• HOME
  • »
  • NEWS
  • »
  • india
  • »
  • 'പുതുവത്സര സമ്മാനം'; പാചകവാതകത്തിന്റെ വില കുറച്ചു

'പുതുവത്സര സമ്മാനം'; പാചകവാതകത്തിന്റെ വില കുറച്ചു

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: ഗാര്‍ഹിക ആവശ്യത്തിനുളള പാചകവാതകത്തിന്റെ വില കുറച്ചു. സബ്‌സിഡിയില്ലാത്ത സിലണ്ടറിന് 120 രൂപ അമ്പത് പൈസയാണ് കുറച്ചത്. സബ്‌സിഡി സിലിണ്ടറിന് 5 രൂപ 91 പൈസ കുറച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിലുണ്ടായ വിലയിടിവാണ് വില കുറയ്ക്കാന്‍ കാരണമായതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. പുതിയ വില നാളെ മുതല്‍ നിലവില്‍ വരും.

    14.2 കി.ഗ്രാം ഭാരമുളള സബ്‌സിഡിയുളള സിലിണ്ടറിന് ഡല്‍ഹിയില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 494.99 രൂപയായിരിക്കും വില. നിലവില്‍ 500.90 രൂപയാണ് വില. ഈ മാസം ഇത് രണ്ടാമത്തെ തവണയാണ് പാചകവാതകത്തിന് വില കുറയ്ക്കുന്നത്.

    Also Read: ഇന്ധനവില വർഷത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

    നേരത്തെ ഡിസംബര്‍ 1 ന് സബ്‌സിഡിയുളള പാചകവാതകത്തിന് 6.52 രൂപ കുറച്ചിരുന്നു. നിരന്തരമായി ആറ് തവണ വില കൂടിയതിന് ശേഷമായിരുന്നു വില കുറച്ചത്. വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ധന വിലയും നിലവിലുള്ളത്.

    Dont Miss: ആ രക്തതാരകം പൊലിഞ്ഞു; തളരാത്ത പോരാട്ട വീര്യം ബാക്കിയാക്കി

    തിരുവനന്തപുരത്ത് 72.01 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില. ഒരു ലിറ്റര്‍ ഡീസലിന് 67.72 രൂപയും. കൊച്ചിയിലാണ് കേരളത്തിലെ ഏറ്റവും കുറഞ്ഞ വില. പെട്രോളിന് 70.761 രൂപയും ഡീസലിന് 66.343 രൂപയുമാണ് വില. അതേസമയം, രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ യഥാക്രമം 68.84, 62.86 എന്നിങ്ങനെയാണ് പെട്രോള്‍, ഡീസല്‍ വില.

    First published: