• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

എന്തുകൊണ്ട് CBI അഡീഷണൽ ഡയറക്ടർ നാഗേശ്വര റാവുവിന് സുപ്രീം കോടതി ശിക്ഷ നൽകി?

നാഗേശ്വര്‍ റാവു വിന് പുറമെ അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ ഭാസുരന്‍ എസിനെയും കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചു

news18
Updated: February 12, 2019, 1:05 PM IST
എന്തുകൊണ്ട് CBI അഡീഷണൽ ഡയറക്ടർ നാഗേശ്വര റാവുവിന് സുപ്രീം കോടതി ശിക്ഷ നൽകി?
News18
news18
Updated: February 12, 2019, 1:05 PM IST
ന്യൂഡൽഹി: സി.ബി.ഐ മുൻ താത്കാലിക മേധാവി നാഗേശ്വർ റാവുവിനെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ച് സുപ്രീം കോടതി. ഇന്ന് കോടതി പിരിയുന്നത് വരെ കോടതി മുറി വിട്ടുപോകരുത്. ഒരു ലക്ഷം പിഴയടക്കണം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. നാഗേശ്വര്‍ റാവു നല്‍കിയ മാപ്പ് അപേക്ഷ സുപ്രീം കോടതി തള്ളി. നാഗേശ്വര്‍ റാവു വിന് പുറമെ അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ ഭാസുരന്‍ എസിനെയും കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചു. ബിഹാർ മുസാഫർപൂരിൽ അഭയാർത്ഥികേന്ദ്ര ലൈംഗികപീഡന കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി ഉത്തരവ് ലംഘിച്ച് സ്ഥലം മാറ്റിയതിനാണ് നടപടി. "ഞങ്ങൾ എഴുന്നേൽക്കുന്നതുവരെ കോടതിയിലെ ഒരു മൂലയിൽ നിങ്ങൾ ഇരുവരും നിൽക്കുക"- ജസ്റ്റിസ് ഗോഗോയി റാവുവിടും ഭാസുരനോടും പറഞ്ഞു.

നേരത്തെ സുപ്രീം കോടതി അയച്ച കോടതി അലക്ഷ്യ നോട്ടീസിന് കഴിഞ്ഞ ദിവസം ഇരുവരും നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. റാവു മനപൂര്‍വ്വം കോടതി അലക്ഷ്യം ചെയ്തിട്ടില്ല എന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ ഇന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ നാഗേശ്വര്‍ റാവു കോടതി അലക്ഷ്യം നടത്തിയതായി അദ്ദേഹത്തിന്റെ സത്യവാങ് മൂലത്തില്‍ നിന്ന് തന്നെ വ്യക്തമാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന്‍ ശര്‍മ്മയെ സ്ഥലം മാറ്റിയ കാര്യം എന്ത് കൊണ്ട് സുപ്രീം കോടതിയെ രണ്ട് ആഴ്ച അറിയിച്ചില്ല. സ്ഥലമാറ്റം ഉത്തരവ് രണ്ട് ദിവസം വൈകിച്ചിരുന്നു എങ്കില്‍ ആകാശം ഇടിഞ്ഞു വീഴുമായിരുന്നോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

തെറ്റിദ്ധരിച്ചതിന് മാപ്പ്, നയൻ ചിത്രത്തിനെതിരെ നെഗറ്റീവ് കമന്റ് പറഞ്ഞവർ
Loading...
കഴിഞ്ഞ 20 വര്‍ഷത്തെ ന്യായാധിപ ജീവിതത്തില്‍ ഒരിക്കല്‍ പോലും ആരെയും കോടതി അലക്ഷ്യത്തിന് ശിക്ഷിച്ചിട്ടില്ല എന്ന് വ്യക്തമാക്കി ആണ് ചീഫ് ജസ്റ്റിസ് സി ബി ഐ മുന്‍ താത്കാലിക ഡയറക്ടെര്‍ നാഗേശ്വര്‍ റാവുവിനും എസ് ഭാസുരനും കോടതി ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴ ഒരു ആഴ്ചക്കകം അടക്കണം. സമീപ കാല ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ കോടതി അലക്ഷ്യത്തിന് സുപ്രീം കോടതി ശിക്ഷിക്കുന്നത്.

ജനുവരി 17 നാണ് സിബിഐ ജോയിന്റ് ഡയറക്ടർ ജനറൽ ശർമയെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ അഡീഷണൽ ഡയറക്ടർ ജനറലായി നിയമിച്ചത്. മുസാഫർപുർ കേസ് അന്വേഷിച്ചുകൊണ്ടിരുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റരുതെന്ന കോടതി ഉത്തരവ് ലംഘിച്ചായിരുന്നു ഈ നിയമനം.

First published: February 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...