• HOME
 • »
 • NEWS
 • »
 • india
 • »
 • Indian Army | ​ഗാൽവാനിൽ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ്; ഭർത്താവിന്റെ സ്വപ്നമെന്ന് രേഖ

Indian Army | ​ഗാൽവാനിൽ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ്; ഭർത്താവിന്റെ സ്വപ്നമെന്ന് രേഖ

വിവാഹം കഴിഞ്ഞ് 15 മാസങ്ങൾക്കു ശേഷമാണ് ഷാഹിദ് ദീപക് സിംഗ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ധീരത കണക്കിലെടുത്ത്, രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായ വീരചക്ര നൽകി ആദരിച്ചിരുന്നു.

 • Share this:
  ലാൻസ് നായിക്ക് (Lance Naik) ഷാഹിദ് ദീപക് സിംഗിന്റെ (Shahid Deepak Singh) ഭാര്യ രേഖ സിംഗ് (Rekha Singh) ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് പദവിയിൽ. 2020 ജൂണിൽ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുമായുള്ള (Chinese People’s Liberation Army (PLA) ഏറ്റുമുട്ടലിലാണ് ഷാഹിദ് ദീപക് സിംഗ് കൊല്ലപ്പെട്ടത്. ഭർത്താവിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിനായാണ് സായുധ സേനയിൽ അം​ഗമാകാൻ രേഖ സിം​ഗ് തീരുമാനിച്ചത്. മെയ് 28 മുതൽ രേഖ ചെന്നൈയിൽ പരിശീലനം ആരംഭിക്കും.

  ഇരുവരുടെയും വിവാഹം കഴിഞ്ഞ് 15 മാസങ്ങൾക്കു ശേഷമാണ് ഷാഹിദ് ദീപക് സിംഗ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ധീരത കണക്കിലെടുത്ത്, രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായ വീരചക്ര നൽകി ആദരിച്ചിരുന്നു.

  ''എന്റെ ഭർത്താവിന്റെ സ്വപ്നമാണ് ഇന്ത്യൻ ആർമിയിൽ എത്താൻ കഠിനമായി പരിശ്രമിക്കാൻ എന്നെ പ്രേരിപ്പിച്ചത്. അധ്യാപികയുടെ ജോലി ഉപേക്ഷിച്ച് ആർമിയിൽ ഓഫീസറാകാൻ ഞാൻ മനസ്സിൽ ഉറപ്പിച്ചു'', രേഖ സിം​ഗ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

  Also Read- Mahinda Rajapaksa| ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചു; തീരുമാനം പ്രതിഷേധം ശക്തമായതിന് പിന്നാലെ

  പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്നും തന്റെ ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടതെങ്ങനെയെന്നും രേഖ സിംഗ് ഇന്ത്യാ ടുഡേയ്‌ക്ക് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു. ഇതൊന്നും രേഖയെ പിന്തിരിപ്പിക്കുന്ന കാരണങ്ങൾ ആയിരുന്നില്ല. രണ്ടാമത്തെ ശ്രമത്തിൽ അവർ പരീക്ഷ പാസായി. ''നോയിഡയിൽ പോയി പട്ടാളത്തിൽ ചേരാനുള്ള പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനം നേടുന്നത് എളുപ്പമായിരുന്നില്ല. ഫിസിക്കൽ ട്രെയിനിംഗ് എടുത്തിട്ടും ആദ്യ ശ്രമത്തിൽ വിജയിച്ചില്ല. പക്ഷേ, ഞാൻ ധൈര്യം കൈവിടാതെ സൈന്യത്തിൽ ചേരാനുള്ള തയ്യാറെടുപ്പ് തുടർന്നു. ആ കഠിനാധ്വാനത്തിന് രണ്ടാമത്തെ ശ്രമത്തിൽ ഫലം ലഭിച്ചു. ഇന്ത്യൻ ആർമിയിലെ ലെഫ്റ്റനന്റ് റാങ്കിലേക്ക് എന്നെ തിരഞ്ഞെടുത്തു'', രേഖ കൂട്ടിച്ചേർത്തു.

  2020 ജൂൺ 15 ന് ഗാൽവാൻ താഴ്‌വരയിൽ വച്ച് ചൈനീസ് സൈനികരുമായുള്ള പോരാട്ടത്തിനിടെയാണ് ദീപക് സിംഗ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനെത്തുടർന്ന്, 20 തോളം ഇന്ത്യൻ സൈനികരും 40 ലധികം ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ഒരു ഡസനിലധികം കോർപ്സ് കമാൻഡർ ലെവൽ മീറ്റിംഗുകൾ നടന്നിട്ടുണ്ട്.

  2021 നവംബറിൽ, വീരമൃത്യു വരിച്ച സൈനികൻ ദീപക് നൈൻവാളിന്റെ ഭാര്യ ജ്യോതി നൈൻവാൾ ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റ് ആയി ചേർന്നിരുന്നു. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്നാണ് ജ്യോതി പരിശീലനം നേടി പരീക്ഷ പാസായത്. ഭർത്താവ് മരിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് ജ്യോതി ഇന്ത്യൻ ആർമിയിൽ ലെഫ്റ്റനന്റായി ചേർന്നത്.

  2021ൽ പുൽവാമ ആക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ വിഭൂതി ശങ്കർ ധൗണ്ടിയാലിന്റെ ഭാര്യ നികിത കൗളും തന്റെ ഭർത്താവിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിക്കുകയും സൈന്യത്തിൽ ചേരുകയും ചെയ്തിരുന്നു.
  Published by:Rajesh V
  First published: