നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Suicide | 'ഇത്രയും നാളും സന്തോഷവതിയായി അഭനയിച്ചു ഇനി പറ്റില്ല'; നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ട 17കാരി ആത്മഹത്യ ചെയ്തു

  Suicide | 'ഇത്രയും നാളും സന്തോഷവതിയായി അഭനയിച്ചു ഇനി പറ്റില്ല'; നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ട 17കാരി ആത്മഹത്യ ചെയ്തു

  മെഡിക്കല്‍ പരീക്ഷയില്‍ വിജയിക്കാനാവാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി വിഷാദവസ്ഥയിലായിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ചെന്നൈ: നീറ്റ് പരീക്ഷയില്‍(NEET Exam) പരാജയപ്പെട്ട പതിനേഴുകാരി ആത്മഹത്യ(Suicide) ചെയ്തു. നിലഗിരി ജില്ലയിലാണ് സംഭവം. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പായി പെണ്‍കുട്ടി എഴുതിവെച്ചിരുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മെഡിക്കല്‍ പരീക്ഷയില്‍ വിജയിക്കാനാവാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി വിഷാദവസ്ഥയിലായിരുന്നു.

   ഡിസംബര്‍ 18നാണ് പെണ്‍കുട്ടി കുറിപ്പെഴുതിവെച്ചിട്ട് ആത്മഹത്യ ചെയ്തത്. മേട്ടുപാളയത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലായിരുന്ന വിദ്യാര്‍ഥിനി 23ന് മരിച്ചു. ഇത്രയും നാള്‍ സന്തോഷവതിയായി അഭിനയിക്കുകയായിരുന്നു. ഇനി മുന്നോട്ടുപൊകാന്‍ കഴില്ലെന്നും മാതാപിതാക്കള്‍ ക്ഷമിക്കണമെന്നും കുട്ടിയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

   പ്ലസ് ടു പരീക്ഷയ്ക്ക് പിന്നാലെ സെപ്റ്റംബറിലാണ് കുട്ടി നീറ്റ് പരീക്ഷ എഴുതിയത്. ശേഷം പെണ്‍കുട്ടി വിഷാദാവസ്ഥിയിലായതിനെ തുടര്‍ന്ന് തിരുപ്പൂരിലുള്ള ബന്ധുവീട്ടിലേക്ക് അയച്ചിരുന്നു. ദീപാവലിയ്ക്ക് ആഴ്ചകള്‍ക്ക് മുന്‍പ് പെണ്‍കുട്ടി തിരിച്ച് വീട്ടിലേക്ക് തിരിച്ചെത്തി. പിന്നാലെയായിരുന്നു ആത്മഹത്യ ചെയ്തത്.

   Also Read-Death Penalty for Rape | ബലാത്സംഗക്കേസുകളില്‍ ഇനി തൂക്കുകയര്‍; നിയമം പാസാക്കി മഹാരാഷ്ട്ര

   നവംബര്‍ ഏഴിന് നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മറ്റൊരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു. അതിന് മുന്‍പ് പരീക്ഷയില്‍ പരാജയപ്പെടുമെന്ന് ഭയന്ന് പൊള്ളാച്ചി സ്വദേശിയും ആത്മഹത്യയും ചെയ്തിരുന്നു.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Jayesh Krishnan
   First published: