പനാജി: ഗോവയില്‍ കൂറുമാറ്റം തടയാന്‍ സ്ഥാനാര്‍ഥികളെ കൊണ്ട് സത്യം ചെയ്യിച്ച് കോണ്‍ഗ്രസ്. 36 സ്ഥാനാര്‍ഥികളേയും അമ്പലത്തിലും പള്ളികളിലും എത്തിച്ച് ജയിച്ചാല്‍ പാര്‍ട്ടിക്കൊപ്പം തന്നെ ഉറച്ച് നില്‍ക്കുമെന്ന് പ്രതിജ്ഞ എടുപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ജയിച്ച് കഴിഞ്ഞാല്‍ പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ പതിവായ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി.
17 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസ് അഞ്ച് വര്‍ഷം പിന്നിട്ടപ്പോള്‍ രണ്ട് പേര് മാത്രമായി അവശേഷിച്ചു. ഫെബ്രുവരി 14നാണ് ഗോവയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ശനിയാഴ്ച കോണ്‍ഗ്രസിന്റെ 36 സ്ഥാനാര്‍ത്ഥികള്‍ ക്ഷേത്രത്തിലും ക്രിസ്ത്യന്‍ പള്ളിയിലും മുസ്ലീം പള്ളിയിലും തങ്ങളുടെ പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുമെന്ന് പ്രതിജ്ഞയെടുത്തു.
പനജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലും കൊങ്കണിയിലെ ബാംബോലിം ക്രോസിലും എത്തിയ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം അടുത്ത അഞ്ച് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം തുടരുമെന്ന് സത്യം ചെയ്തു.
'ഞങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം തന്ന കോണ്‍ഗ്രസ് പാര്‍ട്ടിയോട് വിശ്വസ്തരായി തുടരുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. എന്ത് സാഹചര്യമുണ്ടായാലും തെരഞ്ഞെടുക്കപ്പെട്ടവര്‍ പാര്‍ട്ടിക്കൊപ്പെ നില്‍ക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്യുന്നു. മഹാലക്ഷ്മി ക്ഷേത്രത്തില്‍ എത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പ്രതിജ്ഞ ചെയ്തു.
Congress candidates from across Goa visit Mahalaxmi Temple, Bambolim Cross & Hamza Shah Darga and took a pledge of loyalty towards the people of Goa & the party. #PledgeOfLoyaltypic.twitter.com/dtfIFUyuwn
'മഹാലക്ഷ്മിക്ക് മുന്നില്‍ അടുത്ത അഞ്ച് വര്‍ഷം ഒരുമിച്ച് നില്‍ക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്തു. 36 പേര് പങ്കെടുത്തു. ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വിലക്കെടുക്കാന്‍ മറ്റൊരു പാര്‍ട്ടിയെയും അനുവദിക്കില്ല. ഞങ്ങള്‍ ദൈവ ഭക്തരാണ്' മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവുമായ ദിഗംബര്‍ കമ്മത്ത് പറഞ്ഞു.
ഗോവയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാക്കളായ പി.ചിദംബരം, ദിനേശ് ഗുണ്ടറാവു, ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചോദങ്കര്‍ തുടങ്ങിയവര്‍ പ്രതിജ്ഞയെടുക്കാന്‍ സ്ഥാനാര്‍ഥികള്‍ക്കൊപ്പം ഉണ്ടായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.