ഭോപ്പാൽ: മുൻ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇനിയില്ലെന്ന വാർത്ത ഗീതയെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു. ഡൽഹിയിൽ സുഷമ സ്വരാജിന്റെ വസതിയിലായിരുന്നില്ല ഗീത. പക്ഷെ സുഷമയുടെ ചിത്രവും കൈയിലേന്തി ടിവിയിൽ കണ്ണുംനട്ട് ഗീത ഇരുന്നു. ഗീതയ്ക്ക് സുഷമ സ്വരാജ് അമ്മയെ പോലെ തന്നെയാണ്. ഹിന്ദുസ്ഥാനിന്റെ മകളെന്നാണ് ഗീതയെ സുഷമ സ്വരാജ് വിളിച്ചിരുന്നതും.
ചെറുപ്രായത്തിലെപ്പൊഴോ കൂട്ടം തെറ്റി പാകിസ്ഥാനില്‍ അകപ്പെട്ടുപോയ ഗീതയ്ക്ക് പുതു ജീവന്‍ നല്‍കിയത് സുഷമ സ്വരാജായിരുന്നു. ഇന്ന് ആ അമ്മയ്ക്ക് തന്റെ ഭാഷയില്‍ അവള്‍ യാത്രാമൊഴി അറിയിക്കുമ്പോള്‍ അവളില്‍ ആ അമ്മയോടുള്ള സ്‌നേഹാദരവുകള്‍ പ്രകടമായിരുന്നു. ഏഴുവയസ്സുള്ളപ്പോഴാണ് ബധിരയും മൂകയുമായ ഗീത അബദ്ധത്തില്‍ പാകിസ്ഥാനിലെത്തിയത്. അവിടുന്ന് പൊലീസിന്റെ പിടിയിലായ ഗീത തുടര്‍ന്ന് 15 വര്‍ഷക്കാലം കറാച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദി ഫൗണ്ടേഷന്റെ സംരക്ഷണത്തിലായിരുന്നു.
2015 ഒക്ടോബറില്‍ അന്നത്തെ വിദേശകാര്യമന്ത്രിയായിരുന്ന സുഷമ സ്വരാജിന്റെ ശ്രമകരമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഗീത ഇന്ത്യയില്‍ എത്തുന്നത്. തിരികെ എത്തിയ ഗീതയ്ക്ക് തന്റെ മാതാപിതാക്കളെ കണ്ടെത്താനായില്ല, മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് നിരവധി പേര്‍ എത്തിയെങ്കിലും ആരേയും അവള്‍ തിരിച്ചറിഞ്ഞില്ല. അന്നും ഒരു അമ്മയുടേത് എന്ന പോലെ ധൈര്യം നല്‍കി അവളോടൊപ്പം നില്‍ക്കാന്‍ സുഷമ ഉണ്ടായിരുന്നു. അവരുടെ നിര്‍ദേശപ്രകാരം മാതാപിതാക്കളെ കണ്ടെത്തുന്നതുവരെ ഗീതയെ ഇന്‍ഡോറില്‍ പാര്‍പ്പിച്ചു. ഏതെങ്കിലും അപരിചിതരയോ മാധ്യമങ്ങളെയോ കാണാന്‍ ഗീതയെ അനുവദിച്ചില്ല.
ബധിരരായ കുട്ടികള്‍ക്കായുള്ള സ്‌കൂളില്‍ അവള്‍ക്ക് പഠന സൗകര്യവുമൊരുക്കി.അവള്‍ തനിച്ചാവരുതെന്ന് സുഷമയ്ക്ക് നിര്‍ബന്ധമണ്ടായിരുന്നു. അതിനായി സുഷമ സ്വരാജ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിംഗ് ചൗഹാനുമായി നടത്തിയ കൂടി കാഴ്ചയിലാണു ഗീതയുടെ വിവാഹ കാര്യം പ്രഖ്യാപിച്ചത്. എഴുത്തുകാര്‍, എഞ്ചിനിയര്‍മാര്‍, സൈനികര്‍ എന്നിങ്ങനെ 25 ഓളം പേരുടെ വിവാഹാലോചന ഗീതയ്ക്കു വന്നു. ഇതില്‍ നിന്നും തയ്യാറാക്കിയ 15 പേരുടെ ലിസ്റ്റില്‍ നിന്നും ഗീതയ്ക്ക് ഇഷ്ടമുള്ളയാളെ തിരഞ്ഞെടുക്കാം.വിവാഹം കഴിക്കുന്ന വരന് വീടും സര്‍ക്കാര്‍ ജോലിയും നല്‍കും. എന്നാല്‍ ഇതിനായി ആരും ഗീതയെ വിവാഹം കഴിക്കാന്‍ വരേണ്ടെന്നും സുഷമ സ്വരാജ് കർക്കശ നിലപാടെടുത്തു. രേഗബാധിതയായപ്പോഴും ഗീതയുടെ കാര്യത്തെ കുറിച്ചോർത്തായിരുന്നു വിഷമം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Former external affairs minister, Former union minister, Sushama swaraj, Sushma Swaraj, Sushma swaraj age, Sushma swaraj death, Sushma swaraj latest news, Sushma swaraj news, Sushma Swaraj Passes Away