• HOME
 • »
 • NEWS
 • »
 • india
 • »
 • Goa Elections 2022 | ആരു ഭരിക്കും ഗോവ? BJPയുടെ തന്ത്രങ്ങൾ ഫലം കാണുമോ?

Goa Elections 2022 | ആരു ഭരിക്കും ഗോവ? BJPയുടെ തന്ത്രങ്ങൾ ഫലം കാണുമോ?

അഴിമതി, ഖനനം, വികസനം എന്നിവയായിരുന്നു ഗോവ തിരഞ്ഞെടുപ്പിൽ ആധിപത്യം പുലർത്തിയ മൂന്ന് പ്രധാന വിഷയങ്ങൾ

 • Share this:
  രോഹിണി സ്വാമി

  നാല് തവണ മുഖ്യമന്ത്രിയും മുൻ പ്രതിരോധമന്ത്രിയുമായിരുന്ന മനോഹർ പരീക്കറുടെ (Manohar Parrikar) മരണശേഷം ഭരണകക്ഷിയായ ബിജെപി (BJP) നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ബിജെപിയ്ക്ക് ഇത് ഒരു അഗ്നിപരീക്ഷയാണ്. വികസനവും പരീക്കറുടെ ഭരണ പാരമ്പര്യവും ഉയ‍ർത്തിക്കാട്ടി ജനങ്ങളുടെ ഹൃദയം കീഴടക്കാനുള്ള തന്ത്രമാണ് തെരഞ്ഞെടുപ്പിൽ ബിജെപി മെനഞ്ഞത്.

  ഫെബ്രുവരി 14ന് ഒറ്റഘട്ടമായാണ് ​ഗോവയിൽ തെരഞ്ഞെടുപ്പ് നടന്നത്. മൊത്തം 301 സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. തീരദേശ സംസ്ഥാനമായ ​ഗോവയിൽ അടുത്ത സർക്കാരിനെ തിരഞ്ഞെടുക്കാൻ 11 ലക്ഷത്തിലധികം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി.

  ആം ആദ്മി പാർട്ടി (AAP), തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ഇക്കുറി ​ഗോവയിൽ ശക്തമായ പ്രചാരണം നടത്തി. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (MGP), ഗോവ ഫോർവേഡ് പാർട്ടി (GFP) തുടങ്ങിയ പ്രാദേശിക പാർട്ടികളും തെരഞ്ഞെടുപ്പിൽ ശക്തമായി തന്നെ മത്സരിച്ചു. തൂക്കുമന്ത്രിസഭയിൽ നിർണായക പങ്ക് വഹിച്ചേക്കാവുന്ന പാർട്ടികളാണിവ.

  ഗോവയിലെ പ്രധാന പ്രാദേശിക പാർട്ടിയായ എംജിപിയുമായി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് കൈകോർത്തപ്പോൾ, തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജിഎഫ്പിയുമായി കോൺഗ്രസ് സഖ്യം ഉറപ്പിച്ചിരുന്നു. കൂടാതെ ഗോവയിൽ ശിവസേനയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും കൈകോർത്തിരുന്നു. എന്നാൽ അരവിന്ദ് കെജ്‌രിവാൾ നയിക്കുന്ന എഎപിയും ബിജെപിയും ഒറ്റയ്ക്ക് തന്നെ പോരാടുകയായിരുന്നു.

  അഴിമതി, ഖനനം, വികസനം എന്നിവയായിരുന്നു ഗോവ തിരഞ്ഞെടുപ്പിൽ ആധിപത്യം പുലർത്തിയ മൂന്ന് പ്രധാന വിഷയങ്ങൾ. എന്നാൽ തങ്ങളുടെ വോട്ടർമാരെ മുറുകെ പിടിക്കാൻ പരീക്കറിന്റെ രാഷ്ട്രീയ പാരമ്പര്യമാണ് ഭരണകക്ഷിയായ ബിജെപി മുറുകെ പിടിച്ചത്.

  എന്നാൽ പരീക്കറിന്റെ മകൻ ഉത്പലിന് തന്റെ പിതാവിന്റെ പനജി സീറ്റ് ബിജെപി നിഷേധിച്ചതിനെത്തുടർന്ന് ബിജെപിയുടെ അറ്റനാസിയോ മൊൺസെറാട്ടെയ്‌ക്കെതിരെ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

  ഗോവയിലെ അഞ്ച് മുൻ മുഖ്യമന്ത്രിമാരായ ദിഗംബർ കാമത്ത് (കോൺഗ്രസ്), രവി നായിക് (ബിജെപി), ചർച്ചിൽ അലേമാവോ (ടിഎംസി), ലക്ഷ്മികാന്ത് പർസേക്കർ (സ്വതന്ത്രൻ), പ്രമോദ് സാവന്ത് (ബിജെപി) എന്നിവർ ഈ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ട്.

  2017ലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ 40 അംഗ നിയമസഭയിൽ 17 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു. എന്നാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കുമെന്ന ആഭ്യന്തര തർക്കവും മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള കെടുകാര്യസ്ഥതയും കോൺഗ്രസ്സിന് സർക്കാർ രൂപീകരിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുന്നതിലേക്ക് നയിച്ചു.

  അതേസമയം ബിജെപി 13 സീറ്റുകൾ മാത്രമേ നേടിയുള്ളൂവെങ്കിലും എംജിപി, ജിഎഫ്‌പി, സ്വതന്ത്രർ എന്നിവരുമായി വേഗത്തിൽ സഖ്യമുണ്ടാക്കി പരീക്കറിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചു.

  കോൺഗ്രസ്-ഗോവ ഫോർവേഡ് സഖ്യം സംസ്ഥാനത്ത് ഖനനം പുനരാരംഭിക്കുമെന്നാണ് തിരഞ്ഞെടുപ്പ് വാഗ്ദാനമായി വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ അഴിമതിക്കാരായ ബിജെപിയെ ജനങ്ങൾ വേരോടെ പിഴുതെറിയുകയാണെങ്കിൽ സംശുദ്ധമായ ഭരണമായിരിക്കും സംസ്ഥാനത്ത് കാഴ്ച്ച വയ്ക്കുകയെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തു.

  മറുവശത്ത് ബിജെപി ജനങ്ങൾക്ക് സൗജന്യ എൽപിജി സിലിണ്ടറുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ ഖനന പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവ് ഉണ്ടാകില്ലെന്ന് ഉറപ്പാക്കുമെന്നുമാണ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.

  എംജിപിയുമായി സഖ്യമുണ്ടാക്കിയ ടിഎംസി ജനങ്ങൾക്ക് ഒരു "പുത്തൻ ഉദയമാണ്" വാഗ്ദാനം ചെയ്തിരിക്കുന്നത്. ഗോവയിൽ പുതിയ സ്ത്രീപക്ഷ പദ്ധതികളും 20,000 തൊഴിലവസരങ്ങളും വിവിധ മേഖലകളിൽ ഗോവക്കാർക്ക് 80 ശതമാനം സംവരണവുമാണ് തൃണമൂൽ കോൺഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഗോവ-കർണാടക മഹാദായി ജലം പങ്കിടൽ പ്രശ്നം പരിഹരിക്കുമെന്നും പാർട്ടി ഉറപ്പുനൽകിയിട്ടുണ്ട്.

  Also Read- Assembly Election 2022| രാജ്യത്ത് ഏറ്റവുമധികം ജനങ്ങളുളള സംസ്ഥാനത്തെ ആര് ഭരിക്കും? ഉത്തർപ്രദേശിനെ അറിയാം

  തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കെജ്രിവാളിന്റെ എ.എ.പി സൗജന്യ വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, സംവരണം തുടങ്ങിയ തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. മറ്റ് പ്രാദേശിക പാർട്ടികളായ റെവല്യൂഷണറി ഗോവൻസ്, ഗോയഞ്ചോ സ്വാഭിമാൻ പാർട്ടി, ജയ് മഹാഭാരത് പാർട്ടി എന്നിവയും 68 സ്വതന്ത്ര സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്.
  Published by:Jayashankar AV
  First published: