നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പറന്നുയരുന്നതിനിടെ മിഗ് വിമാനത്തിന്റെ ഇന്ധന ടാങ്ക് ഇളകി വീണു; റൺവെയിൽ തീപിടുത്തം

  പറന്നുയരുന്നതിനിടെ മിഗ് വിമാനത്തിന്റെ ഇന്ധന ടാങ്ക് ഇളകി വീണു; റൺവെയിൽ തീപിടുത്തം

  താത്കാലികമായി നിർത്തിവെച്ച വിമാന സർവീസുകൾ പുനഃരാരംഭിച്ചിട്ടുണ്ട്.

  Goa-airport

  Goa-airport

  • News18
  • Last Updated :
  • Share this:
   പനാജി: പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ഇന്ധന ടാങ്ക് ഇളകി വീണ് റൺവെയിൽ തീപിടുത്തമുണ്ടായി. മിഗ് 29കെ വിമാനത്തിന്റെ ഇന്ധന ടാങ്കാണ് ഇളകി വീണത്. ഗോവയിലെ ദാബോലിം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

   also read: കര്‍ണാടകയില്‍ മന്ത്രിസഭാ പുനസംഘടന: സ്വതന്ത്ര MLAമാരെ മന്ത്രിമാരാക്കും

   സംഭവത്തെ തുടർന്ന് വിമാനത്താവളം രണ്ട് മണിക്കൂർ താത്കാലികമായി അടച്ചിട്ടു. വിമാനത്താവളം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. താത്കാലികമായി നിർത്തിവെച്ച വിമാന സർവീസുകൾ പുനഃരാരംഭിച്ചിട്ടുണ്ട്.

   പ്രധാന റൺവെയുടെ ഒരുഭാഗത്താണ് തീപിടുത്തമുണ്ടായത്. ഇതിനെ തുടർന്ന് വിമാനങ്ങൾക്ക് ഇറങ്ങാനും പറന്നുയരാനും തടസമുണ്ടാക്കിയെന്ന് നാവിക സേന വക്താവ് ഡികെ ശർമ പറഞ്ഞു. സംഭവ സമയത്ത് നാവിക സേന ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. അതിനാൽ പെട്ടെന്നു തന്നെ ഇന്ധനം നീക്കം ചെയ്യാൻ കഴിഞ്ഞു.

   First published:
   )}