികളില്‍ കമ്മീഷന്‍ നടപടി എടുത്തില്ലെന്നും ലവാസ ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.