മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓപ്പണറും ലോക്സഭാ എംപിയുമായ ഗൗതം ഗംഭീറിനും(Gautam Gambhir) കുടുംബത്തിനും നേര്‍ക്ക് ഐഎസ്ഐഎസ് കശ്മീരിന്റെ(ISIS Kashmir) വധഭീഷണി(death threat). ചൊവ്വാഴ്ച രാത്രി ഇ- മെയില്‍(e-mail) വഴിയാണ് വധഭീഷണി ലഭിച്ചത്. ഗംഭീറിന്റെ ഔദ്യോഗിക മെയില്‍ ഐഡിയിലേക്കാണ് ഭീഷണിസന്ദേശം അയച്ചിരിക്കുന്നത്.
ഗംഭീര്‍ ഡല്‍ഹി പൊലീസില്‍ (Delhi Police) പരാതി നല്‍കിയതിനെ തുടര്‍ന്ന് വീടിന് സുരക്ഷ വര്‍ധിപ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. 'ഇ മെയില്‍ വഴി ഗൗതം ഗംഭീറിന് ഐസിസ് കശ്മീരില്‍ നിന്ന് വധഭീഷണിക്കത്ത് ലഭിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചു'- പൊലീസ് ഓഫിസര്‍ ശ്വേത ചൗഹാന് പറഞ്ഞു.
ഭീഷണി സന്ദേശം അയച്ചവരെ ഉടന്‍ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, ഗംഭീറിന് എന്തുകൊണ്ടാണ് ഭീഷണി സന്ദേശം അയച്ചതെന്ന് വ്യക്തമല്ല. ക്രിക്കറ്റ് താരമായ ഗംഭീര്‍ 2018ലാണ് കളിയില്‍ നിന്നും വിരമിക്കുന്നത്. 2019ല്‍ കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി ലോകസഭാംഗമായി.
2019ലും ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. തനിക്ക് ഫോണിലൂടെ വധഭീഷണികള്‍ വരുന്നുണ്ടെന്നും സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും ഗംഭീര്‍ അന്ന് ആവശ്യപ്പെട്ടിരുന്നു. തനിക്കും കുടുംബത്തിനും ലഭിച്ച വധഭീഷണിയെക്കുറിച്ച് ഷാഹ്ദാര ഡെപ്യൂട്ടി കമ്മീഷണര്‍ക്കും മറ്റ് മേലുദ്യോഗസ്ഥര്‍ക്കും ഗംഭീര്‍ പരാതി നല്‍കിയിരുന്നു.
Halal Food | 'ഹലാല്‍ ഭക്ഷണം വേണമെന്ന് പറഞ്ഞിട്ടില്ല; താരങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം'; വിശദീകരണവുമായി BCCIഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഹലാല്‍ ഭക്ഷണം നിര്‍ബന്ധമാക്കിയെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ബിസിസിഐ. ഹലാല്‍ ഭക്ഷണമെന്ന നിബന്ധന മുന്നോട്ട് വെച്ചിട്ടില്ലെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കി. കാണ്‍പൂരില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റിലെ ഭക്ഷണ മെനുവില്‍ ഹലാല്‍ നിര്‍ബന്ധമാക്കിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
താരങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും താരങ്ങളുടെ ഡയറ്റുമായി ബന്ധപ്പെട്ട് ഒരു മാര്‍ഗനിര്‍ദേശവും മുന്നോട്ടുവെച്ചിട്ടില്ലെന്ന് അരുണ്‍ ധുമാല്‍ പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താരങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ പുതിയ ഡയറ്റ് പ്ലാനിലാണ് ഹലാല്‍ മാംസം നിര്‍ബന്ധമാക്കിയിരിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതോടെ ബിസിസിഐയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ മീഡിയയില്‍ നിരവധി പോസ്റ്റുകള്‍ ഉയര്‍ന്നിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫിറ്റ്നസിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ടീമുകളില്‍ ഒന്നാണ് ഇന്ത്യ. വിരാട് കോഹ്ലി ക്യാപ്റ്റനായ ശേഷം കളിക്കാരുടെ ഭക്ഷണകാര്യങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കളിക്കാരുടെ കായിക ക്ഷമത അളക്കുന്ന യോ- യോ ടെസ്റ്റ് കൂടി പ്രാബല്യത്തില്‍ വന്നതോടെ ഭക്ഷണകാര്യങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ വരുത്താന്‍ കളിക്കാര്‍ നിര്‍ബന്ധിതരായിരുന്നു.
ന്യൂസിലന്‍ഡിനെതിരെ കാണ്‍പൂരില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ അജിന്‍ക്യ രഹാനെയുടെ നായകത്വത്തിന് കീഴിലായിരിക്കും ഇന്ത്യന്‍ ടീം ഇറങ്ങുക. ചേതേശ്വര്‍ പുജാരയാണ് വൈസ് ക്യാപ്റ്റന്‍. മുംബയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ മാത്രമേ സ്ഥിരം ടെസ്റ്റ് ക്യാപ്റ്റനായ വിരാട് കോഹ്ലി ടീമിനൊപ്പം ചേരുകയുള്ളു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.