കാൻപുർ: കോവിഡ് വ്യാപന കാലഘട്ടത്തില്‍ രാജ്യമെമ്പാടും കടുത്ത നിയന്ത്രണങ്ങളാണ്. രോഗപ്രതിരോധത്തിനായി പല കര്‍ശന നിയന്ത്രണങ്ങളും നടപ്പിലാക്കിയിട്ടുമുണ്ട്. മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവയൊക്കെയാണ് അതിൽ പ്രധാനം. സർക്കാരിന്‍റെ സുരക്ഷാ നിർദേശങ്ങൾ തെറ്റിച്ചാൽ അതിപ്പോ മനുഷ്യനായാലും മൃഗമായാലും യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് യുപി പൊലീസ്.
കഴിഞ്ഞ ദിവസം നടന്ന ഒരു വിചിത്രമായ സംഭവം തന്നെ ഇതിന് ഉദാഹരണമാണ്. മാസ്ക് ധരിക്കാതെ തെരുവിൽ അലഞ്ഞ് നടന്ന ഒരു ആടിനെ പൊലീസ് 'കയ്യോടെ പൊക്കി അകത്താക്കി'. കാൻപുരിലെ ബേക്കണ്‍ഗഞ്ച് മേഖലയിലാണ് സംഭവം. അലഞ്ഞു തിരിയുകയായിരുന്നു ആടിനെ പൊലീസുകാരെത്തി ജീപ്പിൽ കയറ്റി കൊണ്ടു പോകുന്ന ദൃശ്യങ്ങൾ ഇതിനോടകം വൈറലായിട്ടുണ്ട്.
TRENDING:ജമ്മു കാശ്മീര്‍ കേന്ദ്രഭരണപ്രദേശമാക്കിയത് അപമാനകരം; സംസ്ഥാനം പുനഃസ്ഥാപിക്കുന്നത് വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല: ഒമർ അബ്ദുള്ള[NEWS]Chinese Apps| പബ്ജി, ലൂഡോ ഗെയിമുകൾക്ക് വിലക്ക് വരുമോ? 275ൽ അധികം ചൈനീസ് ആപ്പുകൾ നിരീക്ഷണത്തിൽ[NEWS]ലക്ഷദ്വീപിൽ നിന്ന് പറന്നെത്തിയെങ്കിലും ആ കുഞ്ഞ് ജീവൻ രക്ഷിക്കാനായില്ല; നോവായി ഒൻപത് ദിവസം പ്രായമായ കുരുന്ന്[NEWS]
ആടിനെ പൊലീസ് കൊണ്ടു പോയതറിഞ്ഞ് ഉടമ സ്റ്റേഷനിലെത്തി അഭ്യര്‍ഥിച്ചതിനെ തുടർന്നാണ് 'പ്രതിയെ' വിട്ടു നല്‍കാൻ പൊലീസ് തയ്യാറായത്. ആടിനെ റോഡിൽ അലഞ്ഞ് തിരിയാൻ വിടരുതെന്ന കർശന താക്കീത് നൽകിയാണ് തിരികെ നൽകിയത്. ലോക്ക് ഡൗൺ ലംഘനം നടത്തിയത് കൊണ്ടാണ് ആടിനെ പിടികൂടിയതെന്ന് അറസ്റ്റ് ചെയ്ത സംഘത്തിലെ ഒരു പൊലീസുകാരൻ സമ്മതിച്ചിരുന്നു. മാസ്ക് ധരിക്കാതെ നടന്ന ആട് ലോക്ക് ഡൗൺ ലംഘനമാണ് നടത്തിയത്. ഇപ്പോൾ ആളുകൾ അവരുടെ പട്ടികൾക്ക് വരെ മാസ്ക് ധരിപ്പിക്കുന്നുണ്ട്.. പിന്നെ എന്തുകൊണ്ട് ആടുകൾക്ക് ധരിപ്പിച്ചൂട എന്ന ചോദ്യമാണ് ഇയാൾ ഉന്നയിക്കുന്നത്.
ലോക്ക് ഡൗൺ നിയമം ലംഘിച്ചു.. മാസ്ക് ധരിക്കാതെ അലഞ്ഞു തിരിഞ്ഞ ആടിനെ യുപി പൊലീസ് 'അറസ്റ്റ്' ചെയ്തു,,#UP #GoatArrested #ViralVideo pic.twitter.com/MPGQlVZilq
— News18 Kerala (@News18Kerala) July 27, 2020
എന്നാൽ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ തീർത്തും വ്യത്യസ്കമായ വിശദീകരണമാണ് നൽകിയിരിക്കുന്നത്. ആടിനൊപ്പം ഉണ്ടായിരുന്ന ഒരു യുവാവ് മാസ്ക് ധരിച്ചിരുന്നില്ല.. പൊലീസിനെ കണ്ടതും അയാൾ ഓടി രക്ഷപ്പെട്ടു... ഇതിനെ തുടർന്നാണ് ആടിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചത്.. ഉടമ എത്തിയപ്പോൾ ആടിനെ കൈമാറുകയും ചെയ്തു എന്നാണ് അൻവർഗഞ്ച് സർക്കിൾ ഓഫീസർ സൈഫുദ്ദീൻ ബെഗ് നൽകിയ വിശദീകരണം.
ആടിന്‍റെ അറസ്റ്റ് സോഷ്യൽ മീഡിയയിലടക്കം ട്രോളുകൾക്ക് വഴി വച്ച സാഹചര്യത്തിലാണ് പൊലീസ് നിലപാട് മാറ്റി പുതിയ വിശദീകരണവുമായെത്തിയിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Face Mask, India lockdown