Gas Leak in Visakhapatnam | വിശാഖപട്ടണത്ത് ഫാർമ കമ്പനിയിൽ വാതകച്ചോർച്ച; രണ്ട് മരണം; നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

രണ്ട് മാസത്തിനിടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ അപകടമാണിത്. മെയ് ഏഴിന് എൽജി പോളിമേഴ്സിലുണ്ടായ ഗ്യാസ് ലീക്ക് അപകടത്തിൽ 12 പേർ മരിച്ചിരുന്നു.

News18 Malayalam | news18-malayalam
Updated: June 30, 2020, 8:34 AM IST
Gas Leak in Visakhapatnam | വിശാഖപട്ടണത്ത് ഫാർമ കമ്പനിയിൽ വാതകച്ചോർച്ച; രണ്ട് മരണം; നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
രണ്ട് മാസത്തിനിടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ അപകടമാണിത്. മെയ് ഏഴിന് എൽജി പോളിമേഴ്സിലുണ്ടായ ഗ്യാസ് ലീക്ക് അപകടത്തിൽ 12 പേർ മരിച്ചിരുന്നു.
  • Share this:
ഹൈദരാബാദ്: വിശാപട്ടണം പറവാഡ ഫാര്‍മ സിറ്റിയിലാണ് അപകടം. ജവഹർലാൽ നെഹ്രു ഫാർമ സിറ്റി (ജെഎൻ‌പി‌സി)യിലെ സൈനർ ലൈഫ് സയൻസസ് ഫാർമ കമ്പനിയിൽ നിന്ന് ബെൻസിമിഡാസോൾ വാതകം ചോർന്നാണ് തൊഴിലാളികളായ രണ്ട് പേർ മരിച്ചത്. നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിലൊരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

നരേന്ദ്ര, ഗൗരിശങ്കർ എന്നിവരാണ് മരിച്ചതെന്നാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. അപകടം നടന്ന സമയത്ത് ഷിഫ്റ്റ് ഇൻ ചാർജ് ആയിരുന്നു നരേന്ദ്ര. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും വാതകച്ചോർച്ച വ്യാപിച്ചിട്ടില്ലെന്നുനാണ് പര്‍വാഡ പൊലീസ് അറിയിച്ചിരിക്കുന്നത്. സംഭവസമയത്ത് മുപ്പതോളം തൊഴിലാളികള്‍ ഫാക്ടറിയിലുണ്ടായിരുന്നു. അപകടവിവരം അറിഞ്ഞയുടൻ തന്നെ കളക്ടർ അടക്കുള്ള അധികാരികൾ സ്ഥലത്തെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

TRENDING:ഖാസെം സുലൈമാനി വധം: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാൻ [NEWS]59 Chinese apps banned including TikTok | ടിക് ടോക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകൾ സർക്കാർ നിരോധിച്ചു [NEWS]Shamna Kasim Blackmail Case|ധർമ്മജന് പുറമെ മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയ്യാർ; സിനിമാരംഗത്തുള്ള കൂടുതൽപേരുടെ മൊഴിയെടുക്കും [NEWS]
രണ്ട് മാസത്തിനിടെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ അപകടമാണിത്. മെയ് ഏഴിന് എൽജി പോളിമേഴ്സിലുണ്ടായ ഗ്യാസ് ലീക്ക് അപകടത്തിൽ 12 പേർ മരിച്ചിരുന്നു.

 
First published: June 30, 2020, 8:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading