ഇന്റർഫേസ് /വാർത്ത /India / Goa Police | റോഡ് അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ ഹെലികോപ്റ്റർ വിന്യസിക്കാൻ ഒരുങ്ങി ഗോവ പോലീസ്

Goa Police | റോഡ് അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ ഹെലികോപ്റ്റർ വിന്യസിക്കാൻ ഒരുങ്ങി ഗോവ പോലീസ്

 70 ശതമാനത്തിലധികം റോഡപകടങ്ങളും അമിത വേഗത മൂലമാണ് ഉണ്ടാകുന്നത് എന്ന് സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

70 ശതമാനത്തിലധികം റോഡപകടങ്ങളും അമിത വേഗത മൂലമാണ് ഉണ്ടാകുന്നത് എന്ന് സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

70 ശതമാനത്തിലധികം റോഡപകടങ്ങളും അമിത വേഗത മൂലമാണ് ഉണ്ടാകുന്നത് എന്ന് സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

  • Share this:

ഗോവയിൽ (Goa) റോഡപകടങ്ങളിൽപ്പെടുന്നവർക്ക് (Road Accidents) സഹായമായി ഹെലികോപ്റ്റർ (Helicopter) വിന്യസിക്കാൻ ഒരുങ്ങി ഗോവ പോലീസ് (Police). പുതുതായി നിയമിതനായ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ജസ്പാൽ സിംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വലിയ പ്രദേശത്തെ നിരീക്ഷിക്കാൻ ഹെലികോപ്ടർ സംസ്ഥാന പോലീസിനെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാനും വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനും ഇതുവഴി സാധിക്കും” സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പോലീസ് ഡിപ്പാർട്ട്‌മെന്റിന് സ്വന്തമായി ഒരു ഹെലികോപ്റ്റർ എന്ന ആശയം ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഗോവ പോലീസ് പരിഗണനയിലെടുത്തത്. സംസ്ഥാന പോലീസ് വകുപ്പിനുള്ള വ്യോമയാന പിന്തുണ കൂടുതൽ മികച്ച സേവനം നടത്താൻ സഹായിക്കുമെന്നും സിംഗ് പറഞ്ഞു. “ആകാശത്തിൽ നിന്നുള്ള നിരീക്ഷണം അഥവാ വ്യോമയാന പിന്തുണ വലിയ പ്രദേശങ്ങൾ നിരീക്ഷിക്കാൻ കൂടുതൽ സഹായകമാണെന്നും ”അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ, മരണങ്ങൾ, വൈകല്യങ്ങൾ എന്നിവ ഉണ്ടാകുന്നത് റോഡ് അപകടങ്ങൾ (Road Accidents) മൂലമാണ് എന്നാണ് സർക്കാരിന്റെ (Government) ഔദ്യോഗിക കണക്കുകൾ പറയുന്നത്. പ്രതിവർഷം ഇന്ത്യയിൽ റോഡപകടങ്ങൾ മൂലം ശരാശരി 1, 50,000 ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്നുണ്ട് എന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. റോഡപകടങ്ങളുടെ ചില പ്രധാന കാരണങ്ങളും അവ ഒഴിവാക്കുന്നതിനുള്ള മാർഗങ്ങളും എന്തൊക്കെയെന്ന് നോക്കാം.

Also Read-BJP vs UPA | ക്ഷേമപദ്ധതികളിൽ യുപിഎയെ കടത്തിവെട്ടി ബിജെപി; മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

അമിത വേഗതയാണ് റോഡ് അപകടങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം. 70 ശതമാനത്തിലധികം റോഡപകടങ്ങളും അമിത വേഗത മൂലമാണ് ഉണ്ടാകുന്നത് എന്ന് സർക്കാരിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. റോഡപകടങ്ങളിൽ 65 ശതമാനം മരണങ്ങളും അമിത വേഗത മൂലമാണ് സംഭവിക്കുന്നത്. റോഡപകടങ്ങളുടെ മറ്റൊരു പ്രധാന കാരണം മദ്യപിച്ച് വാഹനമോടിക്കുന്നതാണ്. ഡ്രൈവിംഗിന് മികച്ച ഏകാഗ്രതയും ശ്രദ്ധയും ആവശ്യമാണ്. മദ്യം കഴിക്കുന്നത് മൂലം നമ്മുടെ ഏകാഗ്രതയും ശ്രദ്ധയോടെ വണ്ടിയോടിക്കാനുള്ള കഴിവും മരവിക്കുന്നു. ഇത് മറ്റ് അപകടങ്ങളിലേക്കും നയിക്കുന്നു.

മൊബൈലിലേക്ക് ശ്രദ്ധ മാറുമ്പോൾ വാഹനം ഓടിക്കുന്നതിൽ അപാകതകൾ ഉണ്ടാകുന്നു. വളരെയധികം ശ്രദ്ധിച്ച് ചെയ്യേണ്ട കാര്യമാണ് ഡ്രൈവിങ്. അതുകൊണ്ട് വാഹനമോടിക്കുമ്പോൾ മറ്റു പ്രവൃത്തികൾ ചെയ്യുന്നത് ഒഴിവാക്കണം. ഫോണിൽ സംസാരിക്കുന്നതും മൊബൈൽ ഉപയോഗിക്കുന്നതും അപകടങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണമാണ്.

Also Read-Amit Shah | ഹിന്ദി ഇംഗ്ലീഷിന് ബദലാകണം; വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ പരസ്പരം സംസാരിക്കേണ്ടത് ഹിന്ദിയിൽ: ആഭ്യന്തരമന്ത്രി അമിത് ഷാ

അപകടങ്ങൾ തടയാനും ഗതാഗതം മികച്ച രീതിയിൽ ക്രമീകരിക്കാനുമാണ് ട്രാഫിക് ലൈറ്റുകൾ ഉപയോഗിക്കുന്നത്. എന്നാൽ ചില ഡ്രൈവർമാർ സമയവും പെട്രോളും ലഭിക്കാൻ വേണ്ടി സിഗ്നലിലെ ലൈറ്റ് ചുവപ്പ് ആണെങ്കിലും യാത്ര തുടരുന്നു. ഇത് അപകടം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്.

റോഡപകടങ്ങൾ ഒഴിവാക്കാം

എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കുക. സീറ്റ് ബെൽറ്റുകൾ നിർബന്ധമായും ധരിക്കുക. വാഹനമോടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ കാര്യങ്ങൾ കൃത്യമായി പാലിക്കുന്നത് റോഡപകടങ്ങൾ തടയാൻ സഹായിക്കും.

First published:

Tags: Accident, Goa, Police