പനജി: ഗോവയില്‍(Goa) ബിജെപി(BJP) മുന്നേറ്റം തുടരുന്നു. നിലവില്‍ 18 സീറ്റുകളില്‍ ബിജെപി ലീഡ് നിലനിര്‍ത്തുന്നു. ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ച കോണ്‍ഗ്രസ് 11 സീറ്റുകളിലാണ് ലീഡ് തുടരുന്നത്. ഗോവയില്‍ 40 സീറ്റുകളിലെ വോട്ടുകളാണ് എണ്ണുന്നത്.
മുന്‍തൂക്കം നിലനിര്ത്തുന്നതിനിടെയും മുഖ്യമന്ത്രി പ്രമോദ് സാവന്ത് സാന്‍ക്വിലിം മണ്ഡലത്തില്‍ ലീഡ് മാറിമറിയുകയാണ്. ബിജെപി വിരുദ്ധ വോട്ടുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യം, ആം ആദ്മി പാര്‍ട്ടി എന്നിവയില്‍ വിഭജിച്ചുപോയതും കോണ്‍ഗ്രസിനു തിരിച്ചടിയായി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ദക്ഷിണ ഗോവയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം വടക്കന്‍ ഗോവയിലെ ഒരു റിസോര്‍ട്ടിലായിരുന്നു സ്ഥാനാര്‍ഥികള്‍.
അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് 4 മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് ക്യാംപില്‍ കനത്ത നിരാശ. ഭരണത്തിലുണ്ടായിരുന്ന പഞ്ചാബില്‍ കോണ്‍ഗ്രസ് അടിതെറ്റി വീണു. ഒരുകാലത്ത് തുടര്‍ച്ചയായി ഭരിച്ച ഉത്തര്‍പ്രദേശിലും കോണ്‍ഗ്രസ് നാമാവശേഷമായി.
കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്ന ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസ് ഇത്തവണ പിന്നില്‍ പോയി. ഉത്തരാഖണ്ഡില്‍ മാത്രമാണ് കോണ്‍ഗ്രസിന് നില മെച്ചപ്പെടുത്താനായത്.
പഞ്ചാബിലെ തിരിച്ചടിയാണ് കോണ്‍ഗ്രസ് ക്യാംപിനെ നിരാശയിലാക്കുന്നത്. ഭരണം കൈയാളിയിരുന്ന സംസ്ഥാനത്ത് പാര്‍ട്ടി തകര്‍ന്ന് തരിപ്പണമായി. ആകെയുള്ള 117 സീറ്റുകളില്‍ 16 ഇടത്ത് മാത്രമാണ് കോണ്‍ഗ്രസിന് മുന്നേറ്റമുള്ളത്. അതേസമയം ആം ആദ്മി പാര്‍ട്ടി 88 ഇടത്ത് ലീഡ് നേടി ഭരണം ഉറപ്പാക്കിയിട്ടുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.