നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • CDS Bipin Rawat | മികച്ച സൈനിക തന്ത്രജ്ഞൻ, മാനേജ്മെന്റ് വിദഗ്ധൻ; 2016 മിന്നലാക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രം

  CDS Bipin Rawat | മികച്ച സൈനിക തന്ത്രജ്ഞൻ, മാനേജ്മെന്റ് വിദഗ്ധൻ; 2016 മിന്നലാക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രം

  ഇന്ത്യയുടെ സേനാചരിത്രത്തിൽ അതുല്യസ്ഥാനമാണ് ബിപിൻ റാവത്തിനുള്ളത്. 2019 ഡിസംബർ 30-നാണ് സംയുക്തസൈനിക മേധാവി പദവിയിലെത്തുന്നത്

  Bipin_Rawat

  Bipin_Rawat

  • Share this:
   മികച്ച സൈനിക തന്ത്രജ്ഞൻ, സേനാമാനേജ്മെന്റ് വിദഗ്ധൻ- ഈ ഗുണങ്ങളാണ് ജനറൽ ബിപിൻ റാവത്തിനെ  (Bipin Rawat)  ഇന്ത്യയുടെ ആദ്യ സംയുക്തസൈനിക മേധാവി (Chief of Defence Staff of India) പദവിയിൽ എത്തിച്ചത്. സംയുക്ത സേനയുടെ തലപ്പത്തെത്തി രണ്ടുവർഷം പൂർത്തിയാകാനിരിക്കെയാണ് അന്ത്യം. 2016ൽ പാകിസ്ഥാനെ (Pakistan) ബാലകോട്ടെ മിന്നലാക്രമണത്തിന് (Surgical Strike) പിന്നിലെ ബുദ്ധികേന്ദ്രമായിരുന്നു ജനറൽ ബിപിൻ റാവത്ത്.

   ഇന്ത്യയുടെ സേനാചരിത്രത്തിൽ അതുല്യസ്ഥാനമാണ് ബിപിൻ റാവത്തിനുള്ളത്. 2019 ഡിസംബർ 30-നാണ് സംയുക്തസൈനിക മേധാവി പദവിയിലെത്തുന്നത്. ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ 57-ാമത്തെയും അവസാനത്തെയും ചെയർമാനായിരുന്നു. 2016 ഡിസം 31ന് കരസേനാ മേധാവിയായി ചുമതലയേറ്റു. ഉത്തരാഖണ്ഡിലെ പൗരിയിൽ സൈനിക പാരമ്പര്യമുള്ള കുടുംബത്തിൽ കരസേനയിൽ ലഫ്. ജനറലായിരുന്ന ലക്ഷ്മൺ സിംഗ് റാവത്തിന്റെ മകനായി 1958 മാർച്ച് 16 നാണ് ജനനം. നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്നും ബിരുദം നേടി. വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലും പഠിച്ചു. 1978-ൽ ഇലവൻ ഗൂർഖ റൈഫിൾസിന്റെ അഞ്ചാം ബറ്റാലിയനിൽ കമ്മീഷൻ ചെയ്തു. നാല് പതിറ്റാണ്ട് നീണ്ട സേവനത്തിൽ, ബ്രിഗേഡ് കമാൻഡർ, കമാൻഡിംഗ്-ഇൻ-ചീഫ്, സതേൺ കമാൻഡ്, ജനറൽ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വടക്കൻ, കിഴക്കൻ കമാൻഡുകളിലും സേവനമനുഷ്ഠിച്ചു,

   Also Read- Gen Bipin Rawat Chopper Crash | രാജ്യത്തെ നടുക്കിയ നീലഗിരിയിലെ ആകാശ ദുരന്തം; 10 പ്രധാന വിവരങ്ങൾ

   നേരത്തെ ഉറിയിലെ നയന്റീൻ കാലാൾപ്പട വിഭാഗത്തിന്റെയും ദിമാപൂരിലെ തേർഡ് കോർപ്സിന്റെയും കമാൻഡായിരുന്നു. മ്യാൻമറിനുള്ളിലെ നാഗാ വിമതരുടെ ഒളിത്താവളങ്ങൾക്കെതിരെ 2015ൽ നടത്തിയ അതിർത്തി കടന്നുള്ള ആക്രമണത്തിലും തുടർന്ന് 2016ൽ പാക് അതിർത്തി കടന്ന് നടത്തിയ സർജിക്കൽ സ്‌ട്രൈക്കിലും നേതൃനിരയിലുണ്ടായിരുന്നു. 2019ലെ ബാലാകോട്ട് വ്യോമാക്രമണത്തിന് ചുക്കാൻ പിടിച്ചതും റാവത്താണ്. 2017ൽ ദോക്‌ലാമിലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷം കൈകാര്യം ചെയ്യുന്നതിലും നിർണായക പങ്കുവഹിച്ചു.

   Also Read- Bipin Rawat | ബിപിൻ റാവത്ത് ഹെലികോപ്ടർ അപകടത്തിൽപ്പെടുന്നത് രണ്ടാം തവണ; ആറുവർഷം മുമ്പ് നാഗാലാൻഡിൽ രക്ഷപെട്ടത് തലനാരിഴയ്ക്ക്

   യുഎൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്, വിവിധ ജേണലുകളിലും പ്രസിദ്ധീകരണങ്ങളിലും 'ദേശീയ സുരക്ഷ', 'സേനാനേതൃത്വം' എന്നിവയെക്കുറിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. മാനേജ്‌മെന്റിലും, കമ്പ്യൂട്ടർ സ്റ്റഡീസിലും രണ്ട് ഡിപ്ലോമകൾ നേടിയിട്ടുണ്ട്, മിലിട്ടറി മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസിൽ പിഎച് ഡി നേടി. പരമ വിശിഷ്ടസേവാ മെഡൽ അടക്കം വിവിധ ബഹുമതികൾ നേടിയ സേനാത്തലവനാണ് റാവത്ത്.
   Published by:Anuraj GR
   First published:
   )}