നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Hyderabad GHMC Election Results 2020 | ഹൈദരാബാദ് ജി.എം.സി തെരഞ്ഞെടുപ്പിൽ ടി‌ആർ‌എസ് മുന്നേറ്റം; എ‌.ഐ‌.ഐ‌.എമ്മും ബി.ജെ.പിയും പിന്നിൽ

  Hyderabad GHMC Election Results 2020 | ഹൈദരാബാദ് ജി.എം.സി തെരഞ്ഞെടുപ്പിൽ ടി‌ആർ‌എസ് മുന്നേറ്റം; എ‌.ഐ‌.ഐ‌.എമ്മും ബി.ജെ.പിയും പിന്നിൽ

  വെറും രണ്ട് സീറ്റുകൾ നേടിയ കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്. ഫലം അറിയാനുള്ള 15 വാർഡുകളിലെങ്കിലും ടിആർഎസ് മുന്നിലാണ്.

  News18

  News18

  • Share this:
   ഹൈദരാബാദ് ജി.എച്ച്. എം.സി തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ ടി.ആർ‌.എസ് മുന്നിൽ. ആകെയുള്ള 150 സീറ്റുകളിൽ 42 സീറ്റുകളിലാണ് ടി.ആർ.എസ് വിജയിച്ചത്. അസദുദ്ദീൻ ഒവൈസിയുടെ എ‌ഐ‌ഐ‌എം 37, ബി.ജെ.പി 25, കോൺഗ്രസ് രണ്ട് എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ സീറ്റുനില. ഡിസംബർ ഒന്നിനാണ്  വോട്ടെടുപ്പ് നടന്നത്.

   വെറും രണ്ട് സീറ്റുകൾ നേടിയ കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്. ഫലം അറിയാനുള്ള 15 വാർഡുകളിലെങ്കിലും ടിആർഎസ് മുന്നിലാണ്.

   2016 ലെ തെരഞ്ഞെടുപ്പിൽ തെലുങ്കുദേശം പാർട്ടിയുമായി (ടിഡിപി) സഖ്യമുണ്ടാക്കിയ ബി.ജെപി ഈ തെരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതി നാല് വർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ 150 വാർഡുകളിൽ 99 ലും വിജയിച്ചിരുന്നു.

   Also Read ക്ലാസ് മുറിയിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ വിവാഹം; വീഡിയോ വൈറൽ; ഇരുവരെയും പുറത്താക്കി അധികൃതർ

   കഴിഞ്ഞ മാസം ദുബാക്ക് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതിന് തൊട്ടുപിന്നാലെയാണ് ജി.എച്ച്. എം.സി തെരഞ്ഞെടുപ്പിലും ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയിരിക്കുന്നത്. ഡിസംബർ ഒന്നിന് 150 വാർഡുള്ള ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള (ജിഎച്ച്എംസി) തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറുകളാണ് ഉപയോഗിച്ചത്.

   രാവിലെ എട്ടുമണിയോടെ വോട്ടെണ്ണൽ ആരംഭിച്ചു, പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണിയത്.  തപാൽ ബാലറ്റ് വോട്ടുകളിൽ ബിജെപിയായിരുന്നു മുന്നിൽ. 150 വാർഡുകളിലും ഭരണകക്ഷിയായ ടിആർഎസ് സ്ഥാനാർത്ഥികളെ നിർത്തിയപ്പോൾ 149 വാർഡുകളിലാണ് ബിജെപി മത്സരിച്ചത്. കോൺഗ്രസ്, എ.ഐ.ഐ.എം, ടി.ഡി.പി യഥാക്രമം 146, 51, 106 വാർഡുകളിൽ സ്ഥാനാർത്ഥികളെ നിർത്തി.
   Published by:Aneesh Anirudhan
   First published:
   )}