നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തു; ജർമൻ വിദ്യാർഥിയെ നാടുകടത്തി

  പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തു; ജർമൻ വിദ്യാർഥിയെ നാടുകടത്തി

  ജർമൻ സ്വദേശി ജേക്കബ് ലിൻഡൻതാളിനോടാണ്‌ ഒരു സെമസ്റ്റർ ബാക്കി നിൽക്കെ രാജ്യം വിടാൻ അധികൃതർ ആവശ്യപ്പെട്ടത്.

  jacob lindenthal german student

  jacob lindenthal german student

  • Share this:
   ചെന്നൈ: പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്‌ മദ്രാസ് ഐഐടിയിലെ ജർമൻ വിദ്യാർഥിയെ നാടുകടത്തി. ജർമൻ സ്വദേശി ജേക്കബ് ലിൻഡൻതാളിനോടാണ്‌ ഒരു സെമസ്റ്റർ ബാക്കി നിൽക്കെ രാജ്യം വിടാൻ അധികൃതർ ആവശ്യപ്പെട്ടത്. മദ്രാസ് ഐഐടിയിൽ ഫിസിക്സ് വിഷയത്തിൽ ഉപരിപഠനത്തിന് എത്തിയതായിരുന്നു ജേക്കബ് ലിൻഡൻതാൾ.

   ജേക്കബ് ലിൻഡൻതാൾ വിസ ചട്ടങ്ങൾ ലംഘിച്ചുവെന്ന് അധികൃതർ പറഞ്ഞു. ഇദ്ദേഹത്തെ ഇമിഗ്രേഷൻ വകുപ്പ് ഓഫീസിൽ വിളിച്ചുവരുത്തി ഉടൻ രാജ്യം വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നോട്ടിസ് കിട്ടിയതിനു പിന്നാലെ ജേക്കബ് ജർമനിയിലേക്കു മടങ്ങി. പഠനത്തിന് മാത്രമാണ് വിസ നൽകിയതെന്നും, പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്ന് കർശന നിർദേശം ഉണ്ടായിരുന്നതായും അധികൃതർ വ്യക്തമാക്കി.

   സമരത്തിനു കർശന നിയന്ത്രണമേർപ്പെടുത്തി കഴിഞ്ഞ ദിവസം ഡീൻ വിദ്യാർഥികൾക്കു സർക്കുലർ അയച്ചിരുന്നു. പൗരത്വ വിരുദ്ധ സമരത്തിൽ പങ്കെടുത്ത ജർമ്മൻ വിദ്യാർത്ഥിയുടെ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
   Published by:Anuraj GR
   First published:
   )}