തൃണമൂൽ കോൺഗ്രസിന് തിരിച്ചടിയായി സ്വർണക്കടത്ത്; മമതയുടെ അനന്തരവന്റെ ഭാര്യയിൽ നിന്ന് സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു
തൃണമൂൽ കോൺഗ്രസിന് തിരിച്ചടിയായി സ്വർണക്കടത്ത്; മമതയുടെ അനന്തരവന്റെ ഭാര്യയിൽ നിന്ന് സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു
കൊൽക്കത്ത വിമാനത്താവളത്തിൽ വെച്ച് രണ്ട് കിലോ സ്വർണമാണ് ഇവരിൽ നിന്ന് പിടികൂടിയിരിക്കുന്നത്. ഇതിനിടെ കസ്റ്റംസും പൊലീസും തമ്മിൽ വിമാനത്താവളത്തിൽവെച്ച് ഏറ്റുമുട്ടലുമുണ്ടായി.
ബംഗാൾ: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃണമൂൽ കോൺഗ്രസിന് തിരിച്ചടിയായി സ്വർണക്കടത്ത് കേസ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസിന്റെ രണ്ടാമത്തെ സുപ്രധാന നേതാവുമായ അഭിഷേക് ബാനർജിയുടെ ഭാര്യയിൽ നിന്നാണ് സ്വർണം കസ്റ്റംസ് പിടികൂടിയിരിക്കുന്നത്.
കൊൽക്കത്ത വിമാനത്താവളത്തിൽ വെച്ച് രണ്ട് കിലോ സ്വർണമാണ് ഇവരിൽ നിന്ന് പിടികൂടിയിരിക്കുന്നത്. ഇതിനിടെ കസ്റ്റംസും പൊലീസും തമ്മിൽ വിമാനത്താവളത്തിൽവെച്ച് ഏറ്റുമുട്ടലുമുണ്ടായി.
കസ്റ്റംസ് പിന്നീട് അഭിഷേകിന്റെ ഭാര്യയെ വിട്ടയച്ചു. ഇവരുടെ പേരിൽ കസ്റ്റംസിൽ ലഭിച്ച പരാതി സിഎൻഎൻ- ന്യൂസ് 18നു ലഭിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.