ഹിമാചൽ പ്രദേശിലെ ഹാമിർപൂർ സ്വദേശിയായിരുന്ന യുവസൈനികൻ അവിനാശ് താക്കൂർ കഴിഞ്ഞ വർഷം ഗാൽവൻ താഴ്‌വരയിൽ ചൈനീസ് പട്ടാളവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീരയോദ്ധാക്കളിൽ ഒരാളായിരുന്നു. മരണത്തിന് ശേഷം സംസ്ഥാന സർക്കാർ അവിനാഷിന്റെ കുടുംബത്തിന് ഒട്ടേറെ വാഗ്ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ, ഒരു വർഷം പിന്നിട്ടിട്ടും ആ വാഗ്‌ദാനങ്ങൾ നിറവേറ്റപ്പെടുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് ആ കുടുംബം.
ദുരിതപൂർണമായ ജീവിതാവസ്ഥയിലൂടെയാണ് അവിനാഷിന്റെ കുടുംബം കഴിഞ്ഞുപോകുന്നത്. കൊടുംവേനലിലും ശുദ്ധമായ കുടിവെള്ളം ലഭിക്കാൻ ഈ കുടുംബം വലിയ ബുദ്ധിമുട്ട് നേരിടുന്നു. വാട്ടർ ടാങ്കറിലൂടെ വിതരണം ചെയ്യപ്പെടുന്ന വെള്ളം പണം കൊടുത്ത് വാങ്ങാൻ നിർബന്ധിതരാവുകയാണ് ഈ കുടുംബം.
Also Read- തമിഴ്നാട്ടിൽ മദ്യശാലകൾ തുറന്നു; മദ്യകുപ്പികൾക്ക് ആരതി നടത്തി ആഘോഷം
ജലസേചന വകുപ്പിനും പൊതുജനാരോഗ്യ വകുപ്പിനും ഇതിനകം നിരവധി പരാതികൾ നൽകിയെങ്കിലും തങ്ങളുടെ കഷ്ടപ്പാടിന് അറുതി വരുത്താൻ പര്യാപ്തമായ നടപടികളൊന്നും അധികൃതർ കൈക്കൊള്ളുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു. ജില്ലാ ഭരണകൂടത്തിന് വിശദമായ പരാതി എഴുതി നൽകിയിട്ടുപോലും യാതൊരു നീക്കവും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
ഈ പ്രദേശത്ത് ജനങ്ങൾ നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും ഏറ്റവും അടിസ്ഥാനപരമായ സൗകര്യങ്ങളെങ്കിലും ആ കുടുംബത്തിന് നൽകാൻ സർക്കാർ തയ്യാറാകണമെന്നും പ്രദേശവാസിയായ നന്ദ് ലാൽ റണാവത്തും പറയുന്നു. എന്നാൽ താക്കൂർ കുടുംബത്തിൽ നിന്നും പരാതി ലഭിച്ചതിനെ തുടർന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറിഗേഷൻ ആൻഡ് പബ്ലിക് ഹെൽത്ത് (ഐ പി എച്ച്) വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നാണ് ഡെപ്യൂട്ടി കമ്മീഷണർ ദേബശ്വേത ബാനിക് പ്രതികരിച്ചത്.
Also Read- വാക്സിൻ സ്വീകരിക്കാൻ വീട്ടുകാർ നിർബന്ധിച്ചു; ഇരുപത്തിയൊന്നുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ
കഴിഞ്ഞ വർഷം മുഖ്യമന്ത്രി ജയ് റാം താക്കൂർ വീരമൃത്യു വരിച്ച അവിനാഷ് താക്കൂറിന്റെ പേരിൽ ഒരു ഗേറ്റ് സ്ഥാപിക്കുമെന്നും ശ്‌മശാനത്തിലേക്ക് കൂടുതൽ മികച്ച റോഡ് സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ ഒരു വിദ്യാലയത്തിന് അദ്ദേഹത്തിന്റെ പേര് നൽകുകയും ഒരു സ്മാരകവും പ്രതിമയും പണിയുകയും ചെയ്യുമെന്നും ഉറപ്പു നൽകിയിരുന്നു. എന്നാൽ, ഇവയുടെയൊന്നും പ്രവർത്തനം ഇതുവരെ പൂർത്തിയായിട്ടില്ല എന്ന് അവിനേഷ് താക്കൂറിന്റെ അച്ഛൻ അനിൽ കുമാർ സാക്ഷ്യപ്പെടുത്തുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കുടുംബം കഷ്ടപ്പെടുകയാണെന്ന് അവിനേഷിന്റെ അമ്മ ഉഷ ദേവിയും പ്രതികരിച്ചു.
തന്റെ വിവാഹം കഴിഞ്ഞ് 10 വർഷത്തിന് ശേഷമാണ് അവിനേഷ് താക്കൂർ ജനിച്ചതെന്ന് അച്ഛൻ അനിൽ കുമാർ ഓർക്കുന്നു. എന്നാൽ, ഇരുപത്തിയൊന്നാം വയസിൽ വളരെ ചെറുപ്പത്തിൽ തന്നെ അവിനാഷിന് ഈ ലോകം വിട്ടു പോകേണ്ടി വന്നു. 2020 ജൂൺ 16-നാണ് അവിനാഷ് വീരമൃത്യു വരിച്ചത്. ആ സംഭവത്തിന് ശേഷം മാസങ്ങൾ കഴിഞ്ഞെങ്കിലും അവിനാഷിന്റെ മരണം സൃഷ്‌ടിച്ച വിടവ് ഇപ്പോഴും അവശേഷിക്കുകയാണ്. അതിനുശേഷം കുടുംബത്തിൽ ആർക്കും തന്നെ സാധാരണ നിലയിലുള്ള ജീവിതം നയിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Galwan Valley clash, Himachal, Martyred