ശ്രീനഗർ: സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ കരസേനാ മേധാവി ബിപിൻ റാവത്ത് ഇന്ന് ജമ്മു കശ്മീരിൽ എത്തും. ശ്രീനഗറും കശ്മീർ താഴ് വരയും അദ്ദേഹം സന്ദർശിക്കും. ആർട്ടിക്കിൾ 370 എടുത്തുമാറ്റി, ജമ്മു കശ്മീരിന്‍റെ, പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം ആദ്യമായാണ് കരസേനമേധാവി കശ്മീർ സന്ദർശിക്കുന്നത്.
വ്യാഴാഴ്ച ജമ്മു കശ്മീരിൽ എത്തിയ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് വിജ്ഞാൻ മേള ഉദ്ഘാടനം ചെയ്ത ശേഷം സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
അതേസമയം, മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദർശിച്ച ശേഷം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ഡൽഹിയിൽ തിരിച്ചെത്തിയേക്കും. സുപ്രീംകോടതിയുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ഇന്നലെയാണ് വീട്ടുതടങ്കലിൽ കഴിയുന്ന തരിഗാമിയെ സന്ദർശിക്കാൻ യെച്ചൂരി കശ്മീരിൽ എത്തിയത്.
സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്; തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം തരിഗാമിയുടെ ആരോഗ്യനില സംബന്ധിച്ച് യെച്ചൂരി സുപ്രീംകോടതിയിൽ സത്യവാങ്ങ്മൂലം നൽകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bipin rawat, Jammu Kashmir