നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Monkeys vs Dogs | കുരങ്ങിൽ നിന്നും മനുഷ്യനിലേക്ക് വലിയ ദൂരമില്ല; മഹാരാഷ്ട്രയിൽ തുടരുന്ന കുരങ്ങുകളുടെ ഗ്യാങ് വാർ

  Monkeys vs Dogs | കുരങ്ങിൽ നിന്നും മനുഷ്യനിലേക്ക് വലിയ ദൂരമില്ല; മഹാരാഷ്ട്രയിൽ തുടരുന്ന കുരങ്ങുകളുടെ ഗ്യാങ് വാർ

  ഒന്നിന് പത്ത് എന്ന രീതിയിൽ തിരച്ചടിക്കുന്ന സ്വഭാവം മനുഷ്യന് മാത്രമല്ല, കുരങ്ങുകൾക്കും ഉണ്ടെന്ന് ഈ വാർത്ത വ്യക്തമാക്കുന്നു

  Image: Twitter

  Image: Twitter

  • Share this:
   പകരത്തിന് പകരം എന്ന ചിന്ത മനുഷ്യനുൾപ്പെടുന്ന എല്ലാ ജന്തു വിഭാഗത്തിനും ഉണ്ട്. പ്രതികാര കൊലപാതകങ്ങൾ പരിഷ്കൃത മനുഷ്യൻ ഉപേക്ഷിക്കണമെന്നും ചോരയ്ക്ക് ചോര എന്ന സങ്കൽപ്പം പ്രാകൃതമാണെന്നും വലിയ ചർച്ചകൾ നടക്കുന്നതിനിടയിലാണ് മഹാരാഷ്ട്രയിൽ (Monkeys vs Dogs )നിന്ന് മറ്റൊരു പ്രതികാര കൊലപാതങ്ങളുടെ കഥ വരുന്നത്.

   കഴിഞ്ഞ ദിവസമാണ് ഇന്റർനെറ്റിൽ ഒരു ഗ്യാങ് വാറിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായത്. പ്രത്യേകതയെന്തെന്നാൽ ഈ ഗ്യാങ് വാറിൽ ഉൾപ്പെട്ടിരിക്കുന്നത് കുരങ്ങുകളും നായ്ക്കളുമാണ്. മനുഷ്യനോട് ഏറെ സാദൃശ്യമുള്ള സസ്തനിയായ മൃഗമാണ് കുരങ്ങൻ. മനുഷ്യന്റെ പരിണാമം കുരങ്ങു വർഗ്ഗത്തിൽ പെട്ട ജീവിയിൽ നിന്നാണെന്ന് ശാസ്ത്രം പറയുന്നത്. ഒന്നിന് പത്ത് എന്ന രീതിയിൽ തിരച്ചടിക്കുന്ന സ്വഭാവം മനുഷ്യന് മാത്രമല്ല, കുരങ്ങുകൾക്കും ഉണ്ടെന്ന് ഈ വാർത്ത വ്യക്തമാക്കുന്നു.


   മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. നായ്ക്കളും കുരങ്ങുകളും തമ്മിലുള്ള പോരാട്ടത്തിൽ കൂടുതൽ നഷ്ടം സംഭവിച്ചിരിക്കുന്നത് നായ്ക്കൾക്കാണ്. ഏതാനും നായ്ക്കൾ ചേർന്ന് ഒരു കുരങ്ങ് കുഞ്ഞിനെ കൊന്നതോടെയാണ് പ്രതികാര കഥ ആരംഭിക്കുന്നത്. ഇതോടെ ആരംഭിച്ചത് ഒരു ഗ്രാമത്തിൽ നിന്ന് നായ്ക്കൾ കൂട്ടത്തോടെ ഇല്ലാതാക്കപ്പെട്ട വലിയ ഗ്യാങ് വാറും.


   ബീഡ് ജില്ലയിലെ മജൽഗാവ് എന്ന സ്ഥലത്താണ് സംഭവം നടക്കുന്നത്. അതും പ്രത്യേക രീതിയിൽ. പ്രദേശത്ത് ഏതെങ്കിലും പട്ടിക്കുഞ്ഞിനെ കണ്ടാൽ കുരങ്ങുകൾ അതിനെയും എടുത്ത് കടന്നു കളയും. പിന്നീട് ഏതെങ്കിലും ഉയരമുള്ള സ്ഥലത്ത് കൊണ്ടെത്തിച്ച് താഴേക്ക് എടുത്തിടും. ഇങ്ങനെ 250 ഓളം നായ്ക്കുട്ടികളെയാണ് കുരങ്ങുകൾ ഇതിനകം കൊന്നത്.


   കുരങ്ങുകളുടെ പ്രതികാരത്തെ തുടർന്ന് മജൽഗാവിൽ നിന്നും പത്ത് കിലോമീറ്റർ അകലെയുള്ള ലാവൂൾ എന്ന സ്ഥലത്ത് ഒരു നായ്കുട്ടി പോലും അവശേഷിക്കുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം 5000 പേർ താമസിക്കുന്ന ഗ്രാമാണ് ലാവൂൾ. ഈ സ്ഥലത്ത് ഒരു പട്ടിക്കുഞ്ഞ് പോലും ഇന്ന് ബാക്കിയില്ല.


   വനംവകുപ്പിന്റെ ശ്രദ്ധയിൽ വിഷയം എത്തിയിട്ടുണ്ടെങ്കിലും ഒരു കുരങ്ങിനെ പോലും പിടികൂടാൻ സാധിച്ചിട്ടില്ല. വനംവകുപ്പ് പരാജയപ്പെട്ടതോടെ പട്ടിക്കുഞ്ഞുങ്ങളെ കുരങ്ങുകളിൽ നിന്നും രക്ഷിക്കാൻ നാട്ടുകാർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തുടർന്ന് കുരങ്ങുകളുടെ ആക്രമണത്തിൽ ചില ഗ്രാമവാസികൾക്കും പരിക്ക് പറ്റി.


   കുരങ്ങുകളുടെ അടങ്ങാത്ത പ്രതികാര ദാഹം സോഷ്യൽമീഡിയയിലും വലിയ ചർച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. നിരവധി മീമുകളും ട്രോളുകളുമാണ് ട്വിറ്ററിലടക്കം പ്രചരിക്കുന്നത്.
   Published by:Naseeba TC
   First published: