നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • പി.വി.സിന്ധുവിന്റെ ബാഡ്മിന്റൺ റാക്കറ്റ് സ്വന്തമാക്കാം; പ്രധാനമന്ത്രിയ്ക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന്;തുക നമാമിഗംഗാ പദ്ധതിക്ക്

    പി.വി.സിന്ധുവിന്റെ ബാഡ്മിന്റൺ റാക്കറ്റ് സ്വന്തമാക്കാം; പ്രധാനമന്ത്രിയ്ക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന്;തുക നമാമിഗംഗാ പദ്ധതിക്ക്

    പ്രധാനമന്തിയ്ക്ക് ലഭിച്ച സമ്മാനങ്ങളും മൊമെന്റോകളും ലേലത്തിലൂടെ വില്‍ക്കുകയാണ്‌

    • Share this:
      പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ടോക്യോ ഒളിമ്പിക്‌സ് താരങ്ങള്‍ നല്‍കിയ സമ്മാനങ്ങള്‍ ലേലത്തിന്. എ്‌യ്‌സ് ഷട്ടിലര്‍ പി.വി സിന്ധു നല്‍കിയ ഷട്ടില്‍ മുതല്‍ പ്രധാന മന്തിയ്ക്ക് ലഭിച്ച മൊമെന്റോകള്‍ വരെയാണ് ഇ.ലേലത്തിനുള്ളത്. ലോക ചാമ്പ്യന്‍ഷിപ്പായാലും ഒളിമ്പിക്‌സായാലും മികച്ച പ്രകടനങ്ങളിലൂടെ സിന്ധു ഇതിനകം തന്നെ ഇന്ത്യയുടെ അഭിമാനമായി മാറിയിട്ടുണ്ട്.
      അതേ വിജയശൈലി നിലനിര്‍ത്തിക്കൊണ്ട്, സിന്ധു ടോക്കിയോ ഒളിമ്പിക്‌സില്‍ ചൈനയുടെ ഹീ ബിങ്ജിയാവോയെ 21-13, 21-15ന് തോല്‍പ്പിച്ച് വെങ്കല മെഡല്‍ നേടി

      ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ വനിതാ ഫെന്‍സറും, എട്ട് തവണ ദേശീയ ചാമ്പ്യനുമായ ഭവാനി ദേവി പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ച ഫെന്‍സിങ്ങ് വാളും ലേലത്തിന് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

      ടോക്ക്യോ ഒളിമ്പിക്‌സില്‍ ചരിത്ര വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ഹോക്കി താരങ്ങളെ ആദരിച്ചപ്പോള്‍ അവര്‍ ഒപ്പ് വച്ച ഹോക്കി സ്റ്റിക്ക് പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ചിരുന്നു. ഈ ഹോക്കി സ്റ്റിക്കും ലേലത്തിന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നീണ്ട 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ഹോക്കിക്ക് മെഡല്‍ നേടാന്‍ കഴിഞ്ഞത്.

      സെപ്റ്റംബര്‍ 17 ന് ആരംഭിച്ച ഈ ഓണ്‍ലൈന്‍ ലേലം ഒക്ടോബര്‍ ഏഴ് വരെ നീണ്ടു നില്‍ക്കുന്നതാണ്. ലേല നടപടികളില്‍ നിന്നും സമാഹരിക്കുന്ന തുക, ഗംഗ നദിയുടെ സംരക്ഷണവും പുനരുജ്ജീവനവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന നമാമി ഗംഗ പദ്ധതിക്കായി വിനിയോഗിക്കുന്നതാണ്. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്  pmmementos.gov.in/  വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
      Published by:Karthika M
      First published:
      )}