HOME » NEWS » India » GIRL THRASHES BOY ON PUBLIC PLACE AFTER HE TEASES HER FOR WEARING JEANS

ജീൻസ് ധരിച്ചതിന് പരിഹസിച്ചയാൾക്ക് ചുട്ടമറുപടി; നടുറോഡിൽ യുവാവിനെ മർദിച്ച് പെൺകുട്ടി

നിരവധി ആളുകള്‍ സംഭവത്തിന് സാക്ഷികളായി നിൽക്കുന്നുണ്ടെങ്കിലും പ്രശ്നത്തിൽ ഇടപെടാനോ പിടിച്ചു മാറ്റാനോ ശ്രമിക്കുന്നില്ല

News18 Malayalam
Updated: March 20, 2021, 2:55 PM IST
ജീൻസ് ധരിച്ചതിന് പരിഹസിച്ചയാൾക്ക് ചുട്ടമറുപടി; നടുറോഡിൽ യുവാവിനെ മർദിച്ച് പെൺകുട്ടി
നിരവധി ആളുകള്‍ സംഭവത്തിന് സാക്ഷികളായി നിൽക്കുന്നുണ്ടെങ്കിലും പ്രശ്നത്തിൽ ഇടപെടാനോ പിടിച്ചു മാറ്റാനോ ശ്രമിക്കുന്നില്ല
  • Share this:
ഛത്തീസ്ഗഡ്: ജീൻസ് ധരിച്ചതിന് കളിയാക്കിയ യുവാവിനെ നടുറോഡിൽ കൈകാര്യം ചെയ്ത് പെൺകുട്ടി. ഛത്തീസ്ഗഡിലെ ധംതരി ജില്ലയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും ഇപ്പോൾ വൈറലാകുന്നുണ്ട്. അപമര്യാദയായി പെരുമാറിയ യുവാവിനെ പെൺകുട്ടി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

യുവാവിന്‍റെ കോളറിൽ കുത്തിപ്പിടിച്ച് പെൺകുട്ടി അടിക്കുന്നതാണ് ദൃശ്യങ്ങളിൽ. ചവിട്ടുകയും ചെയ്യുന്നുണ്ട്. ജില്ലയിൽ നടന്ന ഒരു മേളയ്ക്കിടെയാണ് സംഭവമെന്നാണ് റിപ്പോർട്ടുകൾ. മേള കാണാനെത്തിയ പെൺകുട്ടി/യുടെ വസ്ത്രധാരണത്തെപ്പറ്റി യുവാവ് എന്തോ കമന്‍റ് പാസാക്കി. ഇത് കേട്ട പെൺകുട്ടി മോശം പെരുമാറ്റത്തിന് യുവാവിനെ കൈകാര്യം ചെയ്യുകയായിരുന്നു. നിരവധി ആളുകള്‍ സംഭവത്തിന് സാക്ഷികളായി നിൽക്കുന്നുണ്ടെങ്കിലും പ്രശ്നത്തിൽ ഇടപെടാനോ പിടിച്ചു മാറ്റാനോ ശ്രമിക്കുന്നില്ല എന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

Also Read-Shocking | ബ്ലേഡ് ഉപയോഗിച്ച് സിസേറിയൻ; യുപിയിൽ അമ്മയ്ക്കും നവജാതശിശുവിനും ദാരുണാന്ത്യം

സംഭവത്തിൽ ഇതുവരെ ഔദ്യോഗിക പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ധംതരി എസ്പി ബിപി രാജ്ഭാനു പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ അവകാശങ്ങൾ‌ സംബന്ധിച്ച് ഇന്നത്തെ സ്ത്രീകൾ പൂർണ്ണ ബോധവതികളാണെന്നും തങ്ങൾക്കെതിരെ അന്യായം നടക്കാൻ അവർ അനുവദിക്കില്ലെന്നതിന് വ്യക്തമായ തെളിവാണ് ഈ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

സ്ത്രീകളുടെ വസ്ത്രധാരണവും സംസ്കാരവും താരതമ്യം ചെയ്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത് സിംഗ് റാവത്ത് നടത്തിയ പ്രസ്താവന ഉയര്‍ത്തി വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. 'റിപ്പ്ഡ് ജീൻസ്' ധരിച്ച ഒരു സ്ത്രീയെ മുൻനിർത്തി ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകൾ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നതെന്നായിരുന്നു റാവത്തിന്‍റെ ചോദ്യം.



ഇതെന്ത് സംസ്കാരമാണ്. ഇത്തരം വസ്ത്രം ധരിക്കുന്ന സ്ത്രീകൾ കുടുംബത്തിലെ കു‍ഞ്ഞുങ്ങൾക്ക് എന്ത് തരത്തിലുള്ള ഒരു അന്തരീക്ഷമാണ് പ്രധാനം ചെയ്യുന്നത്' എന്നായിരുന്നു പ്രസ്താവന. ഇത്തരം സ്ത്രീകൾക്ക് സമൂഹത്തിന് മോശം സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ കടുത്തിരുന്നു. ഈ വിവാദങ്ങൾക്കിടെയാണ് ഛത്തീസ്ഗഡിൽ നിന്നും ഇത്തരമൊരു റിപ്പോർട്ട് എത്തുന്നതെന്നും ശ്രദ്ധേയമാണ്.
Published by: Asha Sulfiker
First published: March 20, 2021, 2:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories