നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'പതിനാല് വയസുള്ള പെൺകുട്ടികൾ എന്തിനാണ് രാത്രി ബീച്ചിൽ പോയത്?'; ഗോവ മുഖ്യമന്ത്രിയുടെ പരാമർശം വിവാദമായി

  'പതിനാല് വയസുള്ള പെൺകുട്ടികൾ എന്തിനാണ് രാത്രി ബീച്ചിൽ പോയത്?'; ഗോവ മുഖ്യമന്ത്രിയുടെ പരാമർശം വിവാദമായി

  ഗോവയിൽ 14 വയസുള്ള രണ്ട്​ പെൺകുട്ടികൾ ബലാത്സംഗത്തിനിരയായതിന്​ പിന്നാലെ ഗോവ മുഖ്യമന്ത്രി പ്രമോദ്​ സാവന്ത് നിയമസഭയിൽ നടത്തിയ പരാമർശമാണ് വിവാദമായത്.

  pramod sawant

  pramod sawant

  • Share this:
   പനാജി: ഗോവയിൽ 14 വയസുള്ള രണ്ട്​ പെൺകുട്ടികൾ ബലാത്സംഗത്തിനിരയായതിന്​ പിന്നാലെ ഗോവ മുഖ്യമന്ത്രി പ്രമോദ്​ സാവന്തിന്‍റെ പരാമർശം വിവാദമായി. നിയമസഭയിലാണ്​ പ്രമോദ്​ സാവന്ത്​ പ്രസ്​താവന നടത്തിയത്​. ഗോവയിലെ നിയമസംവിധാനം തകർന്നുവെന്ന ആരോപണമുയർത്തി പ്രതിപക്ഷം സർക്കാറിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതു സംബന്ധിച്ച് സഭയില്‍ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി വിവാദ പരാമർശം നടത്തിയത്.

   Also Read- ജില്ലാ ജഡ്ജിയെ വാഹനം പിന്നാലെ വന്ന് ഇടിച്ചിട്ടു; കൊലപാതകമെന്ന് സംശയം; വീഡിയോ

   കുട്ടികൾ പാർട്ടിക്കായാണ്​ ബീച്ചിലെത്തിയത്​. 10 കുട്ടികളിൽ ആറ്​ പേർ ഇതിന്​ ശേഷം വീട്ടിലേക്ക്​ തിരിച്ചു പോയി. നാല്​ പേരാണ്​ ബീച്ചിൽ തുടർന്നത്​. രണ്ട്​ പെൺകുട്ടികളും അവരുടെ ആൺ സുഹൃത്തുകളുമാണ്​ ബീച്ചിലുണ്ടായിരുന്നത്​. ഒരു രാത്രി മുഴുവൻ അവർ ബീച്ചിൽ തുടർന്നു. ഇതേക്കുറിച്ച്​ രക്ഷിതാക്കൾ അന്വേഷിക്കേണ്ടിയിരുന്നുവെന്ന്​ പ്രമോദ്​ സാവന്ത്​ പറഞ്ഞു. ഇതിൽ ഞങ്ങൾക്കും ഉത്തരവാദിത്തമുണ്ട്​. എന്നാൽ, രക്ഷിതാക്കൾ പറഞ്ഞത്​ കുട്ടികൾ കേൾക്കുന്നില്ലെങ്കിൽ മുഴുവൻ ചുമതലയും പൊലീസിന്​ നൽകാനാവുമോയെന്നും പ്രമോദ്​ സാവന്ത്​ ചോദിച്ചു.

   Also Read- 'മോൾക്കുവേണ്ടി എവിടെ വന്നും സത്യംപറയാം'; പൊലീസിനെ ചോദ്യം ചെയ്ത ഗൗരിനന്ദയെ കാണാൻ ഷിഹാബുദ്ദീനെത്തി

   ജൂലൈ 24ന് രാത്രി ദക്ഷിണ ഗോവയിലെ കോൾവാ ബീച്ചിലായിരുന്നു സംഭവം നടന്നത്. ബലാത്സംഗ കേസുമായി ബന്ധപ്പെട്ട്​ ആസിഫ്​ ഹ​ട്ടേലി (21), രാജേഷ്​ മാനേ (33), ഗജാനന്ദ്​ ചിൻചാങ്കർ (31) , നിതിൻ യബ്ബാൽ (19) എന്നിവർ അറസ്റ്റിലായിരുന്നു.

   അതേസമയം മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. അർധരാത്രിയും സുരക്ഷിതമായി യാത്ര ചെയ്യാമെന്നതാണ് ഗോവയുടെ പ്രത്യേകതയെന്ന് മുൻ ഡെപ്യൂട്ടി മുഖ്യമന്ത്രി വിജയ് സർദേശായി പറഞ്ഞു. ''ഗോവയുടെ പ്രത്യേകത തന്നെ അതാണ്. ആഭ്യന്തര വകുപ്പ് കൈയാളുന്ന മന്ത്രി എന്ന നിലയിൽ നമ്മൾ സുരക്ഷിതരാണെന്നും രാത്രി യാത്ര ചെയ്താലും യാതൊന്നും സംഭവിക്കില്ലെന്നുമാണ് പറയേണ്ടിയിരുന്നത്''- സർദേശായി പറഞ്ഞു.

   Also Read- ജോൺ ബ്രിട്ടാസിന് ഇത്ര ഭാഗ്യമോ? രാജ്യസഭയിൽ ചോദ്യത്തിനുള്ള നറുക്ക് ഒരാഴ്ചക്കിടെ 5 തവണ; കണ്ണന്താനത്തിന് 2 വർഷത്തിനിടെ 3 തവണ

   English Summary: The parents of teenagers need to introspect as to why their wards hang out on the state’s beaches after dark, Chief Minister Pramod Sawant told the state Assembly on Wednesday. Sawant was responding to accusations levelled by the Opposition MLAs, who had alleged a breakdown in the law and order situation in Goa after two minor girls were allegedly raped on the popular Colva beach in South Goa on the night of July 24.
   Published by:Rajesh V
   First published:
   )}