വേറിട്ട ജന്മദിന ആഘോഷവുമായി ഗോവ മുഖ്യമന്ത്രി; ഡോക്ടർ കസേരയിൽ വീണ്ടുമിരുന്ന് രോഗികളെ പരിശോധിച്ചു

മുഖ്യമന്ത്രിയായി വിജയിച്ചതിന് ശേഷം അഴിച്ചുവെച്ച ഡോക്ടര്‍ കുപ്പായം വീണ്ടും എടുത്തണിഞ്ഞ് ഗോവ മുഖ്യമന്ത്രി

News18 Malayalam | news18india
Updated: April 25, 2020, 12:13 PM IST
വേറിട്ട ജന്മദിന ആഘോഷവുമായി ഗോവ മുഖ്യമന്ത്രി; ഡോക്ടർ കസേരയിൽ വീണ്ടുമിരുന്ന് രോഗികളെ പരിശോധിച്ചു
Goa CM pramod savant
  • Share this:
മുഖ്യമന്ത്രിയായി വിജയിച്ചതിന് ശേഷം അഴിച്ചുവെച്ച ഡോക്ടര്‍കുപ്പായം വീണ്ടും എടുത്തണിഞ്ഞ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മുഖ്യമന്ത്രിയെ ഡോക്ടറുടെ വേഷത്തില്‍ കണ്ടതോടെ ആശുപത്രിയിലെത്തിയ രോഗികളും ഒന്ന് ഞെട്ടി.

ജന്മദിനമായ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് രോഗികളെ പരിശോധിക്കാനായി ആശുപത്രിയിൽ എത്തിയത്. ഒ.പി.യിലെത്തിയ എല്ലാ രോഗികളെയും പരിശോധിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി പോയത്.

BEST PERFORMING STORIES:കോവിഡ് 19: സംസ്ഥാനത്ത് ഏഴ് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി[NEWS]ലണ്ടനില്‍നിന്നും കണ്ണൂർ സ്വദേശി എയര്‍ ആംബുലന്‍സില്‍; എത്തിയത് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയ്ക്കായി [NEWS]നിരീക്ഷണത്തിലിരിക്കെ കോട്ടയത്തുനിന്നും ഊരുചുറ്റാനിറങ്ങിയ മൂന്നു യുവാക്കൾ പാലക്കാട് കൊറോണ സെല്ലിലായി [NEWS]
'ഇന്ന് എന്റെ ജന്മദിനമാണ്, പക്ഷേ ഞാൻ അത് ആഘോഷിക്കില്ലെന്ന് തീരുമാനിച്ചു. ഞാൻ മുഖ്യമന്ത്രിയാണെങ്കിലും തൊഴിൽപരമായി ഞാൻ ഒരു ആയുർവേദ ഡോക്ടറാണ്. മെഡിക്കൽ രംഗത്തെ മുൻ‌നിര യോദ്ധാക്കളെ പിന്തുണയ്ക്കുന്നതിനായി, എന്റെ പകുതി ദിവസം അസിലോ ഹോസ്പിറ്റലിൽ ചെലവഴിക്കാൻ ഞാൻ തീരുമാനിച്ചു', പ്രമോദ് സാവന്ത് പറഞ്ഞു.

2008ന് മുമ്പ് നോർത്ത് ഗോവ ജില്ലയിലെ സർക്കാർ ആശുപത്രിയായ അസിലോ ഹോസ്പിറ്റലിൽ ആയുർവേദ ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്നു സാവന്ത്. 2012 ലാണ് സാവന്ത് ആദ്യമായി ഗോവ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
First published: April 25, 2020, 12:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading