നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • അസം വിഷമദ്യ ദുരന്തം: മരണം 102 ആയി

    അസം വിഷമദ്യ ദുരന്തം: മരണം 102 ആയി

    മദ്യനിർമാണ കമ്പനി ഉടമയടക്കം 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

    • Share this:
      ഗുവഹത്തി: അസം വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 102 ആയി ഉയർന്നു. ഗുവാഹത്തിയിൽ നിന്ന് 310 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സൽമാറ തേയിലതോട്ടം തൊഴിലാളികളാണ് ദുരന്തത്തിന് ഇരയായത്.

      കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് അസമില്‍ വിഷമദ്യ ദുരന്തമുണ്ടായത്. മദ്യം കഴിച്ച തൊഴിലാളികൾ അവശ നിലയിലാകുകയും ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. നാല് സ്ത്രീകളാണ് ആദ്യം മരിച്ചത്. പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു.

      Also read: ഉത്തര്‍പ്രദേശ് മദ്യദുരന്തം: 90 മരണം; 30 പേര്‍ പിടിയില്‍

      300 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. സംഭവത്തിൽ മദ്യനിർമാണ കമ്പനി ഉടമയടക്കം 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യവിലോപത്തിന് രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. വിശദമായ അന്വേഷണത്തിനും അസം സർക്കാർ ഉത്തരവിട്ടു.

      ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും ആശുപത്രിയിൽ കഴിയുന്നവർക്ക് അമ്പതിനായിരം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. രണ്ടാഴ്ച മുമ്പാണ് ഉത്തർപ്രദേശിൽ വിഷമദ്യം കഴിച്ച് നൂറ് പേർ മരിച്ചത്.
      First published:
      )}