News18 MalayalamNews18 Malayalam
|
news18-malayalam
Updated: March 4, 2021, 1:49 PM IST
Representative Image
മുംബൈ: വനിതാ ഹോസ്റ്റലിൽ കയറിയ പൊലീസുകാർ അതിക്രമം കാട്ടിയ സംഭവത്തിൽ അന്വേഷണത്തിനുത്തരവിട്ട് സർക്കാർ. മഹാരാഷ്ട്ര ജൽഗാവിലെ ഹോസ്റ്റലിലെ പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവം അന്വേഷിക്കാൻ നാലംഗ ഉന്നതതല കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്. സംസ്ഥാനത്ത് ഏറെ വിവാദം ഉയർത്തിയ സംഭവം പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കി നിയമസഭയിലും ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഉന്നതതല കമ്മിറ്റി അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറിയിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ മാർച്ച് ഒന്നിനാണ് വിവാദങ്ങൾക്കടിസ്ഥാനമായ സംഭവം നടന്നത്. ഏതോ അന്വേഷണമെന്ന പേരിൽ പുറത്തു നിന്നും ചില ആളുകളും പൊലീസുകാരും ഹോസ്റ്റലിലെത്തിയിരുന്നു. ഇവിടെ പെണ്‍കുട്ടികളെ വിവസ്ത്രരായി നൃത്തം ചെയ്യാൻ നിർബന്ധിച്ചു എന്നാണ് ആരോപണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്തെത്തിയത്.
Also Read-
സ്വർണ മെഡൽ നേടിയ ദേശീയ അമ്പെയ്ത്ത് താരം താരം; ഇപ്പോൾ കുടുംബത്തിന്റെ പട്ടിണി മാറ്റാൻ പക്കോഡ വിൽക്കുന്നു
വിഷയം സർക്കാർ ഗൗരവമായി കാണുന്നില്ലെന്നായിരുന്നു ബിജെപി നേതാവ് സുധീർ മുങ്കാതിവാർ ആരോപിച്ചത്. 'വളരെ ഗൗരവത്തോടെ കാണേണ്ട ഒരു സംഭവമാണിത്. കർശനമായ നടപടിയുണ്ടാകണം' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 'സംഭവത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ച് വരികയാണെന്നും അതിനു ശേഷം നിയമാനുസൃതമായി കർശന നടപടികൾ തന്നെ സ്വീകരിക്കുമെന്നുമാണ് ഇതിന് ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് മറുപടി നൽകിയത്. 'മുഴുവൻ വീഡിയോ റെക്കോർഡിംഗും മറ്റ് രേഖകളും ശേഖരിച്ച് വരികയാണ്. മൊഴികളും രേഖപ്പെടുത്തുന്നുണ്ട്. എല്ലാ വിവരങ്ങളും ശേഖരിച്ച ശേഷം ചട്ടപ്രകാരം കർശന നടപടി സ്വീകരിക്കും' എന്നായിരുന്നു പ്രതികരണം.
'വളരെ ദൗർഭാഗ്യകരമായി ഒരു സംഭവമാണിത്. അന്വേഷണം നടത്താൻ നാലംഗ ഉന്നത ഉദ്യോഗസ്ഥരുടെ സമിതി രൂപീകരിച്ചു. രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് വന്നശേഷം ചട്ടപ്രകാരം നടപടിയെടുക്കും. ”ദേശ്മുഖ് കൂട്ടിച്ചേര്‍ത്തു.
Published by:
Asha Sulfiker
First published:
March 4, 2021, 1:49 PM IST