HOME » NEWS » India » GHAZIABAD POLICE IN THE SUPREME COURT AGAINST TWITTER MD MANISH MAHESHWARI AR TV

ട്വിറ്റർ എം.ഡി മനീഷ് മഹേശ്വരിക്കെതിരെ ഗാസിയാബാദ് പൊലീസ് സുപ്രീം കോടതിയിൽ

ട്വിറ്റർ ഇന്ത്യ എംഡിക്കെതിരെ സുപ്രീം കോടതിയിൽ ഹർജിട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരിക്കെതിരെ ഗാസിയാബാദ് പോലീസ് സുപ്രീം കോടതി?

News18 Malayalam | news18-malayalam
Updated: June 29, 2021, 11:16 AM IST
ട്വിറ്റർ എം.ഡി മനീഷ് മഹേശ്വരിക്കെതിരെ ഗാസിയാബാദ് പൊലീസ് സുപ്രീം കോടതിയിൽ
Twitter
  • Share this:
ന്യൂഡൽഹി: ട്വിറ്റർ ഇന്ത്യ എം ഡി മനീഷ് മഹേശ്വരിക്കെതിരെ ഗാസിയാബാദ് പോലീസ് സുപ്രീം കോടതിയിൽ ഹർജി നൽകി. കർണാടക ഹൈക്കോടതിയുടെ നിർദ്ദേശത്തെ ചോദ്യം ചെയ്താണ് ഹർജി. മനീഷ് മഹേശ്വരിക്കെതിരെ നടപടിയെടുക്കരുതെന്ന് കർണാടക ഹൈക്കോടതി ഗാസിയബാദ് പൊലീസിന് നിർദ്ദേശം നൽകിയിരുന്നു. മെഴിയെടുക്കുന്നതിനോ മറ്റ് വിവര ശേഖരണത്തിനോ നേരിട്ട് വിളിപ്പിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

ഓൺ ലൈൻ സംവിധാനം ഉപയോഗിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വ്യദ്ധൻ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ദ്യശ്യങ്ങൾ പങ്കു വെക്കുകയും തെറ്റായ സന്ദേശങ്ങൾ  പ്രസിദ്ധീകരിക്കുകയും ചെയ്തതിന് ട്വിറ്റർ അടക്കം എട്ടു പേർക്കെതിരെ  ഗാസിയാബാദ് പൊലീസ് കേസ് എടുത്തിരുന്നു.  കലാപ ശ്രമം, വർഗീയത പ്രചരിപ്പിക്കൽ, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.ടൂൾകിറ്റ് കേസിൽ മെയ് 31 ന് ട്വിറ്റർ ഇന്ത്യ തലവനെ ഡൽഹി പോലീസ് ചോദ്യം ചെയ്തിരുന്നു.

ഇന്ത്യയുടെ  ഭൂപടം തെറ്റായി പ്രസിദ്ധീകരിച്ചതിന് മനീഷ് മഹേശ്വരിക്കെതിരേ യു. പി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കശ്മീരും ലഡാക്കും ഇന്ത്യയ്ക്ക് പുറത്ത് പ്രത്യേക രാജ്യങ്ങളാക്കി ചിത്രീകരിച്ചതിനെതിരായ പരാതിയിലാണ് നടപടി. പുതിയ ഐ ടി നിയമം, ടൂൾകിറ്റ് വിവാദം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരും ട്വിറ്ററും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്നതിനിടെയാണ് ഉത്തർപ്രദേശിൽ  രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്.

Also Read- ട്വിറ്റര്‍ ഭൂപടത്തില്‍ ജമ്മു കാശ്മീരും ലഡാക്കും പ്രത്യേക രാജ്യം; നടപടിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ജമ്മു കശ്മീരിലെ ലേ ജിയോ മേഖലയെ  ചൈനയുടെ ഭാഗമായി കാണിച്ചതിൽ കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ ശക്തമായ എതിർപ്പറിയിച്ച് ട്വിറ്റർ സി. ഇ. ഒയ്ക്ക് കത്തയച്ചിരുന്നു. യു‌എസ്‌എയുടെ ഡിജിറ്റൽ മില്ലേനിയം പകർപ്പവകാശ നിയമത്തിന്റെ ലംഘനമുണ്ടെന്നാരോപിച്ച് കേന്ദ്ര ഐ ടി - നിയമകാര്യ മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ടിറ്റർ ഒരു മണിക്കൂറോളം ബ്ലോക് ചെയ്തതും വിവാദമായിരുന്നു. നേരത്തെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് നീക്കം ചെയ്തതും ചർച്ചയായിരുന്നു.

നീക്കം ചെയ്ത് മണിക്കൂറുകൾക്ക് ശേഷം പുനഃസ്ഥാപിക്കുകയായിരുന്നു. പുതിയ ഐ ടി നിയമം പാലിക്കാത്തതിനാൽ ട്വിറ്ററിനുള്ള നിയമപരിരക്ഷ കേന്ദ്ര സർക്കാർ ഒഴിവാക്കിയിരിക്കുകയാണ്.

അതേസമയം കേന്ദ്ര ഐ ടി മന്ത്രി രവി ശങ്കർ പ്രസാദിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചതിന് കാരണം എ ആർ റഹ്മാന്റെ പാട്ട് ഉപയോഗിച്ചതുകൊണ്ടാണെന്നാണ് അറിയാന കഴിയുന്നത്. റഹ്മാന്റെ 'മാ തുഛേ സലാം..' എന്ന സോണി മ്യൂസിക്സിന്റെ കോപ്പിറൈറ്റുള്ള ഗാനം ട്വീറ്റിൽ ഉപയോഗിച്ചതിന്റെ പേരിലാണ് നടപടിയെന്ന വിവരമാണ് ലഭിക്കുന്നത്. ട്വിറ്റര്‍ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

യുഎസിലെ പകര്‍പ്പവകാശ നിയമമായ ഡിജിറ്റല്‍ മില്ലെനിയം കോപ്പിറൈറ്റ് ആക്ടിന്റെ (ഡിഎംസിഎ) നോട്ടീസ് പ്രകാരമാണ് കേന്ദ്ര മന്ത്രിയുടെ അക്കൗണ്ട് താല്ക്കാലികമായി മരവിപ്പിച്ചതെന്നും പ്രസ്തുത ട്വീറ്റ് നീക്കം ചെയ്തതെന്നും ട്വിറ്റര്‍ വക്താവ് പറഞ്ഞു. ട്വിറ്ററിന്റെ പകര്‍പ്പവകാശ നയമനുസരിച്ച്, ഉടമയോ അവരുടെ അംഗീകൃത പ്രതിനിധികളോ അയക്കുന്ന സാധുവായ പകര്‍പ്പവകാശ പരാതികളോട് പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Published by: Anuraj GR
First published: June 29, 2021, 11:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories