• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആകാശമധ്യ എഞ്ചിൻ തകരാറിലായി; വിമാനം ബംഗളുരുവിൽ ഇറക്കി


Updated: September 2, 2018, 2:35 PM IST
ആകാശമധ്യ എഞ്ചിൻ തകരാറിലായി; വിമാനം ബംഗളുരുവിൽ ഇറക്കി

Updated: September 2, 2018, 2:35 PM IST
ന്യൂഡൽഹി: ബംഗളുരുവിൽനിന്ന് പൂനെയിലേക്ക് പുറപ്പെട്ട വിമാനം എഞ്ചിൻ തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. ഗോ എയർ വിമാനം പറന്നുയർന്ന് മിനുട്ടുകൾക്കകമാണ് എമർജൻസി ലാൻഡിങ് നടത്തിയത്. യാത്രക്കാർ സുരക്ഷിതരാണ്. ആകാശമധ്യ എഞ്ചിന്‍റെ പ്രവർത്തനം തകരാറിലായതോടെയാണ് വിമാനം തിരിച്ചിറക്കിയത്. ജി8-283 വിമാനത്തിനാണ് തകരാറുണ്ടായത്. യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിൽ കയറ്റിവിട്ടു. യാത്രക്കാർക്ക് ഉണ്ടായ അസൌകര്യത്തിൽ ഗോ എയർ ഖേദം പ്രകടിപ്പിച്ചു.
First published: September 2, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍