• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കോളേജിൽ മോക് ഡ്രില്ലിനിടെ പത്തൊൻപതുകാരി കൊല്ലപ്പെട്ടു

news18india
Updated: July 13, 2018, 6:26 PM IST
കോളേജിൽ മോക് ഡ്രില്ലിനിടെ പത്തൊൻപതുകാരി കൊല്ലപ്പെട്ടു
news18india
Updated: July 13, 2018, 6:26 PM IST
കോയമ്പത്തൂർ: ദുരന്തനിവാരണ സേനയുടെ മോക് ഡ്രില്ലിനിടെ ഉണ്ടായ അപകടത്തിൽ 19 വയസുള്ള പെൺകുട്ടിക്ക് ദാരുണാന്ത്യം. കോയമ്പത്തൂരിൽ വ്യാഴാഴ്ചാണ് സംഭവം. മോക് ഡ്രില്ലിന്‍റെ ഭാഗമായി കോളേജിന്‍റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടിയപ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്.

കോവൈ കലൈമഗൾ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ രണ്ടാം വർഷ വിദ്യാർഥിനിയായ എൻ ലോഗേശ്വരിയാണ് അപകടത്തിൽ മരിച്ചത്. മോക് ഡ്രില്ലിന്‍റെ സമയത്ത് സഹപാഠിയെടുത്ത വീഡിയോയിൽ പരിശീലകനെ ലോഗേശ്വരിയെ തള്ളിയിടുന്നതായി കാണാം. രണ്ടാം നിലയുടെ മുകളിൽ നിന്നു ചാടാൻ പെൺകുട്ടി തയ്യാറല്ലായിരുന്നു എന്നും പരിശീലകനായി എത്തിയയാൾ കുട്ടിയെ പിന്നിൽ നിന്ന് തള്ളുകയായിരുന്നെന്നും പൊലീസ് ഓഫീസർ പറഞ്ഞു.

തലയ്ക്ക് ഗുരുതരമായ പരിക്കേറ്റാണ് ലോഗേശ്വരി മരിച്ചത്. ഒന്നാമത്തെ നിലയിൽ സൺഷേഡിൽ തലയിടിച്ചതിനെ തുടർന്ന് കഴുത്ത് മുറിയുകയും ചെയ്തു. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ദേശീയ ദുരന്ത നിവാരണസേനയായിരുന്നു കോളേജിൽ മോക് ഡ്രിൽ സംഘടിപ്പിച്ചത്. പെൺകുട്ടിയെ തള്ളിയിട്ടതിന് പരിശീലകനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
First published: July 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍