ന്യൂഡൽഹി: റഷ്യയിലെ പേമിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട വിമാനം ബോംബ്ന ഭീഷണിയെ തുടർന്ന് വഴിതിരിച്ചുവിട്ടു. അസൂർ എയറിന്റെ ചാർട്ടേഡ് വിമാനമാണ് ഉസ്ബക്കിസ്ഥാൻ വഴി തിരിച്ചുവിട്ടത്. 238 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. ഗോവയിലെ ദബോലിം വിമാനത്താവളത്തിൽ ഇറങ്ങേണ്ടതായിരുന്നുവ വിമാനം.
ബോംബ് ഭീഷണിക്ക് പിന്നാലെ ഗോവയിലെ ദബോലിം വിമാനത്താവളത്തിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ട രാവിലെ 4.15ന് ദക്ഷിണ ഗോവയില്‍ ഇറങ്ങേണ്ട വിമാനമാണ് വഴിതിരിച്ചുവിട്ടത്. ഈ മാസം ഇത്തരത്തില്‍ റഷ്യയില്‍ നിന്നുള്ള വിമാനത്തിന് ബോംബ് ഭീഷണി നേരിടുന്നത് ഇത് രണ്ടാമത്തെ തവണയാണ്.
Also Read-സഹയാത്രികയ്ക്ക് മേൽ യുവാവ് മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ
ഇന്നു പുലർച്ചെ 12.30ന് ദബോലിം വിമാനത്താവളത്തിലെ ഡയറക്ടർക്കു വിമാനത്തിൽ ബോംബ് വച്ചിരിക്കുന്നതായി ഇമെയിൽ സന്ദേശം ലഭിച്ചത്. തുടർന്ന് പൈലറ്റിനെ വിവരം അറിയിക്കുകയും വിമാനം വഴിതിരിച്ചുവിടുകയുമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.