HOME » NEWS » India » GANDHARAMMA LAST WISH COME TRUE A MUSLIM MAN WHO PERFORMED THE LAST RITES ACCORDING TO HINDU RITES

ഗാന്ധാരമ്മയുടെ അന്ത്യാഭിലാഷം സഫലമായി; ഹൈന്ദവാചാര പ്രകാരം അന്ത്യ കർമ്മങ്ങൾ നടത്തി മകനായി കരുതിയ മുസ്ലീം യുവാവ്

ഗാന്ധാരമ്മയുടെ ചിതയ്ക്ക് തീകൊളുത്തിയതുകൊണ്ട് തീർന്നില്ല, അൽത്താഫിന്‍റെ ദൌത്യം. ഇന്ന് അവരുടെ ചിതാഭസ്മവുമായി 200 കിലോമീറ്റർ അകലെയുള്ള ജന്മസ്ഥലമായ കാക്കിനടയിലേക്ക് ഒറ്റയ്ക്ക് കാർ ഡ്രൈവ് ചെയ്തു പോകുകയും ചെയ്തു അൽത്താഫ്

News18 Malayalam | news18-malayalam
Updated: June 3, 2021, 10:50 PM IST
ഗാന്ധാരമ്മയുടെ അന്ത്യാഭിലാഷം സഫലമായി; ഹൈന്ദവാചാര പ്രകാരം അന്ത്യ കർമ്മങ്ങൾ നടത്തി മകനായി കരുതിയ മുസ്ലീം യുവാവ്
പ്രതീകാത്മക ചിത്രം
  • Share this:
വിശാഖപട്ടണം: ഈ മഹാമാരി കാലത്ത് നമുക്ക് ചുറ്റിലും മോശം വാർത്തകളാണ് കൂടുതലും വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ അതിനിടയിലും പ്രതീക്ഷയുടെയും മാനവികതയുടെയും ഒരു റിപ്പോർട്ടാണ് ആന്ധ്രാപ്രദേശിൽനിന്ന് വരുന്നത്. തീരദേശ നഗരമായ വിശാഖപട്ടണത്ത് 84 വയസുള്ള ഗാന്ധരമ്മ എന്ന വൃദ്ധ കഴിഞ്ഞ ആഴ്ച അന്തരിച്ചു. കോവിഡിനെ തുടർന്നായിരുന്നു ഗാന്ധാരമ്മയുടെ അന്ത്യം. അസുഖം മൂർച്ഛിച്ചപ്പോൾ, ഗാന്ധാരമ്മ പങ്കുവെച്ച് അന്ത്യാഭിലാഷവും അത് സഫലമായതുമാണ് വാർത്തകളിൽ ഇടംനേടിയത്.

ലോക്ക്ഡൌൺ കാരണം തന്‍റെ മരണസമയത്ത് മകനും ചെറുമകനും വിശാഖപട്ടണത്ത് എത്താനാകാത്തതിനാൽ അയൽവക്കത്ത് താമസിക്കുന്ന മുസ്ലീം യുവാവും തിരുവനന്തപുരം സ്വദേശിയുമായ അൽത്താഫ് ഹൈന്ദവാചാരപ്രകാരം അന്ത്യ കർമ്മങ്ങൾ നടത്തണമെന്നതായിരുന്നു ഗാന്ധാരമ്മ നിർദ്ദേശിച്ചത്. കഴിഞ്ഞ അഞ്ചു വർഷമായി അടുത്തടുത്ത വീടുകളിൽ താമസിച്ചിരുന്ന ഗാന്ധാരമ്മ, അൽത്താഫിനെ ഒരു മകനെ പോലെയാണ് കണ്ടിരുന്നത്. ഇരുവരും തമ്മിൽ നല്ല അടുപ്പത്തിലുമായിരുന്നു.

അന്ത്യകർമ്മങ്ങൾ അൽത്താഫ് നടത്തണമെന്ന ആഗ്രഹം പങ്കുവെച്ച് ദിവസങ്ങൾക്കകം ഗാന്ധാരമ്മ മരിച്ചു. അമ്മയുടെ അന്ത്യാഭിലാഷം അറിയാമായിരുന്ന മകൾ വിജയകുമാരി, അത് എങ്ങനെ അൽത്താഫിനോട് പറയണമെന്ന ആശങ്കയിലായിരുന്നു. വർഗീയ ധ്രുവീകരണങ്ങൾ സാധാരണമായ ഈ കാലത്ത് ഹൈന്ദവാചാരം പ്രകാരം അന്ത്യ കർമ്മങ്ങൾ നടത്തണമെന്ന അൽത്താഫിനോട് പറഞ്ഞാൽ, എന്തായാരിക്കും പ്രതികരണമെന്ന് ഗാന്ധാരമ്മയുടെ മകൾക്ക് ആശങ്ക ഉണ്ടായിരുന്നു. ഏതായാലും അമ്മയുടെ ആഗ്രഹം രണ്ടും കൽപ്പിച്ച് അൽത്താഫിനോട് പറഞ്ഞു. എന്നാൽ ഒരു ഭാവഭേദവും കൂടാതെ പൂർണ മനസോടെ ഹൈന്ദവാചാര പ്രകാരം ചടങ്ങുകൾ നടത്താൻ അൽത്താഫ് തയ്യാറായി.

അക്കാര്യത്തിൽ അൽതാഫിന് രണ്ടാമതൊരു ചിന്തയും ഉണ്ടായിരുന്നില്ല. അമ്മയെ പോലെ കണ്ടിരുന്ന ആ വൃദ്ധയുടെ അവസാന ആഗ്രഹം നിറവേറ്റുക എന്നത് ആത്മാവിനോടുള്ള തന്റെ കടമയാണെന്നാണ് തോന്നിയതെന്ന് അൽത്താഫ് പറയുന്നു.

ഗാന്ധാരമ്മയുടെ ചിതയ്ക്ക് തീകൊളുത്തിയതുകൊണ്ട് തീർന്നില്ല, അൽത്താഫിന്‍റെ ദൌത്യം. ഇന്ന് അവരുടെ ചിതാഭസ്മവുമായി 200 കിലോമീറ്റർ അകലെയുള്ള ജന്മസ്ഥലമായ കാക്കിനടയിലേക്ക് ഒറ്റയ്ക്ക് കാർ ഡ്രൈവ് ചെയ്തു പോകുകയും ചെയ്തു അൽത്താഫ്. ഗാന്ധാരമ്മയുടെ അവസാനത്തെ ആഗ്രഹപ്രകാരം കാക്കിനടയിലെ ക്ഷേത്രത്തിൽ മരണാനന്തര ചടങ്ങുകൾ നടത്താനാണ് ഈ യാത്ര. അമ്മ-മകൻ ബന്ധത്തിന് ഒരു പുതിയ അർത്ഥം വന്നു ചേരുകയാണ് ഇവിടെ. മതം-ഭാഷ- രക്തബന്ധങ്ങൾ എല്ലാം മനുഷ്യനിർമ്മിത സങ്കൽപ്പങ്ങളായി മാറുന്നു. യഥാർത്ഥ സ്നേഹവും വാത്സല്യവും ഈ തടസ്സങ്ങളെല്ലാം മറികടക്കുന്നു.
Published by: Anuraj GR
First published: June 3, 2021, 10:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories