ആറു കൊലപാതകം ഉൾപ്പെടെ 35 കേസിലെ പ്രതി; ബി.ജെ.പിയിൽ ചേരാനെത്തി; പൊലീസിനെ കണ്ടതോടെ മുങ്ങി
ആറു കൊലപാതകം ഉൾപ്പെടെ 35 കേസിലെ പ്രതി; ബി.ജെ.പിയിൽ ചേരാനെത്തി; പൊലീസിനെ കണ്ടതോടെ മുങ്ങി
ക്രിമിനൽ റെക്കോഡുള്ള സൂര്യ ചടങ്ങിൽ പങ്കെടുക്കാനെത്തുമെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചെങ്കൽപ്പേട്ട് നിന്നെത്തിയ പൊലീസ് സംഘം പരിപാടി നടക്കുന്ന വേദി വളഞ്ഞത്.
ചെന്നൈ: ബിജെപിയിൽ ചേരാനെത്തിയ 'വാണ്ടഡ്'ക്രിമിനൽ, വേദിയിൽ പൊലീസിനെ കണ്ടതോടെ സ്ഥലം കാലിയാക്കി. ആറു കൊലപാതകം അടക്കം 35 കേസുകളിൽ പ്രതിയായ പൊലീസിനെ വെട്ടിച്ചു നടക്കുന്ന കുപ്രസിദ്ധ ഗുണ്ട 'റെഡ് ഹിൽസ്' സൂര്യയാണ് ബിജെപി അംഗമാകാനെത്തി പൊലീസിനെ കണ്ട് മുങ്ങിയത്. തമിഴ്നാട്ടിലെ വാണ്ടല്ലൂരിൽ ബിജെപി സംഘടിപ്പിച്ച ചടങ്ങിനിടെയാണ് സംഭവം. പാർട്ടി സംസ്ഥാന അധ്യക്ഷൻ എൽ.മുരുഗന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
സൂര്യക്കെതിരെ CrPC സെക്ഷൻ 41 ( വാറണ്ടില്ലാതെ അറസ്റ്റ്) ചുമത്തി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാർട്ടിയിൽ ചേരാനെത്തുന്ന ആളുകളുടെ പശ്ചാത്തലത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് സംസ്ഥാന പ്രസിഡന്റ് മുരുകൻ പ്രതികരിച്ചത്.. നേരത്തെ മൂന്ന് ഗുണ്ടാ നേതാക്കൾക്ക് അംഗത്വം നൽകിയതിന്റെ പേരിൽ വിമർശനങ്ങൾക്ക് നടുവിലാണ് പാർട്ടി തമിഴ്നാട് ഘടകം. ഇതിനിടെയാണ് പുതിയ സംഭവം.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.