നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കോൺഗ്രസ് നീക്കം പാളി; ഗോവയിൽ ബിജെപി സർക്കാർ വിശ്വാസ വോട്ട് നേടി

  കോൺഗ്രസ് നീക്കം പാളി; ഗോവയിൽ ബിജെപി സർക്കാർ വിശ്വാസ വോട്ട് നേടി

  15നെതിരെ 20 വോട്ടുകൾക്കാണ് പ്രമോദ് സാവന്ത് വിശ്വാസ വോട്ട് നേടിയത്

  ഗോവ മുഖ്യമന്ത്രി പ്രമോജ് സാവന്ത്

  ഗോവ മുഖ്യമന്ത്രി പ്രമോജ് സാവന്ത്

  • News18
  • Last Updated :
  • Share this:
   ഗോവ: മനോഹർ പരീക്കറുടെ നിര്യാണത്തോടെ ആടിയുലഞ്ഞ ഗോവയിൽ പുതിയ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വിശ്വാസവോട്ടെടുപ്പ് നേടി. 15നെതിരെ 20 വോട്ടുകൾക്കാണ് സാവന്ത് വിശ്വാസ വോട്ട് നേടിയത്. പകൽ 11.30ന് പരീക്കർക്ക് ആദരവ് അർപ്പിച്ച് വോട്ടെടുപ്പിനായി നിയമസഭ ചേർന്ന് ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു വോട്ടെടുപ്പ്. 40 അംഗ സഭയാണെങ്കിലും 2 പേരുടെ രാജിയും മനോഹർ പരീക്കർ ഉൾപ്പെടെ 2 പേരുടെ മരണവും മൂലം നിലവിലെ അംഗബലം 36 ആണ്. 11 ബിജെപി അംഗങ്ങളെ കൂടാതെ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി, ഗോവ ഫോർവേഡ് പാർ‌ട്ടി എന്നീ പാർട്ടികളിലെ മൂന്ന് പേർ വീതവും മൂന്ന് സ്വതന്ത്രരും സർക്കാരിനെ പിന്തുണച്ചു. സർക്കാരിനെ താഴെയിറക്കാനുള്ള കോൺഗ്രസിന്റെ തന്ത്രങ്ങൾ പരാജയപ്പെടുകയായിരുന്നു. കോൺഗ്രസിന്റെ 14 പേരും ഒരു എൻസിപി അംഗവുമാണ് പ്രതിപക്ഷത്തിനായി വോട്ട് ചെയ്തത്.

   രണ്ടു സഖ്യകക്ഷികൾക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകി തൃപ്തിപ്പെടുത്തി ഭരിക്കാനൊരുങ്ങിയ സാവന്ത് പക്ഷേ, കൂറൂമാറ്റത്തിൽ പേടിച്ച് എംഎൽഎമാരെ പഞ്ചനക്ഷത്ര റിസോർട്ടിലേക്കു മാറ്റിയിരുന്നു. പരീക്കറുടെ മരണത്തോടെ, മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചു ശക്തമായി രംഗത്തെത്തിയ എംജിപിയിലെ സുദിൻ ധവാലികറെയും ജിപിഎഫിന്റെ വിജയ് സർദേശായിയെയും ഉപമുഖ്യമന്ത്രിസ്ഥാനം നൽകി തൽക്കാലം അനുനയിപ്പിച്ചതിന് പിന്നാലൊണ് വിശ്വാസവോട്ട് കൂടി സർക്കാർ നില ഭദ്രമാക്കിയത്.

   തിങ്കളാഴ്ച രാത്രി മാരത്തൺ ചർച്ചകൾക്കു ശേഷം രാത്രി 11നു സത്യപ്രതിജ്ഞയെന്നാണു ബിജെപി വൃത്തങ്ങൾ ആദ്യം അറിയിച്ചിരുന്നത്. ബിജെപി അധ്യക്ഷൻ അമിത് ഷാ തന്നെ നേരിട്ട് ഇടപെട്ടതിനെത്തുടർന്നാണു സഖ്യകക്ഷികൾ വഴങ്ങിയത്. എന്നാൽ സത്യപ്രതിജ്ഞാ സമയം പ്രഖ്യാപിച്ചശേഷം ഇവർ കൂടുതൽ ഉപാധികൾ മുന്നോട്ടുവച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ വീണ്ടും ചർച്ചയായി. പൊതു മിനിമം പരിപാടിയും അധികാരം പങ്കുവയ്ക്കുന്നതു സംബന്ധിച്ചു വ്യക്തമായ ധാരണയും ഉറപ്പാക്കിയ ശേഷം രാത്രി ഒന്നരയോടെ മാത്രമേ രാജ്ഭവനിൽ വിവരം അറിയിക്കാനായുള്ളൂ. ചൊവ്വാ പുലർച്ചെ 1.50നായിരുന്നു സത്യപ്രതിജ്ഞ. മന്ത്രിസഭാംഗങ്ങളുടെ കാര്യത്തിൽ തൽസ്ഥിതി തുടരണമെന്ന സഖ്യകക്ഷികളുടെ ആവശ്യം ബിജെപി അംഗീകരിച്ചു. 12 അംഗ മന്ത്രിസഭയാണ് ചുമതലയേറ്റത്.

   First published:
   )}