ഇത്തവണ മേശയ്ക്ക് ചുറ്റും ഇരുന്നല്ല, യുദ്ധക്കളത്തിലാണ് സംസാരിക്കേണ്ടത്: ഗംഭീര്‍

നമുക്ക് വിഘടനവാദികളുമായി സംസാരിക്കാം, നമുക്ക് പാകിസ്താനുമായി ചര്‍ച്ച നടത്താം. പക്ഷേ ഇത്തവണ ചര്‍ച്ച മേശയ്ക്കും ചുറ്റും ഇരുന്നല്ല

news18
Updated: February 15, 2019, 3:04 PM IST
ഇത്തവണ മേശയ്ക്ക് ചുറ്റും ഇരുന്നല്ല, യുദ്ധക്കളത്തിലാണ് സംസാരിക്കേണ്ടത്: ഗംഭീര്‍
PULWAMA GAMBIR
  • News18
  • Last Updated: February 15, 2019, 3:04 PM IST
  • Share this:
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കണമെന്ന് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ ട്വിറ്ററിലൂടെയാണ് താരം പ്രതികരണം രേഖപ്പെടുത്തിയത്. ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കണമെന്നും മേശയ്ക്ക് ചുറ്റും ഇരുന്നല്ല യുദ്ധക്കളത്തിലാകണം സംസാരിക്കേണ്ടതെന്നും താരം ട്വീറ്റ് ചെയ്തു.

'നമുക്ക് വിഘടനവാദികളുമായി സംസാരിക്കാം, നമുക്ക് പാകിസ്താനുമായി ചര്‍ച്ച നടത്താം. പക്ഷേ ഇത്തവണ ചര്‍ച്ച മേശയ്ക്കും ചുറ്റും ഇരുന്നല്ല, അത് യുദ്ധക്കളത്തിലാണ്. ഇത്രത്തോളം സഹിച്ചത് മതി.' ഗംഭീര്‍ ട്വീറ്റ് ചെയ്തു. ഭീകരാക്രമണത്തിനു തൊട്ടുപിന്നാലെയായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. 18 സിആര്‍പിഎഫ് ജവാന്മാരായിരുന്നു അപ്പോള്‍ മരിച്ചിരുന്നത്.




എന്നാല്‍ ആക്രമണത്തില്‍ നാല്‍പ്പതിലധികം സൈനികരാണ് കൊല്ലപ്പെട്ടത്. ജമ്മു - ശ്രീനഗര്‍ ദേശീയ പാതയില്‍ ഇന്നലെ വൈകിട്ട് 3.25 നായിരുന്നു ഭീകരാക്രമണം. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ 350 കിലോഗ്രാം സ്‌ഫോടക വസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റിയാണ് സ്‌ഫോടനം നടത്തിയത്.

Also Read: പുൽവാമ ഭീകരാക്രമണം: വീരമൃത്യുവരിച്ചവരിൽ മലയാളി സൈനികനും

വാഹന വ്യൂഹത്തിന്റെ മധ്യഭാഗത്തായി 42 പേര്‍ സഞ്ചരിച്ച ബസിലേയ്ക്കാണ് ഇയാള്‍ വാഹനം ഇടിച്ചു കയറ്റിയത്. ജയ്‌ഷെ മുഹമ്മദ് അംഗം ആദില്‍ അഹമ്മദാണ് ചാവേറാക്രമണം നടത്തിയതെന്നാണ് കണ്ടെത്തല്‍. പുല്‍വാമ സ്വദേശിയായ ഇയാള്‍ 2018 ലാണ് ജെയ്‌ഷെ മുഹമ്മദില്‍ ചേര്‍ന്നതെന്നും ജമ്മു പൊലീസ് പറയുന്നു.

First published: February 15, 2019, 3:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading