നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'നിങ്ങൾക്ക് രാജ്യത്തിനു വേണ്ടി എന്തു ചെയ്യാൻ കഴിയും?'; ഒരു മാസത്തെയല്ല, രണ്ടു വർഷത്തെ ശമ്പളം സംഭാവന നൽകി ഗംഭീർ

  'നിങ്ങൾക്ക് രാജ്യത്തിനു വേണ്ടി എന്തു ചെയ്യാൻ കഴിയും?'; ഒരു മാസത്തെയല്ല, രണ്ടു വർഷത്തെ ശമ്പളം സംഭാവന നൽകി ഗംഭീർ

  നിങ്ങളുടെ രാജ്യത്തിനു വേണ്ടി നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും എന്ന ചോദ്യവും ഗംഭീർ മുന്നോട്ടുവെച്ചിട്ടുണ്ട്.

  gautam-gambhir

  gautam-gambhir

  • Share this:
   കൊറോണ വൈറസ് വ്യാപനം നേരിടുന്നതിനായി സർക്കാർ മുന്നോട്ടുവെച്ചിരിക്കുന്ന സാലറി ചാലഞ്ചാണ് നമ്മുടെ നാട്ടിലെ ചർച്ച. സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതാണ് സാലറി ചാലഞ്ച്. എന്നാൽ രണ്ട് വർഷത്തെ ശമ്പളം തന്നെ പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് സംഭാവനയായി നൽകിയിരിക്കുകയാണ് മുൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ.

   ഗംഭീർ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. നിങ്ങളുടെ രാജ്യത്തിനു വേണ്ടി നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും എന്ന ചോദ്യവും ഗംഭീർ മുന്നോട്ടുവെച്ചിട്ടുണ്ട്.

   You may also like:''ഭാഗ് കൊറോണ': പ്രധാനമന്ത്രിക്കൊപ്പം കൊറോണയെ കൊല്ലാം; ലോക്ക്ഡൗണ്‍ ആസ്വദിക്കാൻ വീഡിയോ ഗെയിം
   MLA
   [PHOTO]
   കോവിഡ് 19 ഭീതി: ഹോം ക്വാറന്റൈനിലിരുന്ന യുവാവ് ജീവനൊടുക്കി
   [NEWS]
   COVID 19| പരിശോധനകള്‍ വേഗത്തിലാക്കാന്‍ റിയല്‍ ടൈം PCR മെഷീനുകള്‍ വാങ്ങും: മന്ത്രി KK ശൈലജ
   [NEWS]


   ആളുകൾ ചോദിക്കാറുണ്ട് അവർക്കു വേണ്ടി രാജ്യത്തിന് എന്തു ചെയ്യാൻ കഴിയുമെന്ന്. യഥാർഥ ചോദ്യം നിങ്ങൾക്ക് നിങ്ങളുടെ രാജ്യത്തിനു വേണ്ടി എന്ത് ചെയ്യാൻ കഴിയുമെന്നാണ്. ഞാൻ എന്റെ രണ്ടു വർഷത്തെ ശമ്പളം പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്യും. നിങ്ങളും മുന്നോട്ടു വരൂ!- എല്ലാവരും സംഭാവന ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗംഭീർ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവരെ ടാഗ് ചെയ്തു കൊണ്ടാണ് ഗംഭീറിന്റെ ട്വീറ്റ്.   നേരത്തെ, തന്റെ എംപി ഫണ്ടിൽനിന്ന് ഒരു കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുന്നതായി ഗംഭീർ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ട് വർഷത്തെ ശമ്പളം സംഭാവന ചെയ്തിരിക്കുന്നത്. ഇതിനൊക്കെ പുറമെ ഗൗതം ഗംഭീർ ഫൗണ്ടേഷൻ എന്ന അദ്ദേഹത്തിന്റെ ഫൗണ്ടേഷൻ ന്യൂഡൽഹിയിലെ അദ്ദേഹത്തിന്റെ മണ്ഡലത്തിൽ പാവപ്പെട്ടവർക്കായി ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.
   First published:
   )}