Breaking | ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ ജി.സി മുർമു രാജിവെച്ചു; അടുത്ത CAG ആകാൻ സാധ്യത
മുർമു തന്റെ രാജി രാഷ്ട്രപതി കോവിന്ദിന് അയച്ചതായി റിപ്പോർട്ടുകൾ പറയുന്നുണ്ടെങ്കിലും ഇക്കാര്യം മുർമുവോ രാഷ്ട്രപതിഭവനോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

gc-murmu-new
- News18 Malayalam
- Last Updated: August 5, 2020, 11:02 PM IST
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ ഗിരീഷ് ചന്ദ്ര മർമു രാജിവെച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദിന് രാജി കത്ത് അയച്ചു. ഈ ആഴ്ച കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) സ്ഥാനത്തുനിനന് വിരമിക്കുന്ന രാജീവ് മെഹർഷിയുടെ പിൻഗാമിയാകാനാണ് രാജിയെന്നാണ് സൂചന. അടുത്ത സിഎജി മുർമു ആയിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
മുർമു തന്റെ രാജി രാഷ്ട്രപതി കോവിന്ദിന് അയച്ചതായി റിപ്പോർട്ടുകൾ പറയുന്നുണ്ടെങ്കിലും ഇക്കാര്യം മുർമുവോ രാഷ്ട്രപതിഭവനോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2019 ഒക്ടോബറിൽ ജമ്മു കശ്മീർ പുനഃസംഘടന നിയമപ്രകാരം പുതിയ കേന്ദ്രഭരണ പ്രദേശം രൂപീകരിച്ചതിനുശേഷം ജമ്മു കശ്മീരിലെ ആദ്യത്തെ ലെഫ്റ്റനന്റ് ഗവർണറായി മുർമുവിനെ നിയമിച്ചിരുന്നു.
നേരത്തെ ബുധനാഴ്ച നോർത്തേൺ കമാൻഡിലെ ആർമി കമാൻഡർ മുർമുവിനെ സന്ദർശിക്കുകയും കേന്ദ്രഭരണ പ്രദേശത്തിന്റെ മൊത്തത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
TRENDING:Ayodhya | 'രാമക്ഷേത്രം യാഥാർഥ്യമാക്കാൻ ആർഎസ്എസും സമാനമനസ്ക്കരും പ്രവർത്തിച്ചത് മൂന്നു പതിറ്റാണ്ടോളം': മോഹൻ ഭാഗവത്[PHOTOS]രാമക്ഷേത്രം: 'പ്രിയങ്കയുടെ പ്രസ്താവനയിൽ എതിർപ്പ് അറിയിച്ചു; ഇപ്പോൾ ഇത്ര മാത്രമെ പറയുന്നുള്ളു:' മുസ്ലീം ലീഗ്[NEWS]കനത്ത മഴ വരുന്നു; ജനങ്ങൾ കരുതിയിരിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി[NEWS]
പുതിയ കേന്ദ്രഭരണപ്രദേശമായി മാറിയതോടെ ജമ്മു കശ്മീരിൽ വലിയതോതിലുള്ള വികസനപ്രവർത്തനങ്ങൾ മുർമുവിന്റെ കീഴിൽ നടന്നുവരികയായിരുന്നു. പ്രദേശത്തിന്റെ വികസനത്തിനായി 49 വൈദ്യുത പദ്ധതികളാണ് അനുവദിച്ചത്. പദ്ധതി നടത്തിപ്പിനായി 81 കോടി രൂപ അനുവദിച്ചതായും കഴിഞ്ഞ ആഴ്ച ഗിരീഷ് ചന്ദ്ര മുര്മു അറിയിച്ചിരുന്നു.