ഇന്റർഫേസ് /വാർത്ത /India / വിമാനത്തിൽ പക്ഷിയിടിച്ചു; ഡൽഹി എയർപോട്ടിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വിമാനത്തിൽ പക്ഷിയിടിച്ചു; ഡൽഹി എയർപോട്ടിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

വിമാനം പറന്നുയർന്ന ഉടനയൊണ് പക്ഷിയിടിച്ചത്.

  • Share this:

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര എയർപോട്ടിൽ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദുബായിലേക്കുള്ള വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ശനിയാഴ്ച്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം.

ദുബായിലേക്കുള്ള ഫെഡ്എക്സ് വിമാനം പറന്നുയർന്ന ഉടനയൊണ് പക്ഷിയിടിച്ചത്. വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറക്കി സാങ്കേതിക തകരാറുണ്ടോ എന്ന് പരിശോധിക്കാനും വേണ്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1000 അടി ഉയരത്തിൽ വെച്ചാണ് പക്ഷി ഇടിച്ചത്.

വിമാനത്തിൽ പക്ഷിയിടിക്കുന്നതും അടിയന്തര ലാൻഡിങ് ഉണ്ടാകുന്നതും അപൂർവമായ സംഭവങ്ങളല്ല. കഴിഞ്ഞ മാസം പൂനെയിലേക്ക് പുറപ്പെട്ട എയർ ഏഷ്യ വിമാനം പക്ഷി ഇടിച്ചതിനെ തുടർന്ന് ഭുവനേശ്വറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു. പറന്നുയർന്ന ഉടനെയായിരുന്നു പക്ഷി ഇടിച്ചത്.

First published:

Tags: Delhi Airport