• HOME
 • »
 • NEWS
 • »
 • india
 • »
 • GIVE US PERMISSION CONGRESS WILL PROCURE VACCINES SOONER THAN MODI YEDIYURAPPA DO SAYS DK SHIVAKUMAR

'ഞങ്ങൾക്ക് അനുമതി തരൂ; മോദി, യെദ്യൂരപ്പ എന്നിവരെക്കാൾ വേഗത്തിൽ കോണ്‍ഗ്രസ് വാക്സിനെത്തിക്കാം'; ഡി കെ ശിവകുമാർ

കോവിഡ് വാക്സിൻ വാങ്ങാൻ 100 കോടി രൂപ കോൺഗ്രസ് സംഭാവനയായി നൽകുമെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ

ഡി കെ ശിവകുമാർ

ഡി കെ ശിവകുമാർ

 • Share this:
  ശരത് ശർമ കാളഗാരു

  ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യമെങ്ങും കോവിഡ് വാക്സിന് കടുത്ത ക്ഷാമം നേരിടുകയാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചുനോക്കുമ്പോൾ കർണാടകവും വ്യത്യസ്തമല്ല. മെയ് 1 മുതൽ 18നും 44നും ഇടയ്ക്ക് പ്രായമുള്ളവർക്ക് വാക്സിൻ നൽകുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചുവെങ്കിലും വാക്സിനുകൾ ആവശ്യത്തിന് ലഭ്യമല്ല. ഇതിനിടെയാണ് വാക്സിനെത്തിക്കാൻ തങ്ങൾക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാർ രംഗത്തെത്തിയിരിക്കുന്നത്.

  ''വാക്സിനായി ലോകമെമ്പാടുമുള്ള വാക്സിൻ നിർമാതാക്കളെ നേരിട്ട് സമീപിക്കാനുള്ള അനുമതി തരൂ. മോദിയും യെദ്യൂരപ്പയും ചെയ്യുന്നതിനെക്കാൾ വേഗത്തിൽ വാക്സിൻ യജ്ഞം നടത്തിക്കാണിക്കാം''- ഡി കെ ശിവകുമാർ ട്വിറ്ററിൽ കുറിച്ചു. ഈ ട്വീറ്റിന് നിമിഷങ്ങൾക്ക് മുൻപ് മാധ്യമങ്ങളെ കണ്ട കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവുമായ സിദ്ധരാമയ്യ, വാക്സിൻ വാങ്ങാൻ 100 കോടി രൂപ സംഭാവന നൽകാൻ കോൺഗ്രസ് തീരുമാനിച്ചകാര്യം അറിയിച്ചു. പക്ഷെ ഒരു നിബന്ധന അദ്ദേഹം മുന്നോട്ടുവെച്ചു. ഈ പണം വാക്സിൻ വാങ്ങാനായി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പണം എങ്ങനെ ചെലവഴിച്ചുവെന്ന കാര്യത്തിൽ സുതാര്യത വേണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

  മിക്ക സംസ്ഥാനങ്ങളും കോവിഡ് ക്ഷാമം നേരിടുകയാണ്. 45 വയസിന് മുകളിലുള്ളവർക്ക് പോലും സെക്കൻഡ് ഡോസ് വാക്സിൻ ലഭ്യമല്ലാത്ത സ്ഥിതിയാണ്. നേരത്തെ പറഞ്ഞതുപോലെ ആദ്യ വാക്സിനെടുത്ത് ആറു മുതൽ എട്ടാഴ്ചവരെയുള്ള സമയത്തിൽ രണ്ടാം ഡോസ് എടുക്കാനായില്ലെങ്കിലും ആ വ്യക്തി വീണ്ടും രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കേണ്ടതുണ്ട്. ഇങ്ങനെ പോയാൽ ആദ്യം വാക്സിനെടുത്ത കോടിക്കണക്കിന് ഡോസുകൾ പ്രയോജനമില്ലാതെ നഷ്ടത്തിൽ കലാശിക്കും. എന്നാൽ ആദ്യ ഡോസ് സ്വീകരിച്ച് 12-16 ആഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് സ്വീകരിച്ചാൽ മതിയെന്നാണ് കേന്ദ്ര സർക്കാർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ നീട്ടിവെപ്പിന് മെഡിക്കൽ സാധൂകരണം ഇല്ല.

  Also Read- ജീവിതത്തിലെ മംഗലശ്ശേരി നീലകണ്ഠനും ഭാനുമതിയും ഒന്നിച്ചതിന്റെ വാർഷികം...

  മെയ് 10 മുതൽ മെയ് 24 വരെ കർണാടക സർക്കാർ കർശന കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ച് കഴിഞ്ഞു. ലോക്ക്ഡൗൺ ഏതാനും ആഴ്ചകൾ കൂടി നീട്ടാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. പോസിറ്റീവ് കേസുകൾ ഒരാഴ്ചയ്ക്കുള്ളിൽ 20,000 ൽ നിന്ന് 14,000 ആയി കുറഞ്ഞതിനാൽ ഇതുവരെയുള്ള ലോക്ക്ഡൗൺ മികച്ച ഫലം നൽകിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നിരുന്നാലും, നിലവിലെ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. ഓക്സിജൻ, കിടക്കകൾ, വെന്റിലേറ്ററുകൾ, വാക്സിൻ എന്നിവ ലഭിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് ആളുകൾ.

  മൂന്ന് കോടി വാക്‌സിനുകൾക്ക് സർക്കാർ ഓർഡർ നൽകിയിട്ടുണ്ടെന്നും അവ വാങ്ങാൻ സമയമെടുക്കുമെന്നും രണ്ട് ദിവസം മുമ്പ് ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണൻ പറഞ്ഞു. ലോകമെമ്പാടുമുള്ള വാക്സിൻ നിർമ്മാതാക്കളെ നേരിട്ട് സമീപിച്ച് വാക്സിനുകൾ വാങ്ങാൻ കോൺഗ്രസിന് അനുമതി നൽകണമെന്ന് ഇപ്പോൾ ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ തന്നെ ആവശ്യമായ വാക്സിൻ ലഭ്യമാക്കാൻ പരാജയപ്പെടുമ്പോൾ, ഒരു ദേശീയ പാർട്ടിയുടെ സംസ്ഥാന മേധാവി അവരെ വെല്ലുവിളിക്കുന്നത് രാജ്യത്ത് ആദ്യമാണ്. ‌

  Also Read- കോവിഡ്; എസ്.എന്‍.ഡി.പി യൂണിയന്‍ തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു

  ശിവകുമാറിന്റെ ട്വീറ്റിനോട് പ്രതികരിച്ച ചിലർ, ഈ വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് ഉപദേശിച്ചു. ഒരു ട്വിറ്റർ ഹാൻഡിൽ പ്രതികരിച്ചത് ഇങ്ങനെ- “നിങ്ങളുടെ പാർട്ടി പഞ്ചാബിൽ, ഛത്തീസ്ഗഡിൽ, രാജസ്ഥാനിൽ അധികാരത്തിലാണ്. നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങാൻ നിങ്ങൾക്ക് പ്രാപ്തിയുണ്ടെങ്കിൽ, നിങ്ങളുടെ സ്വന്തം പാർട്ടി ഭരണം നടത്തുന്ന സംസ്ഥാനങ്ങളിൽ എന്തുകൊണ്ടാണ് ക്ഷാമം ഉണ്ടാകുന്നത്? ''. നിലവിൽ ഇന്ത്യൻ നിർമിതമായ കോവിഷീൽഡ്, കൊവാക്സിൻ, റഷ്യയുടെ സ്പുട്‌നിക് V എന്നിവയാണ് കേന്ദ്ര സർക്കാർ വാങ്ങുന്നത്.
  Published by:Rajesh V
  First published:
  )}