നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • COVID 19 Death | കൊറോണവൈറസ് ബാധിച്ച് മുൻ ആരോഗ്യമന്ത്രി മരിച്ചു; ഗോവയിൽ അതീവജാഗ്രത

  COVID 19 Death | കൊറോണവൈറസ് ബാധിച്ച് മുൻ ആരോഗ്യമന്ത്രി മരിച്ചു; ഗോവയിൽ അതീവജാഗ്രത

  അമോൻകറിന്റെ മരണം സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജീത് റാണെയും സ്ഥിരീകരിച്ചു. ഗോവ ബി ജെ പിയുടെ മുൻ പ്രസിഡന്റ് കൂടി ആയിരുന്നു അമോൻകർ.

  ഗോവയുടെ മുൻ ആരോഗ്യമന്ത്രി സുരേഷ് അമോൻകർ

  ഗോവയുടെ മുൻ ആരോഗ്യമന്ത്രി സുരേഷ് അമോൻകർ

  • News18
  • Last Updated :
  • Share this:
   പനാജി: കോവിഡ് 19 ബാധിച്ച് ഗോവയുടെ മുൻ ആരോഗ്യമന്ത്രി സുരേഷ് അമോൻകർ (68) തിങ്കളാഴ്ച മരിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്യ

   ജൂൺ അവസാനവാരമാണ് പരിശോധനയിൽ കൊറോണവൈറസ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. ഇതിനെ തുടർന്ന് അമോൻകർ മാർഗവോയിലെ ഇ.എസ്.ഐ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അണുബാധയെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് അദ്ദേഹം മരിച്ചതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു.

   You may also like:'ഇപ്പോൾ ഒരു മുന്നണിയിലേക്കുമില്ല; കാനത്തിന് മറുപടി പറയുന്നില്ല': ജോസ് കെ. മാണി‍ [NEWS]ജൂലൈ 31നകം മകളുടെ പേരിൽ ഒരു അക്കൗണ്ട് തുറക്കാം; 21 വയസ്സ് തികയുമ്പോൾ 64 ലക്ഷം നേടാം [NEWS] മിതമായ അളവിലെ മദ്യപാനം: മുതിർന്നവരില്‍ തലച്ചോറിന്റെ പ്രവർത്തനം സുരക്ഷിതമാക്കുമെന്ന് പഠനം‍ [NEWS]

   അമോൻകറിന്റെ മരണം സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജീത് റാണെയും സ്ഥിരീകരിച്ചു. ഗോവ ബി ജെ പിയുടെ മുൻ പ്രസിഡന്റ് കൂടി ആയിരുന്നു അമോൻകർ.

   പാലെ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് അമോൻകർ ഗോവ നിയമസഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്.
   പാലെ മണ്ഡലം പിന്നീട് സംഘലിം എന്ന് പേരു മാറ്റപ്പെട്ടു. 1999, 2002 തെരഞ്ഞെടുപ്പുകളിൽ ആയിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്.
   Published by:Joys Joy
   First published:
   )}