HOME /NEWS /India / തെരഞ്ഞെടുപ്പ് വരും പോകും; എന്നാൽ വിവേകം നഷ്ടപ്പെടുന്നത് അംഗീകരിക്കാനാവില്ല: കെജ്രിവാളിനെതിരെ ഗംഭീർ

തെരഞ്ഞെടുപ്പ് വരും പോകും; എന്നാൽ വിവേകം നഷ്ടപ്പെടുന്നത് അംഗീകരിക്കാനാവില്ല: കെജ്രിവാളിനെതിരെ ഗംഭീർ

gautam-gambhir

gautam-gambhir

ഈസ്റ്റ് ഡൽഹിയിലെ എഎപി സ്ഥാനാർഥി അതിഷിയെ വ്യക്തിഹത്യ ചെയ്തു കൊണ്ട് ഗംഭീർ ലഘുലേഖകൾ ഇറക്കിയെന്ന് തെരഞ്ഞെടുപ്പിനിടെ എഎപി ആരോപിച്ചിരുന്നു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിമർശിച്ച് ഈസ്റ്റ് ഡൽഹിയിലെ ബിജെപി സ്ഥാനാർഥി ഗൗതം ഗംഭീർ രംഗത്ത്. തെരഞ്ഞെടുപ്പുകൾ വരും പോകുമെന്നും എന്നാൽ വിവേകം നഷ്ടപ്പെട്ടുപോകുന്നത് ആർക്കും അംഗീകരിക്കാനാവില്ലെന്ന് ഗംഭീർ പറഞ്ഞു. തെരഞ്ഞെടുപ്പിലെ 'ലഘുലേഖ' വിവാദവുമായി ബന്ധപ്പെട്ടാണ് ഗംഭീറിന്റെ പ്രതികരണം.

    also read:ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് നിലപാടായിരുന്നു ശരി: ഗണേഷ് കുമാര്‍

    ഈസ്റ്റ് ഡൽഹിയിലെ എഎപി സ്ഥാനാർഥി അതിഷിയെ വ്യക്തിഹത്യ ചെയ്തു കൊണ്ട് ഗംഭീർ ലഘുലേഖകൾ ഇറക്കിയെന്ന് തെരഞ്ഞെടുപ്പിനിടെ എഎപി ആരോപിച്ചിരുന്നു.

    ഒരു സീറ്റിൽ ജയിക്കുന്നതിന് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച കെജ്രിവാളിനോട് ഒന്നും പറയാനില്ല. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടേക്കാം. എന്നാലും മുന്നോട്ടു പോകാം. പക്ഷെ വിവേകം നഷ്ടപ്പെടുന്നത് എങ്ങനെ അഭിമുഖീകരിക്കും - ഗംഭീർ ചോദിക്കുന്നു. തെരഞ്ഞെടുപ്പ് വരും പോകുമെന്നും വിവേകം നഷ്ടപ്പെട്ടാൽ എല്ലാം നഷ്ടപ്പെടുമെന്നും ഗംഭീർ പറഞ്ഞു.

    ഡൽഹിയിലെ ഏഴ് പാർലമെന്റ് സീറ്റിലും ബിജെപി വിജയിച്ചിരുന്നു.

    First published:

    Tags: Aap, Arvind kejriwal, Bjp, Delhi, Gautam Gambhir, General Election 2019 Result, അരവിന്ദ് കെജ്രിവാൾ, ഗംഭീര്‍, ബിജെപി