• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആർഎസ്എസ് ആസ്ഥാനത്തെ സന്ദർശനം; വിവാദങ്ങൾക്ക് മറുപടിയുമായി ജർമൻ അംബാസഡർ വാൾട്ടർ ലിൻഡ്നർ

ജർമ്മനിയുടെ സാമ്പത്തിക സഹായത്തോടെ നിർമിക്കുന്ന നഗരത്തിലെ മെട്രോ പ്രൊജക്ടിന്റെ പുരോഗതി വിലയിരുത്തുന്നതിനാണ് നാഗ്പൂരിൽ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

news18
Updated: July 21, 2019, 3:33 PM IST
ആർഎസ്എസ് ആസ്ഥാനത്തെ സന്ദർശനം; വിവാദങ്ങൾക്ക് മറുപടിയുമായി ജർമൻ അംബാസഡർ വാൾട്ടർ ലിൻഡ്നർ
walter lindner
news18
Updated: July 21, 2019, 3:33 PM IST
ന്യൂഡൽഹി:  ബഹുജന പ്രസ്ഥാനമാണ് ആർഎസ്എസ് എന്ന് ഇന്ത്യയിലെ ജർമൻ അംബാസഡർ വാൾട്ടർ ലിൻഡ്നർ. ആർഎസ്എസിനെ കുറിച്ച് മനസിലാക്കാനുള്ള തന്റെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂർ സന്ദർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

also read: കമ്മ്യൂണിസ്റ്റ് പാർട്ടി അമരത്ത് എത്തുന്ന ആദ്യ ദളിത് നേതാവ്; ഡി രാജ ചുവടുവയ്ക്കുന്നത് ചരിത്രത്തിലേക്ക്

ലിൻഡ്നർ നാഗ്പൂര്‍ സന്ദർശിച്ചത് വിവാദമായിരുന്നു. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയോ തിരിച്ചുവിളിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓൺലൈൻ പരാതിയും ഉയർന്നിരുന്നു. ഈ വിമർശനങ്ങളെ കുറിച്ച് ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

ജർമ്മനിയുടെ സാമ്പത്തിക സഹായത്തോടെ നിർമിക്കുന്ന നഗരത്തിലെ മെട്രോ പ്രൊജക്ടിന്റെ പുരോഗതി വിലയിരുത്തുന്നതിനാണ് നാഗ്പൂരിൽ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെയാണ് ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗതിനെ സന്ദര്‍ശിച്ചതെന്നും അദ്ദേഹം .

ആർഎസ്എസിനെ കുറിച്ച് കൂടുതൽ പഠിക്കുന്നതിനാണ് സന്ദർശനം നടത്തിയത്. ഈ സംഘടനയെ കുറിച്ച് നല്ലതും മോശവുമായ ലേഖനങ്ങൾ വായിച്ചിട്ടുണ്ട്. അതിന്റെ സാമൂഹിക ഇടപെടൽ മുതൽ ഫാസിസ്റ്റ് ആരോപണങ്ങൾ വരെ. ഇതിനെ കുറിച്ച് സ്വന്തമായി മനസിലാക്കേണ്ടതുണ്ടായിരുന്നു. അതിനാൽ മോഹൻ ഭാഗവതിനോട് നിരവധി ചോദ്യങ്ങൾ ചോദിച്ചു- ലിൻഡ്നർ പറഞ്ഞു.

വിരലിലെണ്ണാവുന്ന വിദേശ അംബാസിഡർമാർ മാത്രമെ ആർഎസ്എസുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ളു എന്നതിനാലാണ് ലിൻഡ്നറുടെ സന്ദർശനം വിവാദമാകാൻ കാരണം. 1925ൽ ആർഎസ്എസ് സ്ഥാപിച്ചു. ഇത് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ്- ആർഎസ്എസ് സന്ദർശനത്തിന് ശേഷം ലിൻഡ്നർ ട്വിറ്ററിൽ കുറിച്ചു.

ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ ലിൻഡ്നർ പറഞ്ഞത് ഇങ്ങനെയാണ്. 'ഒരു ജർമൻ എന്ന നിലയ്ക്ക് 1930-40കളിലെ സംഘടനകളുടെ ചരിത്രത്തെ കുറിച്ച് ഞാൻ ബോധവാനാണ്. ജർമനിയിലെ നാസി പ്രസ്ഥാനത്തിൽ നിന്ന് ഇവയിൽ ചില നേതാക്കൾ പ്രചോദനം ഉൾക്കൊണ്ടിരുന്നു. ഇക്കാര്യം ഭാഗവതുമായി ചർച്ച ചെയ്തു'.

ഇന്ത്യയെ രൂപപ്പെടുത്തിയെടുത്തതിൽ ആർഎസ്എസിനും പങ്കുണ്ടെന്നും ഒരാൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതൊരു ജനകീയ പ്രസ്ഥാനമാണെന്ന കാര്യം നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.

ലിൻഡ്നറുടെ ആർഎസ്എസ് സന്ദർശനം സമൂഹ മാധ്യമങ്ങളിലടക്കം വിവാദമായിരുന്നു. ലിൻഡ്നറുടെ രാജി ആവശ്യപ്പെട്ട് 1000പേർ ഒപ്പിട്ട് നൽകിയ പരാതിയും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒക്ടോബറിലോ നവംബറിലോ നടക്കാനിരിക്കുന്ന ഇന്ത്യ-ജർമനി ഉച്ചകോടിയുടെ ഭാഗമായി കൂടിയായിരുന്നു സന്ദർശനമെന്നും അദ്ദേഹം.
First published: July 21, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...