HOME » NEWS » India » GLORY OF INDIAN HERITAGE SHOULD BE REFLECTED IN AYODHYA SAYS PM MODI

അയോധ്യയിൽ പ്രതിഫലിപ്പിക്കേണ്ടത് ഇന്ത്യൻ പാരമ്പര്യത്തിന്‍റെ മഹത്വമെന്ന് പ്രധാനമന്ത്രി

അയോധ്യ ക്ഷേത്രനഗരിയിലെ വികസന പദ്ധതികള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

News18 Malayalam | news18-malayalam
Updated: June 26, 2021, 4:07 PM IST
അയോധ്യയിൽ പ്രതിഫലിപ്പിക്കേണ്ടത് ഇന്ത്യൻ പാരമ്പര്യത്തിന്‍റെ മഹത്വമെന്ന് പ്രധാനമന്ത്രി
modi
  • Share this:
ന്യൂഡല്‍ഹി: അയോധ്യയിൽ പ്രതിഫലിപ്പിക്കേണ്ടത് ഇന്ത്യൻ പാരമ്പര്യത്തിന്‍റെ മഹത്വമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യ ക്ഷേത്രനഗരിയിലെ വികസന പദ്ധതികള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മഹത്വവും വികസനപരിവര്‍ത്തനങ്ങളുടെ മികവുമായിരിക്കണം അയോധ്യയില്‍ പ്രതിഫലിപ്പിക്കേണ്ടതെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പടെ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് പ്രധാനമന്ത്രി അയോധ്യയിലെ വികസനപ്രവർത്തനങ്ങൾ അവലോകനം ചെയ്തത്.

ഓരോ ഇന്ത്യക്കാരന്റെയും സാംസ്കാരിക ബോധത്തിൽ പതിച്ച നഗരമാണ് അയോധ്യയെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. “അയോദ്ധ്യ നഗരത്തിന്റെ മാനുഷിക ധാർമ്മികത ഭാവിയിലെ നൂതന സാഹചര്യങ്ങളുമായി പൊരുത്തപ്പെടണം, ഇത് വിനോദ സഞ്ചാരികൾക്കും തീർഥാടകർക്കും ഉൾപ്പെടെ എല്ലാവർക്കും പ്രയോജനകരമാണ്. ജീവിതകാലത്ത് ഒരിക്കലെങ്കിലും അയോദ്ധ്യ സന്ദർശിക്കാനുള്ള ആഗ്രഹം വരും തലമുറകൾക്ക് അനുഭവപ്പെടണം, ”അയോദ്ധ്യ വികസന പദ്ധതി അവലോകന യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ആളുകളെ ഒന്നിപ്പിക്കാനുള്ള കഴിവ് ശ്രീരാമന് ഉണ്ടെന്നും, അയോദ്ധ്യയുടെ വികസന പ്രവർത്തനങ്ങൾ ആരോഗ്യകരമായ പൊതുജന പങ്കാളിത്തത്തോടെ, പ്രത്യേകിച്ച് യുവാക്കൾ നയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. നഗരത്തിലെ ഈ വികസനത്തിൽ നമ്മുടെ ചെറുപ്പക്കാരുടെ കഴിവുകൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭാരതീയ ജനതാ പാർട്ടി ബ്രാഹ്മണരെയും (പരമ്പരാഗത വോട്ട് ബാങ്ക്) ദലിതരെയും ഒപ്പം നിർത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. യോഗി ആദിത്യനാഥ് സർക്കാർ ലഖ്‌നൗവിൽ ഒരു അംബേദ്കർ സ്മാരകം പ്രഖ്യാപിക്കുന്നതിനൊപ്പം തന്നെ, കോൺഗ്രസിന്റെ ബ്രാഹ്മണ മുഖമായ ജിതിൻ പ്രസാദയെ കൂടി ഒപ്പം ചേർത്ത് ക്ഷേത്രനഗരമായ അയോദ്ധ്യയുടെ നവീകരണം മുന്നോട്ടു കൊണ്ടുപോകുകയാണ്.

യോഗത്തിൽ മുഖ്യമന്ത്രി അയോദ്ധ്യയുടെ വികസനത്തിനായുള്ള ദർശന രേഖ പ്രധാനമന്ത്രി മോദിക്ക് സമർപ്പിച്ചു, അതിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ചർച്ചയായി. താൽക്കാലിക രാമക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു, “ഇത് ഒരു നല്ല കാര്യമാണ്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇടപെടുന്നതോടെ വികസനപ്രവർതതനങ്ങൾ വേഗത്തിലാകും".

അയോധ്യയുടെ വികസനത്തിൽ ആധുനികവൽക്കരണം, റോഡുകൾ, അടിസ്ഥാന സൌകര്യങ്ങൾ, റെയിൽ‌വേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങി ഒട്ടനവധി പദ്ധതികൾ‌ ഉൾ‌പ്പെടുന്നു. LEA അസോസിയേറ്റ്സ് സൗത്ത് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡ് അയോദ്ധ്യ വികസന അതോറിറ്റിയുടെ (ADA) സഹായത്തോടെ പദ്ധതി രൂപരേഖ തയ്യാറാക്കി. അയോദ്ധ്യയുടെ സമഗ്രവികസനത്തിനായുള്ള പദ്ധതി തയ്യാറാക്കുന്നതിനായി നിയോഗിക്കപ്പെട്ട ഒരു അന്താരാഷ്ട്ര കൺസൾട്ടന്റാണ് LEA അസോസിയേറ്റ്സ്. ഈ വർഷം ഫെബ്രുവരിയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നോട്ടുവെച്ച അയോദ്ധ്യയിലെ ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള സംസ്ഥാന സർക്കാരിന്റെ നിർദ്ദേശത്തിന് കേന്ദ്രം അംഗീകാരം നൽകിയിരുന്നുവെന്ന് പറഞ്ഞു.

അയോദ്ധ്യയെ തീർത്ഥാടനത്തിനും വിനോദസഞ്ചാരത്തിനുമുള്ള സ്ഥലമാക്കി മാറ്റാനാണ് യോഗി സർക്കാർ പദ്ധതിയിടുന്നത്. ശ്രീരാമ ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി അയോദ്ധ്യയിൽ പണി നടക്കുന്നു. ലക്ഷക്കണക്കിന് ഭക്തരും തീർഥാടകരും അയോദ്ധ്യ സന്ദർശിക്കുന്നു. നഗരം ആത്മീയതയുടെയും ടൂറിസത്തിന്റെയും സംയോജനമാണ് നൽകുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അതിന്റെ വികസനത്തിനായി പ്രവർത്തിക്കുന്നു, ”മുഖ്യമന്ത്രി പറഞ്ഞു.

അയോധ്യയുടെ വികസനത്തിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുളള വികസന പദ്ധതികള്‍ യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ അറിയിച്ചു. റോഡുകള്‍, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയുടെ വികസനം, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവയുടെ നിര്‍മാണം തുടങ്ങിയ വികസന പദ്ധതികള്‍ നടത്താനാണ് യുപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Published by: Anuraj GR
First published: June 26, 2021, 4:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories