• HOME
  • »
  • NEWS
  • »
  • india
  • »
  • Fake Universities in India | രാജ്യത്തെ വ്യാജസർവകലാശാലകളിൽ ഒരെണ്ണം കേരളത്തിൽ; UGC പട്ടികയിൽ മുന്നിൽ ഉത്തർപ്രദേശ്

Fake Universities in India | രാജ്യത്തെ വ്യാജസർവകലാശാലകളിൽ ഒരെണ്ണം കേരളത്തിൽ; UGC പട്ടികയിൽ മുന്നിൽ ഉത്തർപ്രദേശ്

വ്യാജസർവകലാശാലകളിൽ എട്ടെണ്ണവും ഉത്തർ പ്രദേശിൽ നിന്നാണ്. ഡൽഹിയിൽ ഏഴെണ്ണവും ഒഡിഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ രണ്ടു വീതവും വ്യാജ സർവകലാശാലകളാണ് ഉള്ളത്.

students

students

  • Last Updated :
  • Share this:
    ന്യൂഡൽഹി: രാജ്യത്തെ വ്യാജസർവകലാശാലകളുടെ പുതിയ പട്ടിക പുറത്തിറക്കി യുജിസി. 24 സർവകലാശാലകളാണ്
    യു ജി സിയുടെ വ്യാജൻമാരുടെ പട്ടികയിൽ ഇടം കണ്ടെത്തിയിരിക്കുന്നത്. ഇതിൽ തന്നെ കൂടുതൽ
    വ്യാജസർവകലാശാലകളും ഉത്തർപ്രദേശിൽ ആണ്. കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിൽ ഓരോ വ്യാജ
    സർവകലാശാലയുണ്ട്. കർണാടക, കേരള മഹാരാഷ്ട്ര, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് ഓരോ വ്യാജ
    സർവകലാശാലയുള്ളത്.

    'സ്വയം രൂപകൽപ്പന ചെയ്ത, യുജിസി നിയമത്തിന് വിരുദ്ധമായി വ്യാജ സർവകലാശാലകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള, അംഗീകരിക്കപ്പെടാത്ത 24 സ്ഥാപനങ്ങൾ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്ന് വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും അറിയിക്കുന്നു. യാതൊരു ബിരുദവും നൽകാൻ ഇവയ്ക്ക് അധികാരമില്ല,' - യുജിസി സെക്രട്ടറി രജനിഷ് ജെയിൻ പറഞ്ഞു. വ്യാജ സർവകലാശാലകളുടെ പട്ടിക എല്ലാ വർഷവും യുജിസി പുറത്തിറക്കാറുണ്ട്.

    You may also like: ചതിയനായ പുരുഷന്റെ ശബ്ദം ഇങ്ങനെയിരിക്കും [NEWS]24 കാരിക്ക് കോവിഡ് പിടിപെട്ടത് പുത്തനുടുപ്പിന്റെ പോക്കറ്റിൽ കൈയിട്ടതോടെ [NEWS] 17 വർഷം മുൻപ് വായ്പ നിഷേധിച്ച ബാങ്ക് വിലയ്ക്ക് വാങ്ങിയ കഠിനാധ്വാനി [NEWS]

    ഉത്തർപ്രദേശ്

    വർണേശയ സംസ്കൃത വിശ്വവിദ്യാലയ, വാരണാസി

    മഹിളാ ഗ്രാമ വിദ്യാപീഠം / വിശ്വവിദ്യാലയ

    ഗാന്ധി ഹിന്ദി വിദ്യാപീഠ്, പ്രയാഗ്

    നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഇലക്ടോ കോംപ്ലക്സ് ഹോമിയോപ്പതി, കാൺപുർ

    നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്സിറ്റി (ഓപ്പൺ യൂണിവേഴ്സിറ്റി), അചാൽട്ടാൽ, അലിഗഡ്

    ഉത്തർപ്രദേശ് വിശ്വവിദ്യാലയം, കോസി കലൻ, മഥുര

    മഹാറാണ പ്രതാപ് ശിക്ഷ നികേതൻ വിശ്വവിദ്യാലയം

    ഇന്ദ്രപ്രസ്ഥശിക്ഷ പരിഷത്, നോയിഡ

    ഡൽഹി

    കൊമേഴ്സ്യൽ യൂണിവേഴ്സിറ്റി ലിമിറ്റഡ് ദരിയാഗഞ്ച്, ഡൽഹി

    യുണൈറ്റഡ് നാഷൻസ് യൂണിവേഴ്സിറ്റി, ഡൽഹി

    വൊക്കേഷണൽ യൂണിവേഴ്സിറ്റി, ഡൽഹി

    എഡിആർ - സെൻട്രിക് ജുറീഡിഷ്യൽ യൂണിവേഴ്സിറ്റി, എഡിഐർ ഹൗസ്

    ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് സയൻസ് ആൻഡ് എൻഞ്ചിനിയറിംഗ്, ന്യൂഡൽഹി

    വിശ്വകർമ ഓപ്പൺ യൂണിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്മെന്റ്, ഇന്ത്യ

    ആധ്യാത്മിക് വിശ്വവിദ്യാലയ (സ്പിരിച്വൽ യൂണിവേഴ്സിറ്റി)

    പശ്ചിമ ബംഗാൾ

    ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ, കൊൽക്കത്ത

    ഇൻസ്റ്റിറ്റ്യൂട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്. കൊൽക്കത്ത

    ഒഡീഷ

    നബഭാരത് ശിക്ഷ പരിഷത്ത്, റൂർക്കല

    നോർത്ത് ഒറീസ് യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ആൻഡ് ടെക്നോളജി, മയൂർഭഞ്ച്

    കർണാടക

    ബദദഗൻവി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്സിറ്റ് എജ്യുക്കേഷൻ സൊസൈറ്റി

    കേരള

    സെന്റ് ജോൺസ് യൂണിവേഴ്സിറ്റി കിശനറ്റം

    മഹാരാഷ്ട്ര

    രാജ അറബിക് യൂണിവേഴ്സിറ്റി, നാഗ്പൂർ

    പുതുച്ചേരി

    ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ

    ആന്ധ്രാപ്രദേശ്

    ക്രൈസ്റ്റ് ന്യൂ ടെസ്റ്റമെന്റ് ഡീമ്ഡ് യൂണിവേഴ്സിറ്റി



    വ്യാജസർവകലാശാലകളിൽ എട്ടെണ്ണവും ഉത്തർ പ്രദേശിൽ നിന്നാണ്. ഡൽഹിയിൽ ഏഴെണ്ണവും ഒഡിഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ രണ്ടു വീതവും വ്യാജ സർവകലാശാലകളാണ് ഉള്ളത്.
    Published by:Joys Joy
    First published: