• HOME
  • »
  • NEWS
  • »
  • india
  • »
  • പിഴയ്ക്ക് പകരം ഹെൽമറ്റ്: ഗതാഗത നിയമ ലംഘകർക്ക് വേറിട്ട ശിക്ഷയുമായി ഹൈദരാബാദ് പൊലീസ്

പിഴയ്ക്ക് പകരം ഹെൽമറ്റ്: ഗതാഗത നിയമ ലംഘകർക്ക് വേറിട്ട ശിക്ഷയുമായി ഹൈദരാബാദ് പൊലീസ്

ഗതാഗത നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതിന് പകരം അടുത്ത തവണ തെറ്റ് ആവർത്തിക്കാതിരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ് ചെയ്യുന്നത്

  • News18
  • Last Updated :
  • Share this:
    ഹൈദരാബാദ് : ട്രാഫിക് നിയമ ലംഘനത്തിന് കനത്ത പിഴ ഈടാക്കുന്നതിനെതിരെ രാജ്യമെമ്പാടും ജനരോഷം ശക്തമാണ്. എന്നാൽ പിഴ ചുമത്തുന്നതിന് പകരം നൂതന മാർഗങ്ങളിലൂടെ ജനങ്ങളെ ഗതാഗത നിയമങ്ങൾ പാലിക്കുന്നവരാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഹൈദരാബാദ് പൊലീസ്.

    ഗതാഗത നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതിന് പകരം അടുത്ത തവണ തെറ്റ് ആവർത്തിക്കാതിരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഹൈദരാബാദിലെ രചകൊണ്ട പൊലീസ് കമ്മീഷണറേറ്റ്. പൊലീസ് മുൻകയ്യെടുത്ത് നടപ്പിലാക്കുന്ന നൂതന പദ്ധതിക്ക് കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കമ്മീഷണർ ദിവ്യ ചരൺ റാവു തുടക്കം കുറിച്ചു.

    Also Read-ഗഡ്കരിയുടെ 'പിഴ നിർദേശം' തള്ളി വിജയ് രൂപാണി; ഗതാഗത നിയമ ലംഘനത്തിനുള്ള പിഴയിൽ ഇളവ് വരുത്തി ഗുജറാത്ത്

    നിയമലംഘനത്തിന് പിഴ ഈടാക്കുന്നതിന് പകരം അവർ നടത്തിയ ലംഘനങ്ങൾക്ക് അവിടെ വച്ച് തന്നെ പരിഹാരം കണ്ടെത്തി വീണ്ടും ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് പുതിയ പദ്ധതിയിലൂടെ സ്വീകരിക്കുന്നത്. ഉദാഹരണമായി ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരെ അവിടെ വച്ചു തന്നെ ഹെൽമറ്റ് വാങ്ങാൻ സഹായിക്കും. മതിയായ രേഖകളില്ലാത്തതിന്റെ പേരിലാണ് പിടികൂടുന്നതെങ്കിൽ പിടിക്കപ്പെട്ട സ്ഥലത്തു നിന്നു തന്നെ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് രേഖകൾ ലഭ്യമാക്കാനുള്ള സഹായങ്ങൾ ചെയ്തു കൊടുക്കും.

    രചകൊണ്ട പൊലീസിന്റെ പുതിയ നീക്കം ഇതിനോടകം തന്നെ ജനപ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. നിയമലംഘനങ്ങളെ നേരിടാൻ പിഴ ചുമത്തുക മാത്രമല്ല പരിഹാരമെന്നും ഇത്തരം മാർഗങ്ങളും സ്വീകരിക്കാമെന്നുമാണ് നടപടിയെ പ്രശംസിച്ച് ആളുകളുടെ പ്രതികരണം. തെലങ്കാന നഗരവികസന-മുൻസിപ്പൽ ഭരണമന്ത്രി കെ.ടി.രാമറാവുവും പുതിയ പദ്ധതിയുടെ പേരിൽ പൊലീസിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

    First published: