നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • തിരുക്കുറലിൽ മികവ്: 16കാരിക്ക് ആയുര്‍വേദ പഠനത്തിന് ചട്ടങ്ങളിൽ ഇളവ്

  തിരുക്കുറലിൽ മികവ്: 16കാരിക്ക് ആയുര്‍വേദ പഠനത്തിന് ചട്ടങ്ങളിൽ ഇളവ്

  • Share this:
   ചെന്നൈ : തമിഴ് ക്ലാസിക് ഗ്രന്ഥമായ തിരുക്കുറലിൽ മികവ് കാട്ടിയ പതിനാറുകാരിയെ ആയുർവേദ പഠനത്തിന് പരിഗണിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. ചെന്നൈ സ്വദേശി യാഷിതയ്ക്കാണ് ഈ അപൂര്‍വ്വ അവസരം ലഭിച്ചിരിക്കുന്നത്.

   നയിക്കുന്നത് വെള്ളാപ്പള്ളിയും സുഗതനും; സര്‍ക്കാരിന്റേത് നവോത്ഥാന വീണ്ടെടുപ്പോ?

   തിരുക്കുറലിൽ യാഷിതയുടെ മികവ് ബോധ്യപ്പെട്ട ചെന്നൈ ഹൈക്കോടതി ആയുർവേദ കോളേജിൽ ചേരാനുള്ള പ്രായമായില്ലെങ്കിലും ചട്ടങ്ങളിൽ ഇളവ് നൽകി പെൺകുട്ടിക്ക് പ്രവേശനം നൽകാൻ കോളേജ് അധികൃതരോട് നിർദേശിക്കുകയായിരുന്നു. തിരുക്കുറലിലെ 1330 വരികളും ഹൃദിസ്ഥമാക്കിയ യാഷിതയെ കൗൺസിലിംഗിന് പരിഗണിക്കണമെന്ന് കന്യാകുമാരി മരിയ ആയുർവേദ മെഡിക്കൽ കോളേജ് അധികൃതർക്കാണ് കോടതിയുടെ നിർദേശം.

    'വർഗീയവാദിയെ കൺവീനറാക്കിയാണോ വനിതാ മതിൽ ഒരുക്കുന്നത്'?

   ഇന്ത്യൻ മെഡിസിൻ ആൻഡ് ഹോമിയോപ്പതി ഡയറക്ട്രേറ്റ് ചട്ടപ്രകാരം ഡിസംബർ 31 ന് 17 വയസ് പൂർത്തിയാകാത്തവർക്ക് മെഡിക്കൽ പ്രവേശനത്തിന് അനുമതിയില്ല. എന്നാൽ പ്രവേശന പരീക്ഷയിൽ 1648-ാം റാങ്ക് നേടിയ യാഷിത, ഇത് ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുകയായിരുന്നു.

   'ജാതീയ ചേരിതിരിവുണ്ടാക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നു'

   ചെറുപ്രായത്തിൽ തന്നെ തിരുക്കുറലിൽ മികവ് കാട്ടിയ കുട്ടി ബുദ്ധിശക്തി തെളിയിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചട്ടങ്ങളിൽ ഇളവ് നൽകാൻ കോടതി നിർദേശിച്ചത്.

   First published:
   )}