മുംബൈ: പിടിച്ചെടുത്ത കഞ്ചാവിന്റെ തൂക്കം കണക്കാക്കുമ്പോൾ ചെടിയുടെ വിത്തുകളുടെയും തണ്ടുകളുടെയും ഭാരം ഒഴിവാക്കണമെന്ന് ബോംബെ ഹൈക്കോടതി. എൻഡിപിഎസ് നിയമത്തിലെ (ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്‌ട്) സെക്ഷൻ 2 (iii) (ബി) പ്രകാരം, കഞ്ചാവ് ചെടിയുടെ വിത്തുകളും ഇലകളും ഒഴികെയുള്ള, പൂക്കുന്നതോ കായ്ക്കുന്നതോ ആയ ശിഖരങ്ങളെയാണ് കഞ്ചാവ് എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് ഹൈക്കോടതി സിംഗിൾ ജഡ്ജി ജസ്റ്റിസ് അനുജ പ്രഭുദേശായി വ്യക്തമാക്കി.
വിത്തുകളും ഇലകളും കഞ്ചാവ് ചെടിയുടെ പൂക്കുളോ കായ്ക്കുന്നതോ ആയ ശിഖരങ്ങൾക്കൊപ്പം ഇല്ലെങ്കിൽ ‘ഗഞ്ച’ എന്നതിന്റെ നിർവചനത്തിന് കീഴിൽ വരില്ലെന്നും കോടതി അടിവരയിട്ടു പറഞ്ഞു.
Also Read- കഞ്ചാവ് ചെടി വളര്‍ത്താം, വലിക്കാം; ഈ രാജ്യങ്ങളിലെ നിയമങ്ങള്‍ ഇങ്ങനെ
കഞ്ചാവ് കേസിൽ അറസ്റ്റിലായയാളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലായിരുന്നു കോടതിയുടെ നിരീക്ഷണം. ഇയാളിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവിന്റെ അളവിൽ പൂക്കാത്തതോ കായ്ക്കാത്തതോ ആയ ഇല, കായ്കൾ, തണ്ടുകൾ എന്നിവയുടെ തൂക്കം ഉൾപ്പെട്ടിരിക്കാമെന്ന് നിരീക്ഷിച്ച കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു.
പ്രതിയിൽ നിന്നും പിടിച്ചെടുത്ത കഞ്ചാവിൽ പൂക്കുന്നതോ കായ്ക്കുന്നതോ ആയ ശിഖരങ്ങളുടെ തൂക്കം കണക്കാക്കാതെ മുഴുവനും ഒന്നിച്ച് തൂക്കിയത് എൻഡിപിഎസ് നിയമത്തിലെ സെക്ഷൻ 20 (സി) പരിധിയിൽ ഉൾപ്പെടുത്താനാണോ എന്നും കോടതി സംശയം പ്രകടിപ്പിച്ചു.
എൻഡിപിഎസ് നിയമപ്രകാരം വാണിജ്യ അളവിലുള്ള 20 കിലോയിലധികം കഞ്ചാവാണ് പ്രതിയുടെ കൈവശമുണ്ടായിരുന്നത് എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bombay high court, Cannabis, Ganja